2015, നവംബർ 20, വെള്ളിയാഴ്‌ച

ഈശാ വാസ്യോപനിഷത്ത് --മന്ത്രം 3









ഈ ശാ വാസ്യോപ നിഷത്ത് --മന്ത്രം -3 (മൂന്നാം ദിവസം )  

*******************************************************************************************
അസൂര്യാ നാമ തേ ലോകം അന്ധേന തമസാ വൃതാ:
താംസ്തെ പ്രേത്യാഭി ഗ ച്ഛന്തി യെ കേ ചാത്മ ഹകനാ ജനാ:
******************************************************************************************** അര്‍ത്ഥം---അസൂര്യാ നാമ ==സൂര്യകിരണങ്ങള്‍ പതിക്കാത്തവ എന്ന് പ്രസിദ്ധമായ ,തേ ലോകം ==ആ ലോകങ്ങള്‍ ,അന്ധേന തമസാ ആവൃതാ ==അന്ധമായ കൂരിരുട്ടിനാല്‍ ആവൃതങ്ങള്‍ ആകുന്നു, യേ കേച ജനാ: ആത്മ ഹനാ:==ഏതെല്ലാം ജനങ്ങള്‍ ആത്മ ഘാതികള്‍ ആണോ?,തേ പ്രേത്യ==അവര്‍ മരിച്ച്,താന്‍ അഭി ഗ ച്ഛന്തി ==അവയെ പ്രാപിക്കുന്നു 

******************************************************************************************
വ്യാഖ്യാനം 
****************
സൂര്യ കിരണം ഏല്‍ക്കാത്ത ആ ലോകങ്ങള്‍ അജ്ഞാന അന്ധകാരത്താല്‍ ആവൃതങ്ങള്‍ ആണ് ആത്മഹത്യ ചെയ്യുന്നവരും ഈശ്വര സ്മരണ ഇല്ലാതെ വിഷയാ സക്ത്ര്‍ ആയി കഴിയുന്ന വിഭാഗം ദുഖമയ മായ ആ ലോകങ്ങളില്‍ എത്തുന്നു.
ഇവിടെ ആത്മഘാതികള്‍ എന്ന് ഉദ്ദേശിക്കുന്നത് ആത്മഹത്യ ചെയ്തവരെയും,വിഷയങ്ങളില്‍ കുടുങ്ങി ഈശ്വര സ്മരണ ഇല്ലാത്തവരെയും ആണ് അങ്ങിനെ ഉള്ളവര്‍ ചെന്ന് ചേരുന്ന ഇടംസൂര്യ കിരണങ്ങള്‍ പതിക്കാത്ത വയും,അജ്ഞാന മാകുന്ന ആവരണം ഉള്ളതും ആണ്/അന്ധകാരം എന്ന് പറഞ്ഞാല്‍ അജ്ഞാനം മൂലം ഉണ്ടാകുന്ന അവസ്ഥക്ക് ആണ് പക്ഷെ ആ ലോകം എന്നാണു പറഞ്ഞത് .ഏതു പേരില്‍ അറിയപ്പെടുന്ന ലോകം?ഇതിനു ഉത്തരം പുരാണങ്ങള്‍ പറയുന്നു. അതാണ്‌ നരകം മാര്‍ക്കാണ്‍ഡേയ പുരാണത്തില്‍ വിവിധ നരക്ങ്ങളെപറ്റി പറയുന്നു.അതായത് ഉപനിഷത്തുക്കളില്‍ തരുന്ന സൂചനയെ വ്യക്തമാക്കി പറയുകയാണ്‌ കഥകളില്‍ കൂടി പുരാണങ്ങള്‍ ചെയ്യുന്നത് .ആദ്യ മന്ത്രത്തില്‍ എന്തിനെയാണ് ഉപാസിക്കേണ്ടത് എന്നും,എങ്ങിനെ ആണ് ഉപാസിക്കേണ്ടത് എന്ന് രണ്ടാം മന്ത്രത്തിലൂടെയും,വ്യക്തമാക്കി ഈ മന്ത്രത്തില്‍ വിഷയാസക്ത്ര്‍ ആയവരും ഈശ്വര വിശ്വാസം ഇല്ലാത്തവരും ആത്മഹത്യ ചെയ്യുന്നവരും എത്തിച്ചേരുന്ന അവസ്ഥ പറയുന്നു. ഇതില്‍ നിന്ന് ഈശ്വര സ്മരണ വേണം എന്നും ആത്മഹത്യ പാപം ആണ് എന്നും വിഷയാസക്തി പാടില്ല എന്നും ഉള്ള തത്വങ്ങള്‍ നമുക്ക് കിട്ടുന്നു.അഥവാ ഈ ഉപനിഷത്ത് നമുക്ക് തരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ