2015, നവംബർ 9, തിങ്കളാഴ്‌ച

ആധ്യാത്മിക പഠനം ഒന്നാം ദിവസം --ഞാന്‍ ആര്?






ആധ്യാത്മിക പഠനം --ഒന്നാം ദിവസം--അദ്ധ്യായം--1--

*
ഞാന്‍ ആര്?
*
കൂട്ടുകാരെ., ഞാന്‍ എന്ന പദം ഉപയോഗിച്ചു നാം സംസാരിക്കാരുണ്ടല്ലോ ! ഞാന്‍ ക്ഷേത്രത്തില്‍ പോയി,ഞാന്‍ സിനിമ കണ്ടു,ഞാന്‍ ഇന്ന് ഭക്ഷണം കഴിച്ചിട്ടില്ല --എന്നിങ്ങനെ -ചിലപ്പോള്‍ എന്റെ എന്ന പദവും ഉപയോഗിക്കാറുണ്ട് -- എന്റെ വിധി,എന്റെ ഭാഗ്യം എന്റെ മോഹം --എന്നിങ്ങനെ --പക്ഷെ എപ്പോളെങ്കിലും ചി൯ന്തിചിട്ടുണ്ടോ ഞാന്‍ ആരാണ്എന്ന്? ശങ്കരാചാര്യര്‍ പറയുന്നത് നോക്കുക 
*
നാഹം ദേഹോ നേന്ദ്രിയാന്യന്ത രാംഗോ ,നാഹംകാര ,പ്രാണ വര്‍ഗ്ഗോന ബുദ്ധിഃ,ദാരാപത്യ ക്ഷേത്ര വിത്താദി ദൂരഃ സാക്ഷീ നിത്യഃ പ്രത്യഗാത്മാ ശിവോഹം




അര്‍ത്ഥം--ഞാന്‍ ദേഹമല്ല,ഇന്ദ്രിയങ്ങളോ അന്തരംഗങ്ങളോ അല്ല ഞാന്‍ അഹംകാ രമല്ല,പ്രാണ വര്‍ഗ്ഗ ങ്ങളോ ബുദ്ധിയോ അല്ല ഭാര്യ,(ഭര്‍ത്താവ്)ധനം ഗൃഹം മുതലായവയും അല്ല--ഇതിനെല്ലാം സാക്ഷിയായ ശിവന്‍ ആണ് ഞാന്‍ 
*
അപ്പോള്‍ ഞാന്‍ എന്ന് പറഞ്ഞാല്‍ ശിവന്‍ --ഇവിടെ ശിവന്‍ എന്ന് പറയുന്നത് ത്രിമൂര്‍ത്തി കളിലെ ശിവന്‍ അല്ല-മംഗള സ്വരൂപ്ന്‍ ആയ ബ്രഹ്മത്തെ ആണ് ശിവന്‍ എന്ന് പറയുന്നത്. ആ ഞാന്‍ എന്ന ശിവനെ പൊതിഞ്ഞു നില്‍ക്കുന്ന ഈ ശരീരം--ക്ഷേത്രം ആകുന്നു.ക്ഷേത്രം എന്നാല്‍ ക്ഷയാത് ത്രായതെ ഇതി ക്ഷേത്രഃ---ക്ഷയം അഥവാ ദുരിതത്തില്‍ നിന്നും നമ്മെ ത്രാണനം അഥവാ രക്ഷിക്കല്‍ -- ചെയ്യുന്നതാണ് ക്ഷേത്രം --അതായത് പരബ്രഹ്മം ആയ ശിവന്‍ ഇരിക്കുന്ന സ്ഥലം ശിവന്‍ തന്നെ രക്ഷിക്കും --അപ്പോള്‍ അതിനു വേണ്ടി ജീവാത്മാവായ മനുഷ്യന്‍ എന്ത് ചെയ്യണം?--ഇവിടെ ആണ് സനാതന ധര്‍മ്മ ത്തിന്‍റെ ആവിര്‍ഭാവം .--കല്ലില്‍ ഉറങ്ങിയിരിക്കുന്ന രൂപത്തിലും,വൃക്ഷങ്ങളില്‍ ചലിക്കുന്ന രൂപത്തിലും മൃഗങ്ങളില്‍ നടമാടുന്ന രൂപത്തിലും,മനുഷ്യനില്‍ സ്വയം അറിയുന്ന രൂപത്തിലും കുടി കൊള്ളുന്നത്‌ ശിവന്‍ എന്നാപരബ്രഹ്മം തന്നെ.അപ്പോള്‍ ക്ഷേത്രം അല്ലാതെ ഈ ലോകത്ത് ഒന്നും ഇല്ല--ബാഹ്യമായ ശരീരത്തെ ക്ഷേത്രം എന്ന് പറയുമ്പോള്‍ ഉള്ളില്‍ ഉള്ള ശിവനെ ക്ഷേത്രജ്ഞന്‍ എന്ന് പറയുന്നു.സംഖ്യാ ശാസ്ത്രപ്രകാരം ക്ഷേത്രത്തെ പ്രകൃതി എന്നും ക്ഷേത്രജ്ഞനെ പുരുഷന്‍ എന്നും പ റയുന്നും സയന്‍സില്‍ ആണെങ്കില്‍ ക്ഷേത്രത്തെ matter എന്നും ക്ഷേത്രജ്ഞനെ energy എന്നും പറയുന്നു.-- ഈ കാര്യമാണ് നമ്മള്‍ ആദ്യം പഠിക്കേണ്ടത് . ഞാന്‍ ആരെന്നു പഠിച്ചാല്‍ ഇനി എന്റെ ധര്‍മ്മം എന്ത് എന്നാണു പഠിക്കേണ്ടത് --അത് അടുത്ത ക്ലാസില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ