2015, നവംബർ 22, ഞായറാഴ്‌ച

ശ്രീമദ്‌ ഭാഗവതം -മാഹാത്മ്യം --പതിനഞ്ചാം ദിവസം







ശ്രീമദ്‌ ഭാഗവതം --മാഹാത്മ്യം --പതിനഞ്ചാം ദിവസം --
*************************************************************************************
ശ്ലോകം -33
**************
തരുണീ പ്രഭുതാ ഗേഹേ സ്യാലകോ ബുദ്ധി ദായകഃ
കന്യാ വിക്രയിണോലോഭാദ്ദമ്പതീനാം ച കല്‍ക്ക്നം
*******************************************************************
ശ്ലോകം --34
***************
ആശ്രമാ യവനൈരുധ്ധാസ്തീര്‍ത്ഥാനിസരിതസ്തഥാ
ദേവതാ യാതനാന്യത്ര ദുഷ്ടൈര്‍ നഷ്ടാനിഭൂരിശഃ
*******************************************************************
ശ്ലോകം --35
****************
ന യോഗീ നൈവ സിദ്ധോ വാ ന ജ്ഞാനീ സത് ക്രിയോ നരഃ
കലിദാവാന ലേനാദ്യ സാധനം ഭാസ്മതാം ഗതം 
**************************************************************
അര്‍ത്ഥം--ഗൃഹങ്ങളില്‍ ഇന്ന് സ്ത്രീനായകത്വമാണ് ഭാര്യാ സഹോദരന്മാരാണ് ഉപദേഷ്ടാക്കള്‍ ദുരമൂലം ആളുകള്‍ കന്യകമാരെ വില്‍ക്കുന്നു.ഭാര്യാ ഭര്‍ത്താക്കന്മാര്‍ എപ്പോളും കലഹിക്കുന്നു,ആശ്രമങ്ങള്‍ തീര്‍ത്ഥങ്ങള്‍ നദികള്‍ മുതലായവ യവനന്മാര്‍ കയ്യടക്കിയിരിക്കുന്നു - നീച്ന്മരാല്‍ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു യോഗിയോ,സിദ്ധനോ ജ്ഞാനിയോ സത്ക്രിയകള്‍ 
ചെയ്യുന്നവനോ എങ്ങുമില്ല കലിയാകുന്ന കാട്ടുതീയ്യില്‍ സന്മാര്‍ഗ്ഗം ചുട്ടെരിക്കപ്പെട്ടിരിക്കുന്നു
***********************************************************************************
വ്യാഖ്യാനം 
***************
സത്യത്തില്‍ ഒരു കലിയുഗ വര്‍ണ്ണന തന്നെയാണ് നാരദര്‍ സനകാദികളോട് പറയുന്നത് --ഈ കാര്യങ്ങള്‍ ഒക്കെ കുറച്ചു കൂടി കഠിനമായി ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ --ഇവിടെ ആശ്രമങ്ങള്‍ തീര്‍ത്ഥങ്ങള്‍ നദികള്‍ എന്നിവ യവനന്മാര്‍ കയ്യടക്കിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു --യവനന്മാര്‍ എന്നാല്‍ മ്ലേച്ഛന്മാര്‍ എന്നാ അര്‍ത്ഥത്തില്‍ ആണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് -ഒരു ഗൃഹസ്ഥന്‍ ഭാര്യാ സഹോദരന്റെ ഉപദേശത്തില്‍ അല്ല നടക്കേണ്ടത്‌ എന്ന് ഇവിടെ സൂചിപ്പിക്കുന്നു --ഒരു യഥാര്‍ത്ഥ യോഗിയോ സിദ്ധനോ ജ്ഞാനിയോ സത് ക്രിയകള്‍ ചെയ്യുന്നവനോ എവിടെയും ഇല്ല എന്ന് പറഞ്ഞിരിക്കുന്നു -അത് വളരെ ശരിയാണ് താനും --ചെറിയതെങ്കിലും ന്യുനത പലര്‍ക്കുമുണ്ട് -നമ്മള്‍ ജ്ഞാനികള്‍ എന്ന് അല്ലെങ്കില്‍ യോഗി എന്നൊക്കെ കരുതുന്നവര്‍ അതല്ല എന്നാണു നാരദര്‍ പറയുന്നത് -അത് സമൂഹത്തിലേക്കു നോക്കിയാല്‍ അറിയുവാനും കഴിയും --വിമര്‍ശനങ്ങളും ആരോപണങ്ങളും ദിവ്യതയുണ്ടെന്നു കരുതുന്നവര്‍ക്ക് എതിരെ വരുവാന്‍ ഒരു കാരണം കലിയുഗത്തില്‍ ഒരു യഥാര്‍ത്ഥ യോഗി സിദ്ധന്‍ ജ്ഞാനി എന്നിവര്‍ ഇല്ലാത്തതിനാല്‍ ആണ് പിന്നെ ഉള്ളതിനെ നമ്മള്‍ യോഗിയായിട്ടും ജ്നാനിയായിട്ടും ഒക്കെ പറയുന്നു എന്ന് മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ