2015, നവംബർ 21, ശനിയാഴ്‌ച

ഈശാ വാസ്യോപനിഷത്ത് --നാലാം ദിവസം --മന്ത്രം -4







ഈശാ വാസ്യോപനിഷത്ത് --നാലാം ദിവസം --മന്ത്രം -4 . 
*******************************************************************************************
അനേജദേകം മനസോ ജവീയോ 
നൈനദ്ദേ വാ ആപ്നുവന്‍ പൂര്‍വമര്‍ ഷത്
ത ദ്ധാവതോ/ന്യാനത്യേതി തിഷ്ഠ-
ത് ത സ്മിന്ന പോ മാതരീശ്വാ ദധാ തി 
******************************************************************************************
അ ര്‍ത്ഥം --തത്=ആ ആത്മതത്വം,അനേജത്=ഇളകാത്തതും .,ഏകം =ഏകവും,മനസ:ജവീയ:=മനസ്സിനേക്കാള്‍ വേഗം ഉള്ളതും ആകുന്നു,പൂര്‍വ്വം അര്‍ഷ ത്ഏനത്=മുന്‍പ് പോകുന്ന ഇതിനെ ,ദേവാ ന ആപ്നുവന്‍=ദേവന്മാര്‍ പ്രാപിച്ചില്ല .തത് തിഷ്ഠ ത്=അത് ഒരിടത്ത് നിന്ന്,ധാവത:അന്യാന്‍ ക =ഓടുന്ന മറ്റുള്ളവയെ ,അത്യേതി=അതിക്രമിക്കുന്നു.മാതരീ സ്വാ തസ്മിന്‍ അപ: വിദ ധാതി =വായു ആ ആത്മതത്വത്തില്‍ പ്രാണികളുടെ കര്‍മ്മങ്ങളെ വേണ്ട വിധം നിയന്ത്രിക്കുന്നു
********************************************************************************************
വ്യാഖ്യാനം 
****************പര ബ്രഹ്മം എന്നാ ആ ആത്മാവ് മനസ്സിനേക്കാള്‍ വേഗത ഉള്ളതാണ് ആ ബ്രഹ്മം സകലത്തിന്റെയും ആദിയും അന്തവും അറിയുന്നവന്‍ ആകുന്നു.അഥവാ വിധി എന്താണെന്ന് അറിയുന്നവന്‍ ആകുന്നു കാരണം അത് തന്നെ ആണല്ലോ ആദി മധ്യാന്തങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത് ദേവന്മാര്‍ക്ക് പോലും ഈ പരമാത്മാവിനെ അറിയാന്‍ കഴിഞ്ഞിട്ടില്ല. അത് സുസ്ഥിരം ആയിരുന്നു കൊണ്ട് അന്യഭാവനയോടു കൂടിയവരെ ലംഘിക്കുന്നു. ഇവിടെ ഞാന്‍ എന്ന വ്യക്തി ബോധത്തോടെ ഇരിക്കുന്നവരെ ആണ് അന്യ ഭാവനയോട് കൂടിയവര്‍ എന്ന് പറഞ്ഞത് വായു മേഘങ്ങളേ നയിക്കുന്നതും,മ്ഴ പെയ്യിക്കുന്നതും ഒക്കെ ആ ബ്രഹ്മത്തിന്റെ ശക്തി കൊണ്ടാണ്
ഈ ആത്മാവ് സുസ്ഥിരമാണ് അതായത് എങ്ങും നിറഞ്ഞു നില്‍ക്കുന്നത് കൊണ്ട് എവിടേക്ക് ചലിക്കും? അപ്പോള്‍ പൂര്‍ണ നി റവുള്ള തിനാല്‍ നിശ്ചലന്‍ ആണ് എന്നാല്‍ ചലിക്കുന്നവനും ആണ് ഇവിടെ ഒരു സയന്‍സ് ഒളിഞ്ഞിരിക്കുന്നു.ഏതു ഖരവസ്തു ക്ക്ളിലും ഉള്ളിലുള്ള തന്മാത്രക്കള്‍ ചലിക്കുന്നുണ്ട്.അതായത് വൈ ബ്രൈറ്റ് ചെയ്യുന്നുണ്ട് -- അപ്പോള്‍ ആ ഖരവസ്തു ചലിക്കുന്നില്ല പ്രത്യക്ഷത്തില്‍.പക്ഷെ അന്തരംഗം ചലനാത്മകമാണ്.അതെ പോലെ തന്നെ ഇവിടെയും.എങ്ങും പരിപൂര്‍ണ്ണമായി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അചലം ആണ് അതെ സമയം തീരുമാനം കൊണ്ട് ചലനാത്മകവും ആണ് --ഇത്രയും പറയുമ്പോള്‍ അചലം ആണ് അതെ സമയം ചലനവും ആണ് എന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി എന്ന് കരുതട്ടെ ഉപനിഷത്ത് ഗുരുമുഖത്തു നിന്ന് പഠിക്കേണ്ടതാണ്.എഴുത്ത് ഭാഷയ്ക്ക്‌ ഒരു പരിധിയുണ്ടല്ലോ അതിനാല്‍ എല്ലാ ഉപനിഷത്തും ഇതേ പോലെ പഠിക്കാന്‍ പറ്റില്ല. പിന്നെ ഓടുന്നവയെ അതിക്രമിക്കുന്നു എന്ന് പറഞ്ഞല്ലോ അതും സയന്‍സ് ആണ്.ആത്മീയ ഭാഷയില്‍ മനുഷ്യന്റെ 3 6 0 വര്‍ഷം ആണ് 1 ദേവ വര്‍ഷം ദേവന്മാരുടെ 1 1 9 2 8 0 0 0 --ദേവ വര്‍ഷം ബ്രഹ്മാവിന്റെ 1 പകല്‍ ആണ് .അപ്പോള്‍ 1 പകല്‍ കൊണ്ട് ബ്രഹ്മാവ്‌ സൃഷ്ടിച്ചത് മനുഷ്യന് അനുഭവം ആകണം എങ്കില്‍ എത്ര മനുഷ്യ വര്‍ഷം വേണ്ടി വരും? അതിലും കൂടുതല്‍ ആണ് പരമാത്മാവ്‌ എന്ന് പറയുന്ന ശക്തിയുടെ കാലയളവ്‌ അപ്പോള്‍ ആ ആത്മാവിന്‍റെ തീരുമാനം നാം അനുഭവിക്കണം എങ്കില്‍ എത്ര കോടി വര്‍ഷങ്ങള്‍ വേണ്ടിവരും? അതാണ്‌ നിശ്ചലം ആയി നിന്ന് കൊണ്ട് അന്യത്വ ബോധാമുള്ളവരുടെ ചലനത്തെ അഥവാ ജീവാത്മാക്കളുടെ സഞ്ചാരത്തെ അതിക്രമിക്കും എന്ന് പറഞ്ഞത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ