അര്‍ജുന വിഷാദ യോഗം --ശ്ലോകം 12
തസ്യ സന്ജനയന്‍ ഹര്‍ഷം കുരു വൃദ്ധ :പിതാമഹ:
സിംഹനാദം വിനദ്യോച്ചൈ: ശംഖം ദധ് മൌ പ്രാതാപവാന്‍
അര്‍ഥം ----അവന് സന്തോഷത്തെ ഉണ്ടാക്കിക്കൊണ്ട് കുരുവംശ ജരില്‍ വൃദ്ധനായ പ്രതാപത്ത്തോട് ഒത്തവ്ന്‍ ആയ വൃദ്ധനായ ഭീഷ്മ പിതാമഹന്‍ സിംഹനാദ ത്തെ മുഴക്കിയിട്ടു ഉച്ചങ്ങളായ ശംഖ് ത്തെ മുഴക്കി വിശദീകരണം
*******************
ഇവിടെ സഞ്ജയന്‍ ഭീഷ്മര്‍ എത്ര ശക്തനാനെങ്കിലും വൃ ദ്ധനാണ് എന്നും അവരുടെ നായകന്‍ ഭീമന്‍ ചെറുപ്പമാണ് എന്നും കുരു വൃദ്ധ:പിതാമഹ എന്ന വചനത്തിലൂടെ ധൃത രാഷ്ട്രരെ ഓര്‍മ്മിപ്പിക്കുന്നു.ദുര്യോധനന് സന്തോഷത്തെ നല്‍കിക്കൊണ്ട് ഉറക്കെ സിംഹനാദം ചെയ്യുകയും ശംഖം മുഴ്ക്കുകയുക് ചെയ്തു എന്നും പറയുന്നു.അപ്പോള്‍ ദുര്യോധനന് സന്തോഷം നല്‍കുന്ന പ്രകടനം ആണ് ഭീഷ്മര്‍ കാഴ്ച വെച്ചത് എങ്കിലും ഭീഷ്മര്‍ വൃ ദ്ധനാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു അതെ സമയം ഇരു സൈന്യത്തെ കുറിച്ചും വിശദമായ വിവരം നല്‍കിയിട്ടും ദ്രോണരില്‍ നിന്ന് പ്രോത്സാഹ ജനകമായ ഒരു വാക്കും ദുര്യോധനന് ലഭിച്ചതും ഇല്ല. ഒരു പക്ഷെ ശിഷ്യന്‍ എന്ന നിലക്കല്ല രാജാവ് എന്ന നിലയിലുള്ള ദുര്യോധനന്റെ സംസാരമാകാം ദ്രോണരെ മൌനിയാക്കിയത് .പക്ഷെ ഭീഷ്മരുടെ അട്ടഹാസവും,ശംഖ നാദവും ദുര്യോധനനില്‍ സന്തോഷത്തെ പ്രദാനം ചെയ്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ