ഗീതാ പഠനം -- മുപ്പതാം ദിവസം --
**************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം --3 2
********************************************************
ന കാംക്ഷേ വിജയം കൃഷ്ണ
ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ
കിം ഭോഗൈര്‍ജീവിതേന വാ
അര്‍ഥം --അല്ലയോകൃഷ്ണവിജയത്തെ ഞാന്‍ ആഗ്രഹിക്കുന്നില്ല.രാജ്യത്തെയും,സുഖങ്ങളെയും ഇല്ല.രാജ്യം കൊണ്ട് എന്ത് പ്രയോജനം? അല്ലയോ ഗോവിന്ദ,ഭോഗങ്ങളെ കൊണ്ടും,ഈ ജീവിതം കൊണ്ട് പോലും ഞങ്ങള്‍ക്ക് എന്ത് കാര്യം?
അര്‍ഥം --അല്ലയോകൃഷ്ണവിജയത്തെ ഞാന്‍ ആഗ്രഹിക്കുന്നില്ല.രാജ്യത്തെയും,സുഖങ്ങളെയും ഇല്ല.രാജ്യം കൊണ്ട് എന്ത് പ്രയോജനം? അല്ലയോ ഗോവിന്ദ,ഭോഗങ്ങളെ കൊണ്ടും,ഈ ജീവിതം കൊണ്ട് പോലും ഞങ്ങള്‍ക്ക് എന്ത് കാര്യം?
വിശദീകരണം
******************
ഇവിടെ സാധാരണ ഒരു മനുഷ്യന്‍റെ ചില കാപട്യ സ്വഭാവം അര്‍ജുനനില്‍ കാണുന്നു.സ്വന്തം ബലഹീനതകള്‍ മറച്ചു വെക്കാന്‍ വലിയ തത്വ വിചാരം ചെയ്യുക എന്നത് സാധാരണ ചിലര്‍ സ്വീകരിക്കുന്ന മുഖം മൂടിയാണ് .ഒരാളോട് കുറച്ചു പരാജയപ്പെട്ടാല്‍ ചിലര്‍ അത് സമ്മതിക്കാതെ പറയാറുണ്ട് --ഞാന്‍ വേണ്ടാ എന്ന് വെച്ചിട്ടാ കാരണം അവന്റെ അച്ഛന്‍ എനിക്ക് പണ്ട് വലിയ ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട് അതോര്ത്തിട്ടാ --എന്നൊക്കെ എന്നാല്‍ ആ ഉപാര സ്മരണ ഇത്തരം പരാജയങ്ങളിലെ പ്രകടിപ്പിക്കാരുള്ളൂ.ആവശ്യമുള്ള സമയത്ത് അഭിപ്രായം വേറെ ആയിരിക്കും ---പണ്ട് എപ്പോളോ സഹായിച്ചു എന്ന് വെച്ച് എന്നും അയാളുടെ പാദസേവ ചെയ്യണോ?--എന്നായിരിക്കും.അപ്പോള്‍ ഇതൊരു കാപട്യം ആണ്.കേട്ടാല്‍ ശരി എന്ന് തോന്നുകയും ചെയ്യും.അര്‍ജുനന്‍ പറയുന്ന ശരികളെ അംഗീകരിച്ചു കൊണ്ട് തന്നെ ഇവിടെ വിലയിരുത്തണം. തന്റെ ശാരീരികമായും ,മാനസികമായും ഉള്ള തളര്‍ച്ച കാരണം വില്ല് പോലും വഴുതി പോകുന്നു.ഈ അവസ്ഥയില്‍ യുദ്ധം തുടങ്ങിയാല്‍ വന്‍ പരാജയം തീര്‍ച്ച. പക്ഷെ അത് പുറത്ത് കാണിക്കാതെ തത്വ ചിന്താപരം അയ അവസ്ഥയിലേക്ക് അജുനന്‍ എത്തുന്നു --അര്‍ജുനന്‍ പറയുന്നത് ഒക്കെ ശരി തന്നെ പക്ഷെ സന്ദര്‍ഭം നോക്കിയാല്‍ ഇതൊരു ഭീരുത്വം ആണ്.തുടര്‍ന്ന് ഭഗവാന്‍ ഇത് സ്ഥിതീകരിക്കുന്നുണ്ട്
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ