ശ്രീമദ് ഭാഗവതം --മാഹാത്മ്യം --പതിമ്മൂന്നാം ദിവസം
******************************************************
ശ്ലോകം -28--നാരദ ഉവാച --
**************
അഹം തു പൃഥിവീം യാതോ ജ്ഞാത്വാ സര്‍വോത്തമാ മിതി
പുഷ്കരം ച പ്രയാഗം ച കാശീം ഗോ ദാവരീം തഥാ
**********************************************************************************
ശ്ലോകം --29
***************
ഹരിക്ഷേത്രം ,കുരുക്ഷേത്രം, ശ്രീരംഗം സേതുബന്ധനം
എവമാദിഷു തീര്‍ത്ഥേഷു ഭ്രമമാണ ഇതസ്തതഃ
**************************************************************************************ശ്ലോകം --30
****************
നാ പശ്യം കുത്രചിച്ഛര്‍ മ്മ മന സന്തോഷ കാരകം
കലിനാ/ധര്‍മ്മ മിത്രേണ ധരേയം ബാധിതാ /ധുനാ
************************************************************************************
അര്‍ത്ഥം--ഭൂമി സര്‍വോത്തമം ആണെന്നറിഞ്ഞു ഞാന്‍ അവിടെ പോയി .പുഷ്കരം ,പ്രയാഗ ,കാശി ഗോദാവരി ഹരിദ്വാരം കുരുക്ഷേത്രം ശ്രീരംഗം സേതുബന്ധനം മുതലായ തീര്‍ ത്ഥ ങ്ങളില്‍ അങ്ങിങ്ങ് സഞ്ചരിച്ചു . മനസ്സിന് സന്തോഷം ഉണ്ടാകാന്‍ ഉതകുന്ന സമാധാനം ഒരിടത്തും കാണാന്‍ കഴിഞ്ഞില്ല -- ഇപ്പോള്‍ അധര്‍മ്മ
പ്രധാനമായ കലി ഭൂമിയെ ബാധിച്ചിരിക്കുന്നു
******************************************************************************
വ്യാഖ്യാനം
***************
കലിയുഗാരംഭത്തില്‍ ആണ് ഇവരുടെ സംഭാഷണം നടക്കുന്നത് -- ഏതു കലിയുഗത്തില്‍ ? പതിനാലാമത്തെ മന്വന്തരത്തില്‍ `ഇരുപത്തി എട്ടാമത്തെ ചതുര്യുഗത്തിലെ കലിയുഗം ആണ് ഇപ്പോള്‍ നടക്കുന്നത് -- കലിയുഗം എന്നും അധര്‍മ്മത്തിന്റെത് ആകുമല്ലോ അപ്പോള്‍ ഒന്നാമത്തെ മന്വന്തരത്തില്രെ ഒന്നാമത്തെ ചതുര്‍ യുഗത്തില്രെ കലിയുഗാരംഭത്തില്‍ ആണ് ഇവരുടെ സംഭാഷണം നടന്നത് എന്ന് ഊഹിക്കാം --എല്ലാ ചതുര്‍ യുഗങ്ങളിലെ കലിയുഗാരംഭത്തിലും ഇങ്ങിനെ ഉണ്ടായിക്കൊള്ളണം എന്നില്ല --തുടര്‍ന്ന് വരുന്ന എല്ലാ ഭാഗവതങ്ങളിലും മാഹാത്മ്യം പറയുമ്പോള്‍ പൂര്‍വ കഥ സ്മരിച്ചു പറയുന്നതാകാം ഓരോ ചതുര്‍ യുഗത്തിലും ഗ്രന്ഥങ്ങള്‍ പുനരാവിഷ്കരിക്ക പ്പെടും --വ്യാസാദി ഋഷിമാര്‍ ആവിര്‍ഭവിക്കും-- ഓരോ മന്വന്തരത്തിലും ഓരോ മനു ആയിരിക്കും അധിപന്മാര്‍ ആകുക അതെ പോലെ ഓരോ ചതുര്‍ യുഗങ്ങളിലും വ്യാസാദികളും വേറെ ആയിരിക്കും --ഈ ചതുര്‍ യുഗത്തിലെ വ്യാസന്‍ കൃഷ്ണ ദ്വൈപായണന്‍ ആണ് എന്ന് മാത്രം - വേദ സാരം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുക അതാണ് അവരുടെ ധര്‍മ്മം --950 കലിയുഗം ഇതിനു മുന്‍പ് കഴിഞ്ഞിട്ടുണ്ട് 951--മത്തെ കലിയുഗം ആണ് ഇപ്പോള്‍
നടക്കുന്നത് --951 തവണ ദശാവതാരങ്ങളില്‍ 9 എണ്ണവും
നടന്നിട്ടുണ്ട് --950 തവണ കല്‍ക്കി അവതാരവും നടന്നിട്ടുണ്ട് --തുടരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ