ഗീതാ പഠനം പതിനെട്ടാം ദിവസം
അധ്യായം 1 -അര്‍ജുന വിഷാദ യോഗം --ശ്ലോകം*11
അയനേഷു ച സര്‍ വേഷു യഥാ ഭാഗമ വസ്ഥിതാ:
ഭീഷ്മ മേവാ ഭി രക്ഷ്ന്തു ഭവന്ത : സര്‍വ ഏവ ഹി
അര്‍ത്ഥം --- ഭവാന്‍മാര്‍ എല്ലാവരും തന്നെ നിശ്ചയമായും എല്ലാ ഭാഗങ്ങളിലും നിശ്ചിത ഭാഗത്ത് നിലയുറപ്പിച്ചവര്‍ ഭീഷ്മരേ തന്നെ രക്ഷികുമാ റാകട്ടെ --രക്ഷിക്കണം
വിശദീകരണം --തുടര്‍ന്ന് ഭീഷ്മരെ രക്ഷിക്കണം എന്ന് ഗുരു വിനോട് പറയുന്നു .പാണ്ഡവരോട് ആണ് കൂറ് എങ്കിലും ധര്‍മ്മം വിട്ടു ഭീഷ്മര്‍ ഒന്നും ചെയ്യില്ലെന്ന് ദുര്യോധനന് ഉറപ്പു ഉണ്ട് അതിനാല്‍ ധര്‍മ്മിഷ്ട്ന്‍ ആയ ഭീഷ്മരെ രക്ഷിക്കണം എന്ന് ദ്രോണരോട് പറയുന്നു .രക്ഷ എന്ന് പറയുമ്പോള്‍ കുറെ അര്‍ത്ഥ തലങ്ങള്‍ ഉണ്ട് .ശിഖണ്ടി നപുംസകം ആയിജനിച്ചതിനാലും നപുംസകം മുന്നില്‍ വന്നാല്‍ എതിരിടില്ല എന്നാ ഭീഷ്മ വചനം ഉള്ളതിനാലും ശിഖണ്ടി മുന്നില്‍ വരാതെ നോക്കണം എന്നും ഇതില്‍ ധ്വനി ഉണ്ട് .ഏതായാലും ദുര്യോധനന്‍ നിര്‍ദ്ദേശിച്ച മാത്രയില്‍ സൈന്യം യുദ്ധത്തിന് തെയ്യാര്‍ ആണെന്ന് അറിയിച്ചു കൊണ്ട് ഭീഷ്മര്‍ ശംഖ നാദം മുഴക്കി .
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ