2015, നവംബർ 3, ചൊവ്വാഴ്ച

മനീഷാ പഞ്ചകം --ശ്ലോകം --5




യാ തിര്യങ്നര ദേവതാഭിരഹമി-
ത്യന്തഃസ്ഫുടാഗൃഹ്യതേ
യദ്ഭാസാഹൃദയാക്ഷദേഹവിഷയാ
ഭാന്തിസ്വതോfചേതനാഃ
തംഭാസൈൃഃപിഹിതാര്‍ക്കമണ്ഡലനിഭാം 
സ്ഫൂര്‍ത്തിംസദാഭാവയന്‍
യോഗീനിര്‍വൃതമാനസോ ഹിഗുരുരി
ത്യേഷാ മനീഷാ മമ 



അര്‍ത്ഥം ---യാതൊരു സ്വരൂപമാണോ തിര്യക് ജന്തുക്കളിലും മനുഷ്യരിലും ദേവതകളിലും എല്ലാം ഞാന്‍ എന്നാ ഭാവത്തില്‍ ഉള്ളില്‍ സ്ഫുടമായി നിലകൊള്ളുന്നത്?എതോന്നിന്റെ പ്രകാശത്താല്‍ ആണോ ചൈതന്യത്താല്‍ സ്വതവേ അചേതനങ്ങളായ അന്തകരനം -ഇന്ദ്രിയം-ദേഹം-വിഷയം -എന്നിവ പ്രകാശിക്കുന്നത്?ഭാസിക്കുന്നവയെ കൊണ്ട് മറയ്ക്കപ്പെട്ട സൂര്യ മണ്ഡലം പോലുള്ള ആ സ്ഫുരിത ഭാവത്തെ അഥവാ ചൈതന്യ സ്ഫുരണ ത്തെ എപ്പോളും ഭാവന ചെയ്യുന്നവന്‍ നിര്‍വൃത മനസ്സോടോത്ത്ത യോഗിയാകന്നു ഉപരി ഗുരുവാകുന്നു --ഇത് എന്റെ ഉറച്ച അറിവ് ആകുന്നു

വിശദീകരണം 

സംഗതി വളരെ ലളിതമാണ് പക്ഷെ ഭാഷാ പ്രയോഗത്തിന്‍റെ ശൈലി ഗഹനവും ആണ് --ഇത്രയും പറഞ്ഞതില്‍ ലളിതമായ സാരം ഇതാണ് ---എല്ലാ ചരാചരങ്ങളിലും ദേവതകളിലും ഞാന്‍ എന്നാ ഭാവത്തില്‍ പ്രകാശിക്കുന്ന ത് ആ ബ്രഹ്മം തന്നെ --സ്വതവേ  ചേതനയില്ലാത്ത അന്തകരനം -ഇന്ദ്രിയം =ദേഹം -വിഷയം എന്നിവ ചേതന ഉള്ളതാകുന്നത് ബ്രഹ്മം അതില്‍ ലയിചിരിക്കുന്നത് മൂലം ആണ് --ഇങ്ങിനെ എന്തിലും ആ ബ്രഹ്മത്തിന്റെ സാന്നിധ്യം ആണ്  ചേതനക്ക് കാരണം എന്ന് മനസ്സിലാക്കി സദാ സമയത്തും ആ ബ്രഹ്മത്തെ എപ്പോളും ഭാവന ചെയ്യുന്നവന്‍ യോഗിയാണ്- ഉപരി ശുദ്ധ മനസ്സോടു കൂടിയവന്‍ ആണ് --അങ്ങിനെ ഉള്ളവന്‍ തീര്‍ച്ചയായും ഗുരു തന്നെയാണ് --ഇതാണ് എന്റെ ഉറച്ച അറിവ്
t

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ