യത് സൌഖ്യാംബുധി ലേശലേശത ഇമേ
ശക്രാദയോനിര്‍വൃതാ:
യച്ചിത്തേ നിതരാം പ്രശാന്തകലനേ
ലബ്ധ്വാമുനീര്‍നിര്‍വ്ര്ത:
യസ്മിന്‍നിത്യസുഖാം ബുധൌഗളിതധീര്‍-
ബ്രഹ്മൈവ ന ബ്രഹ്മവിദ്
യ:കശ്ചിത് സ: സുരേന്ദ്രവന്ദിതപദോ
നൂനംമനീഷാമമ
അര്‍ത്ഥം ---ഏതൊരു സുഖ സമുദ്ര ത്തിന്‍റെ ലേശം കൊണ്ടാണോ?ഈ ഇന്ദ്രന്‍ തുടങ്ങിയവര്‍ നിര്‍വൃതിയില്‍ ആണ്ടു ഇരിക്കുന്നത്? ഏതിനെയാണോ സര്‍വ്വ ഗണനകളും പ്രശാന്തമായ ചിത്തത്തില്‍ നല്ലപോലെ ലഭിച്ചു മുനി ആകുന്ന തു ആര് ആണോ നിത്യസുഖ സമുദ്രത്തില്‍ വീണുപോയ ബുധിയോടോത്തവ്ന്‍ അവന്‍ ബ്രഹ്മം തന്നെ --ബ്രഹ്മ ജ്നാനിയല്ല -അവന്‍ ഇന്ദ്രനാല്‍ ബഹുമാനിക്കപ്പെടെണ്ടാവ്ന്‍ ആണെന്നാണ് എന്റെ അടിയുറച്ച അറിവ്
വ്യാഖ്യാന
ഏതൊരു സുഖമുള്ള തേജസ്സു ആണോ ഇന്ദ്രന്‍ മുതലായവരുടെ നിര്‍വൃതിക്ക് കാരണം? അത് ബ്രഹ്മം ആണ്
എല്ലാ സത്തുക്കളും പ്രശാന്തമായ ചിത്തത്തോടെ സുഖം ലഭിച്ച് മുനിയാകുന്നത് ഏതു നിമിത്തമാണോ?--അതും ബ്രഹ്മം തന്നെ ആരാണോ നിത്യ സുഖം ആകുന്ന സമുദ്രത്തില്‍ വീണുപോയ ബുധ്ധിയോടോത്ത്തവന്‍? അവന്‍ ബ്രഹ്മം തന്നെയാണ് അല്ലാതെ ബ്രഹ്മ ജ്നാനിയല്ല --തീര്‍ച്ചയായും ഇങ്ങിനെ ഉള്ളവന്‍ ഇന്ദ്രനാല്‍ പൂജിക്കപ്പെടെണ്ടാവ്ന്‍ ആണ് എന്നാണു എന്റെ ഉറച്ച ജ്ഞാനം
മനീഷാ പഞ്ചകം അവസാനിക്കുന്നു --പഞ്ചകം എന്ന് പേരുണ്ടെങ്കിലും ഇതില്‍ 6 ശ്ലോകം ഉണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ