2015, നവംബർ 14, ശനിയാഴ്‌ച

ആദ്ധ്യാത്മിക പഠനം -അഞ്ചാം ദിവസം --എന്താണ് ധര്‍മ്മം?








ആധ്യാത്മിക പഠനം അഞ്ചാം ദിവസം -
എന്താണ് ധര്‍മ്മം? ഭാഗം -4
*****************************************************************
ഒരു ബ്രഹ്മ ചാരിയായ ശിഷ്യന്‍ ബ്രഹ്മ യാമത്തില്‍ ഉണരണം --ച്യൂത പത്രത്താല്‍ ദന്ത ധാവനം ചെയ്യണം.അതായത് മാവിന്റെ ഇല കൊണ്ട് പല്ലുതേക്കണം അതിനു ശേഷം പുഴയിലോ കുളത്തിലോ പോയി സ്നാനം ചെയ്യണം -വാകപ്പൊടി ഉപയോഗിച്ച് ശരീര ശുദ്ധി വരുത്തണം. സൂര്യ നമസ്കാരം ,പ്രാണായാമം മുതലായവ ശീലിക്കണം .പത്മാസനത്തില്‍ ഇരുന്നു ഇഷ്ടമുള്ള ഈശ്വര രൂപത്തെ ഋഷീശ്വരന്മാര്‍ കല്‍പ്പിച്ചു തന്നത് ധ്യാനിക്കണം .തുടര്‍ന്ന് ഗുരു പൂജ ചെയ്ത പ്രസാ ദം തരും അത് പ്രാതല്‍ ആയി കഴിക്കണം എന്നതിന് ശേഷം പഠിക്കാന്‍ തുടങ്ങണം,ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ പഠനം തുടങ്ങണം ഉദയത്തിനു 48 മിനുട് മുന്‍പ് ബ്രാഹ്മ മുഹൂര്‍ത്തം തുടങ്ങും വേദങ്ങള്‍ ഗുരു ചോ ല്ലിത്തരുന്നത് അപശബ്ദം കൂടാതെ ചൊല്ലി മനപാഠമാക്കിവെക്കണം അന്നന്ന് ചൊല്ലി ത്തരുന്നത്‌ അന്നന്ന് തന്നെ മന പാഠം ആക്കണം .എഴുതി എടുത്തു പഠിക്കുന്ന സമ്പ്രദായം ഇല്ല.ആദ്യം സംസ്കൃതവും പിന്നെ തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട പാഠങ്ങളും പഠിക്കണം ഷഡാമ്ഗങ്ങള്‍ ആദ്യം പഠിക്കും തുടര്‍ന്ന് വേദ പഠനവും വേദം ചൊല്ലി പഠിക്കുമ്പോള്‍ ഉണ്ടാകുന്ന അര്‍ത്ഥവും,പദങ്ങള്‍ മൂലം ഉണ്ടാകുന്ന അര്‍ത്ഥവും ഗുരു പറഞ്ഞു തരും പദങ്ങള്‍ മൂലം ഉണ്ടാകുന്ന അര്‍ത്ഥത്തില്‍ കൂടിയാണ് ഉപവേദം പ്രകടമാകുന്നത് -ആ ഉപവേദങ്ങളില്‍ നമുക്ക് താല്‍പ്പര്യം ഉള്ള വിഷയത്തില്‍ അവഗാഹം നേടാം --ആയുര്‍വേദം ധനുര്‍വേദം,ഗാന്ധര്‍വ വേദം,അര്‍ത്ഥ ശാസ്ത്രം,ശില്‍പ്പ ശാസ്ത്രം എന്നിവയാണ് ഉപവേദങ്ങള്‍ --ഉപവേദ ജ്ഞാനം നേടുമ്പോള്‍ ഒരുത്തന്റെ വര്‍ണ്ണം രൂപാന്തരപ്പെട്ടു വരും -ഇഷ്ടം ഉള്ള ശാസ്ത്രം ഗൃഹസ്ഥാശ്രമ കാലഘട്ടത്തില്‍ ജോലിയായി സ്വീകരിക്കുകയും 
ചെയ്യാം .ഉപവേദങ്ങളില്‍ ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് അതില്‍ പ്രാഗത്ഭ്യം ഉള്ള മറ്റു ഗുരുക്കന്മാരെ സമീപിക്കാവുന്നതാണ്.അതിനു ആദ്യ ഗുരുവിന്റെ സമ്മതവും അനുഗ്രഹവും വേണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ