*ശ്ലോകം --25
ഏകദാ ഹി വിശാലായാം ചത്വാര ഋഷയോ/മലാഃ
സത്സംഗാര്‍ത്ഥം സമായാതാ ദദൃശുസ്തത്ര നാരദം
*
അര്‍ത്ഥം----ഒരിക്കല്‍ വിശുദ്ധരായ ആ നാല് സനകാദി മഹര്‍ഷിമാര്‍ സത്സംഗത്തിനായി ബദരിയില്‍ വന്നെത്തി അവിടെ വെച്ച് നാരദരെ കണ്ടു
*
ശ്ലോകം --26
**************
കഥംബ്രഹ്മന്‍ ദീനമുഖഃ കുതശ്ചിന്താതുരോ ഭവാന്‍
ത്വരിതം ഗമ്യതേ കുത്ര കുതശ്ചാഗമനംതവ
*
ശ്ലോകം --27
**************
ഇദാനീം ശൂന്യചിത്തോ/സി ഗതവിത്തോയഥാ ജനഃ
തവേദം മുക്തസംഗസ്യനോചിതം വദ കാരണം
**
അര്‍ത്ഥം----ബ്രഹ്മന്‍ അങ്ങ് ദീനമുഖനും ചിന്താത്വരനും ആയിരിക്കുന്നത് എന്താണ്? പെട്ടെന്ന്‍ എങ്ങോട്ട് പോകുന്നു? എവിടെ നിന്ന് വരുന്നു? ധനം നഷ്ടപ്പെട്ട വ്യക്തിയെ പോലെ അങ്ങ് ശൂന്യ ചിത്തന്‍ ആയിരിക്കുന്നുവല്ലോ മുക്തസംഗനായ അങ്ങക്ക് ഇങ്ങിനെ ഒരവസ്ഥ വരാന്‍ ന്യായമില്ല അതിന്റെ കാരണം എന്താണ്
ഞങ്ങളോട് പറയുക
*
വ്യാഖ്യാനം
*
സനകന്‍-സനന്ദന്‍ -സനാതനന്‍ -സനല്‍കുമാരന്‍--എന്നീ നാല് പേരാണ് സനകാദികള്‍-- ഇവര്‍ ബ്രഹ്മാവിന്റെ മാനസ പുത്രന്മാരാണ്--ബ്രഹ്മ പുത്രനായ നാരദരുടെ സഹോദരന്മാരും ആണല്ലോ! വളരെ ചെറുപ്പത്തില്‍ തന്നെ സര്‍വ്വ വേദ സാരവും ഇവര്‍ ഗ്രഹിച്ചിരുന്നു- നാല് വേദങ്ങളും,ഉപവേദങ്ങളും അതില്‍ അടങ്ങിയിരിക്കുന്ന സകല ശാസ്ത്രങ്ങളും അവര്‍ക്ക് ഹൃദിസ്ഥമാണ് -ഒരേ മനസ്സും നാല് ശരീരവും പോലെ ആണ് അവര്‍ - എപ്പോളും ഒരുമിച്ചേ നടക്കൂ ഒരു സത്സംഗത്തിനായി ഭൂമിയില്‍ എത്തി ബദരിയില്‍ ചെന്നപ്പോളാണ് നാരദരെ കണ്ടു മുട്ടിയതും ദുഃഖ ഹേതു ആരാഞ്ഞതും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ