ശ്ലോകം --9 *
സൂത ഉവാച --
പ്രീതിഃശൌനക!ചിത്തേ തേഹ്യതോവച്മി വിചാര്യ ച
സര്‍വ്വ സിദ്ധാന്ത നിഷ്പന്നം സംസാര ഭയനാശ
ശ്ലോകം -10
**************
ഭക്ത്യോഘ വര്‍ദ്ധനം യച്ച കൃഷ്ണ സന്തോഷ ഹെതുകം
തദഹംതേ/ഭിധാസ്യാമിസാവധാനതയാ ശൃണു
അര്‍ത്ഥം--ശൌനക.അങ്ങയുടെ മനസ്സുസംത്രുപ്ത മാകയാല്‍ ശാസ്ത്ര സമ്മതവും,സംസാര നാശകവും,ഭക്തി വര്ധകവും,കൃഷ്ണ പ്രീതിക്ക് ഉപയുക്തവും,എന്തെന്ന് ചിന്തിച്ചു അങ്ങയോടു പറയാം ശ്രദ്ധിച്ചു കേള്‍ക്കുക
വ്യാഖ്യാനം
***************
ഉഗ്രശ്രവസ്സ് എന്നാ സൂതന്‍ ശൌനകനോട് പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ് --അങ്ങയുടെ മനസ്സ് സംത്രുപ്തമാകയാല്‍ എന്നാണു പറയുന്നത് ഗുരു എന്നാ നിലയില്‍ തന്നെ ശിഷ്യ ഭാവത്തില്‍ ഇരിക്കുന്ന ശൌനകന്‍ അംഗീകരിച്ചിരിക്കുന്നു.ശിഷ്യ ഭാവത്തില്‍ ഇവിടെ സമര്‍പ്പിച്ചിരിക്കുന്നു. അതിന്റെ ആഹ്ലാദം സൂതന് ആവേശത്തെ നല്‍കുകയും ഭഗവാന്റെ പ്രീതിക്ക് ഉപയുക്തമായത് ചിന്തിച്ചു പറയാം എന്ന് പറയുന്നു.അപ്പോള്‍ ഏറ്റവും ശുദ്ധമായ ജ്ഞാനം ആണ് ശൌനകന് കൊടുക്കേണ്ടത് എന്ന് സൂതന്‍
ഉറപ്പിക്കുന്നു.അതാണ് ചിന്തിച്ചു പറയാം എന്ന് പറയുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ