********************************************************************************************
തദേജതി തന്നൈജതി ത ദ്ദൂരേ തദ്വന്തി കേ
തദന്തരസ്യ സര്‍ വസ്യതദു സര്‍വസ്യാസ്യബാഹൃത:
***************************************************************************************
അര്‍ത്ഥം --തത് ഏ ജതി ==ഈ ആത്മതത്വം ചലിക്കുന്നു. അത് ന ഏജതി ==അത് ചലിക്കുന്നില്ല തത് ദൂരേ==അത് ദൂരേ ആണ്.തത് അന്തി കേ ==അത് അടുത്താണ്,തത് അസ്യസര്‍വസ്യ അന്ത:==അത് എല്ലാറ്റിന്റെയും ഉള്ളില്‍ ഉണ്ട്.,,തത് അസ്യ സര്‍വസ്യ ബാഹ്യത:==അത് എല്ലാറ്റിന്റെയും പുറത്തും ഉണ്ട്
**************************************************************************************
വ്യാഖ്യാനം
****************
ഈ ആത്മതത്വം ചലിക്കുന്നില്ല അതെ സമയം ചലിക്കുന്നതാണ് --ഇവിടെ സയന്‍സ് പറയുന്നു.എപ്രകാരം ഒരു ഖരവസ്തു ചാലിക്കുന്നില്ലയോ അപ്രകാരം ഈ ആത്മാവ് ചലിക്കുന്നില്ല എപ്രകാരം ഒരു ഖര വശുവിന്റെ ഉള്ളില്‍ തന്മാത്രകളുടെ ചലനം അഥവാ പ്രകമ്പനം നടക്കുന്നുവോ അപ്രകാരം ഈ ആത്മാവ് ചലനവും ആണ്.വളരെ ദൂരേ ആണ് അതെ സമയം വളരെ അടുത്തും അതായത് നമ്മുടെ ഉള്ളിലും ആണ്.ഈ ആത്മാവ് ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനും ഉള്ളില്‍ അന്തര്യാമി ആയി കുടി കൊള്ളുന്നു.അതെ സമയം സകല പ്രപഞ്ച വസ്തുക്കളുടെയും പുറത്തും ഉണ്ട്.എന്ന് വെച്ചാല്‍ സര്‍വം ബ്രഹ്മമയം. അതല്ലാതെ മറ്റൊന്നും ഇല്ല അകത്തും പുറത്തും അത് തന്നെ ഇ ളകുന്നതും ഇളകാത്തതും അത് തന്നെ അടുത്തുള്ളതും ദൂരേ ഉള്ളതും അത് തന്നെ--ഞാന്‍ അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലെന്നു സാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ