2015, നവംബർ 16, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും --16/11/2015 ******ഭഗവദ് വിഗ്രഹത്തിനു മുന്നില്‍ കരയുന്നത് ശരിയാണോ?





ചാറ്റ് --സര്‍ എന്റെ പേര് സുനില്‍ --ഭഗവാന്‍റെ ചിത്രത്തിനു മുന്നിലോ ക്ഷേത്രത്തിലോ പോയി തൊഴുത്‌ നില്‍ക്കുമ്പോള്‍ ചിലര്‍ കരയാറുണ്ട് ഇത് തെറ്റാണെന്ന് ഒരാള്‍ പറഞ്ഞു --അത് ശരിയാണോ? അങ്ങിനെ കരുന്നത് മനസ്സിലെ വിഷമം ഭഗവാന്റെ മുന്നില്‍ പറയുകയല്ലേ? ശരിക്കും അവിടെയല്ലേ പറയേണ്ടത്? പിന്നെങ്ങിനെ തെറ്റാകും?

ഉത്തരം 
***********
അമ്മയുടെ മുന്നില്‍ കുഞ്ഞു കരയാറില്ലേ? ഇത് തെറ്റാണോ?കുഞ്ഞിനെ സംബന്ധിച്ച് മാതൃദേവോ ഭവ --എന്ന് തന്നെയാണ് --ഒരാള്‍ തന്‍റെ ദുഖം ഭഗവാനില്‍ സമര്‍പ്പിക്കുന്നത് ഒരിക്കലും തെറ്റല്ല ദുഖത്തിന്റെ കാഠിന്യം മൂലം കരഞ്ഞെന്നും വരാം -സര്‍വ്വം സമര്‍പ്പിക്കാന്‍ പറ്റുന്ന ഒരേ ഒരിടം ഈശ്വരന്‍ ആണ് ആ ഈശ്വരന് ജ്ഞാനികള്‍ ആയ ഋഷീശ്വരന്മാര്‍ കല്‍പ്പിച്ച രൂപത്തിന് മുന്നില്‍ ഒരാള്‍ കരെഞ്ഞെങ്കില്‍ അയാളുടെ ഹൃദയ നൈര്‍മ്മല്യത്തെ ആണ് ഇത് കാണിക്കുന്നത് --പിന്നെ കണ്ണില്‍ നിന്ന് അശ്രു വരിക അതും ക്ഷേത്രത്തിനു ഉള്ളിലോ ഈശ്വര വിഗ്രഹത്തിനു മുന്നിലോ വെച്ച് ആണെങ്കില്‍ അതിനെ കരച്ചില്‍ ആണ് എന്ന് പറയാന്‍ പറ്റില്ല --പുരാണങ്ങള്‍ വായിക്കും ബോള്‍ രണ്ടു സ്ഥലത്ത് എനിക്ക് വായിക്കാന്‍ കഴിയാറില്ല --ഒന്ന് ഭരതന്‍ രാമന്റെ പാദത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണ പാദുകം തലയില്‍ വെച്ച് പോകുന്ന രംഗം അത് വായിക്കുമ്പോള്‍ ഇപ്പോളും കണ്ഠം ഇടറാറുണ്ട് --മറ്റൊന്ന് ശ്രീകൃഷ്ണ ന്‍റെ ദ്വാരകയില്‍ നിന്നും തിരിച്ചു പോയ കുചേലന്‍ വീട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച ഭഗവാന്‍റെ ആ കാരുണ്യം നിറഞ്ഞ ഭാഗം ഇപ്പോളും വായിക്കാന്‍ പറ്റാറില്ല --ഇതെന്താണ് എന്ന് പലതവണ ഞാന്‍ ചിന്തിച്ചതും ആണ് --ഒരു മനുഷ്യന്‍ ആണെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ കരഞ്ഞു പോകും --പക്ഷെ ഒരു മനുഷ്യന്‍ ആകണം --രൂപം പോരാ --അപ്പോള്‍ ഭഗവാന്റെ മുന്നില്‍ ഭട്ടതിരിപ്പാട് തന്‍റെ വേദനകളെ പറ്റി പറഞ്ഞത് പിന്നെങ്ങിനെയാണ്>?--കണ്ണില്‍ അശ്രു നിറച്ചു കൊണ്ട് തന്നെയാണ് ഇത് കാണാതിരിക്കാന്‍ കൃഷ്ണന് കഴിയില്ല ഇത് ഭക്തിയുടെ ഉത്തമ ഭാവങ്ങളില്‍ ഒന്നാണ് --ആയതിനാല്‍ ഒന്നും ചിന്തിക്കാതെ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറയുന്നത് ചെവിക്കൊള്ളാതെ ഇരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ