2015, നവംബർ 6, വെള്ളിയാഴ്‌ച

ഈശ്വരന് രൂപം ഇല്ലേ?



ഈശ്വരന് രൂ
പം ഇല്ലേ?
ഇല്ല അഥവാ ശൂന്യം എന്നൊരു അവസ്ഥ ഇല്ല --കാരണം ശൂന്യാകാശം എന്ന് പറയുമ്പോള്‍ എന്ത് കൊണ്ട് എന്നാ ചോദ്യം ഉയരും --പ്രാണ വായുവും ആകര്‍ഷണ ശക്തിയും അവിടെ ഇല്ല --പിന്നെ എന്താണ് ഉള്ളത്? അ വിടെ പ്രാണവായുവും ആകര്‍ഷണ ശക്തിയും ഇല്ലാതിരിക്കാന്‍ ഉള്ള കാരണം ഉണ്ട് --കാരണം അവിടെ ഉണ്ടെങ്കില്‍ പിന്നെ അതെങ്ങിനെ ശൂന്യം ആകും? മാത്രമല്ല ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞിരിക്കുന്നത്‌ ആ ബ്രഹ്മം ആണ് അങ്ങിനെ ആണെങ്കില്‍ പിന്നെവിടെ ആണ് ശൂന്യത?--അപ്പോള്‍ ആന്തരികമായി നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവിടെ ഇല്ല എന്നെ ഉള്ളൂ --അപ്പോള്‍ ഈശ്വരന് രൂപം ഇല്ല എന്ന് പറയുമ്പോള്‍ പിന്നെന്താണ് ഉള്ളത്? എന്നചോദ്യം പ്രസക്തമാണ്- ഈശ്വരന്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഒരു കാരണം ഉണ്ട്-മാത്രമല്ല ഉള്ളതിന് രൂപവും ഉണ്ട് അല്ലെങ്കില്‍ ഉണ്ട് എന്ന് എങ്ങിനെ പറയും? അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ എന്തെല്ലാം ദൃശ്യ വസ്തുക്കള്‍ ഉണ്ടോ? അതൊക്കെ ഈശ്വരന്‍റെ രൂപങ്ങള്‍ തന്നെയാണ് --ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിരാട് രൂപം ഉണ്ടായത് --ഉദാഹരണ സഹിതം വ്യക്തമാക്കാം --നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ട് -അവ നമ്മളില്‍ നിന്ന് ഉണ്ടായതാണ് --എന്നാല്‍ ഒരാള്‍ക്ക്‌ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് അയാളെ കീറി മുറിച്ചാല്‍ കുഞ്ഞുങ്ങളോ അതിനു കാരണമായ ശുക്ല്മോ കാണുമോ? ഇല്ല എന്ന് വ്യക്തമല്ലേ? അപ്പോള്‍ ആ കുഞ്ഞുങ്ങള്‍ എവിടെ ആയിരുന്നു? തീര്‍ച്ചയായും സൂഷ്മ രൂപത്തില്‍ നമ്മളില്‍ ഉണ്ട് --അപ്പോള്‍ ഈ പ്രപഞ്ചം സൂഷ്മരൂപത്ത്തില്‍ ഈശ്വരനില്‍ ഉണ്ടായിരുന്നു -അവ ദ്ര്ശ്യമായപ്പോള്‍ വിവിധ ദൃശ്യരൂപത്തില്‍ നമുക്ക് ദൃശ്യമായി-- അപ്പോള്‍ നമ്മുടെ ഋഷീശ്വരന്മാര്‍ മനനം ചെയ്തു ഈശ്വര രൂപത്തെ ദൃശ്യമാക്കി -- കാരണം മനനം ചെയ്ത ഋഷികളും ഉണ്ടായ രൂപവും ഒന്ന് തന്നെ-- അങ്ങിനെ ബ്രഹ്മ-വിഷ്ണു മഹേശ്വരാ ദി രൂപങ്ങള്‍ ഈശ്വര രൂപം തന്നെ --ഈശ്വര സ്വരൂപമായ ഋഷികള്‍ തങ്ങളുടെ യഥാര്‍ത്ഥ രൂപം ആവിഷ്കരിച്ചു എന്നല്ലേ അതിനര്‍ത്ഥം? മറ്റു മതങ്ങളും നമ്മുടെ സിദ്ധാന്തവും തമ്മിലുള്ള വ്യത്യാസം ഇവിടെ ആണ് നമ്മെ സംബന്ധിച്ച് ഇല്ല എന്നൊന്ന് ഇല്ല --അതി ഗഹനമായ വേദാന്ത ഭാഗം ആണ് ഇത് --അപ്പോള്‍ നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍ സത്യവും യുക്തിയും ഉള്ളതാണ് --ഇത്രയൊന്നും ഉയര്‍ന്ന ചിന്തയോ സങ്കല്‍പ്പമോ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് സത്യം --ചിന്തിക്കുക മനസ്സിലായില്ലെങ്കില്‍ വീണ്ടും ചോദിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ