അദ്ധ്യായം –2,എന്താണ് ധര്മ്മംി ?
*****************************************************
ചെയ്യുവാനുള്ളത് അതാണ് ധര്‍മ്മം .ആര് ചെയ്യുവാനുള്ളത്?—ഞാന്‍ ചെയ്യുവാനുള്ളതു.—ആരാണ് ഞാന്‍? –ശിവന് അഥവാ ബ്രഹ്മം അഥവാ പരമാത്മാവ് --പരമാത്മാവ് എങ്ങിനെ ആണ് ധര്‍മ്മം ചെയ്യുന്നത്? –ആദ്യം ഏകമായ അവസ്ഥയില്‍ സൃഷ്ടി നടത്തി താന്‍ തന്നെ സൃഷ്ടിച്ച സൃഷ്ടികളില്‍ കുടി കൊള്ളും അപ്പോള്‍ ഓരോ സൃഷ്ടിക്കും ഞാന്‍ ഞാന്‍ എന്നഭാവം ഉണ്ടാകുന്നു.ഞാന്‍ എന്നും നീ എന്നും ഉള്ള വേര് തിരിവുകള്‍ ഉണ്ടാകുന്നു.അങ്ങിനെ വേര് തിരിവുകള്‍ ഉള്ള സൃഷ്ടികള്‍ക്ക് ചെയ്യുവാനും ഓരോ കാര്യങ്ങള്‍ ഉണ്ടായിരിക്കും അങ്ങിനെ മനുഷ്യ സൃഷ്ടിക്കു ചെയ്യുവാനുള്ള കാര്യങ്ങളെ മാനവ ധര്‍മ്മം അഥവാ മനുഷ്യ ധര്‍മ്മം എന്ന് പറയുന്നു.ഇവ വ്യക്തിപരമായി അനുഷ്ടിക്കെണ്ടതും സാമൂഹ്യപരമായി അനുഷ്ടി ക്കേണ്ടതും ഉണ്ട്. അവയ്ക്ക് ഓരോ വഴികളും ഉണ്ട് വ്യക്തിപരമായി അനുഷ്ടിക്കേണ്ട ധര്‍മ്മങ്ങള്‍ ബ്രഹ്മചര്യം,ഗൃഹസ്ഥാശ്രമം ,വാനപ്രസ്ഥം സന്യാസം എന്നിങ്ങനെ ഉള്ള ചതുരാശ്രമ ധര്‍മ്മ ത്തിലൂടെ ചെയ്യണം—സാമൂഹ്യ ധര്‍മ്മം ബ്രാഹ്മണന്,ക്ഷത്രിയന്,വൈശ്യന്,ശൂദ്രന് എന്നിങ്ങനെ ചാതുര് വര്ണ്യത്തിലൂടെഅനുഷ്ടിക്കണം. കര്‍മ്മം അനുസരിച്ചുള്ള സ്ഥാനങ്ങള്‍ ആണ് ചാതുര്‍വര്‍ണ്യം .അല്ലാതെ ജാതികള്‍ അല്ല.എല്ലാവരും തെറ്റായി ധരിച്ച് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു ചാതുര്‍വര്‍ണ്യം ജാതി ആണ് എന്ന് പരക്കെ വിശ്വസിക്കുന്നു, ഈ വ്യവസ്ഥ നിലവില്‍ വന്നു എത്രയോ വര്‍ഷം ക്ഴിഞ്ഞ ശേഷം ആണ് ജാതീയ ചിന്തക;ള്‍ നമ്മുടെ സമൂഹത്തില്‍ വന്നത് എന്ന് ചിന്തിക്കണം –ഇതില്‍ ഏറ്റവും പ്രധാനം ഉള്ളത് ശൂദ്രന് ആണ് എന്നാ സത്യം ആര്‍ക്കും അറിയില്ല മറ്റുള്ള വര്‍ക്ക് വേണ്ടി ജോലി ചെയ്യുകയാണ് ശൂദ്രന്റെ ജോലി. അര്‍ജ്ജുനനു വേണ്ടി സൂതനായി ഭഗവാന് ജോലി ചെയ്തത് വിസ്മരിക്കരുത് –തുടരും
ഈ ധർമഘട്ടം കഴിഞ്ഞു,പുതിയത് വേണം.
മറുപടിഇല്ലാതാക്കൂ