2015, നവംബർ 3, ചൊവ്വാഴ്ച

ഗീതാ പഠനം ഒന്‍പതാം ദിവസം--ധ്യാന ശ്ലോകം-8






മൂകം കരോതി വാചാലംപംഗും ലംഘയതേ ഗിരിം 
യത് കൃപാ തമഹം വന്ദേ പരമാനന്ദ മാധവം



അര്‍ഥം --ആരുടെ കൃപ ആണോ മൂകനെ വാചാലന്‍ ആക്കുന്നത്? അഥവാവാചാലനെ മൂകനാക്കുന്നത്--മുടന്തനെ പര്‍വതത്തെ തരണം ചെയ്യിപ്പിക്കുന്നത്.അപ്രകാരമുള്ള പരമാനന്ദ സ്വരൂപനായ മാധവനെ ഞാന്‍ വന്ദിക്കുന്നു


വിശദീകരണം -----സംസാര ശേഷി ഇല്ലാത്തവനെ സംസാരിക്കാന്‍ കഴിവ് ഉള്ളവന്‍ ആക്കുന്നു.ഇത് വാക്യാര്‍ഥം .അജ്ഞാനം നിമിത്തം ഒന്നും പറയാതെ നില്‍ക്കുന്നവനെ ജ്നാനസ്ഥനാക്കുന്നു എന്ന് ആന്തരികാര്തം --ഇനി വാചാലം മൂകം കരോതി എന്ന് അന്വയിച്ചാല്‍ വാചാലനെ മൂകനാക്കുന്നു. ഇവിടെ വാക്യാര്‍ഥം അല്ല എടുക്കേണ്ടത്. അജ്ഞാനം കൊണ്ട് പുലംബുന്നതിനെ ആണ് ഇവിടെ വാചാലം എന്ന് പറയുന്നത്.അങ്ങിനെ ഉള്ള ഒരല്ലേ മൌനിയാക്കുന്നു.അതായത് അജ്ഞാനം ആണെന്ന് മനസ്സിലാക്കി ആ അബദ്ധം പറയാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു .അങ്ങനെയുള്ള കൃപയോടു കൂടിയ ലക്ഷ്മീ  paതിയായ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.എന്ന് സാരം -പംഗും---മുടന്തനെ --എന്നര്‍ഥം --മുടന്തുള്ളവനെപര്‍വതം കയറ്റിക്കുന്നു..ഇവിടെ ജീവിത യാത്രയിലെ കഠിനമായ തടസ്സങ്ങളെ തരണം ചെയ്യുവാന്‍ ഉള്ള പ്രയാസത്തെ ആണ് മുടന്ത് എന്ന് കല്‍പ്പിച്ചിരിക്കുന്നത്.മാത്രമല്ല ആധ്യാത്മിക മായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ മുന്നോട്ടു പോകാന്‍ കഴിയാത്തവനെയും മുടന്തന്‍ എന്ന് ആന്തരി കാര്‍ത്ഥത്തില്‍ വിളിക്കാം അതും തരണം ചെയ്യിക്കുന്നു ---ചുരുക്കി പറഞ്ഞാല്‍ ആശ്രയിക്കുന്നവന്റെ ഭൌതികപരമായും,ആത്മീയപരമായും ഉള്ള എല്ലാവിഘ്നങ്ങളെയും നിവാരണം ചെയ്തു വിഘ്നേശ്വര ഭാവത്തില്‍ നില്‍ക്കുന്ന ലക്ഷ്മീ  പതിയായ മഹാ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു എന്ന് സാരം
Like · · Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ