2015, നവംബർ 2, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം -എട്ടാം ദിവസം -ധ്യാന ശ്ലോകം --7 -രണ്ടാം ഭാഗം









*തുടരുന്നു ----ഇവിടെ വ്യാസന്റെ വാക്കുകളെ ഒരു സുഗന്ധമുള്ള താമരയായി കല്‍പ്പിച്ചിരിക്കുന്നു. അതിന്റെ കേസരങ്ങള്‍ വ്യാഖ്യാനങ്ങള്‍ ആണ്.അപ്പോള്‍ അനേകം കേസരങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ട് എന്നര്ത്ഥം ഇവിടെ വ്യാസന്റെ വാക്കുകളെ ആണ് താമര ആയി കല്‍പ്പിച്ചിരിക്കുന്നത്.ഭഗവാന്റെ അല്ല.അപ്പോള്‍ ഇതിനു വേറെ ഒരര്‍ഥം കൂടി വരുന്നു.ആ താമരയിലെ കേസരങ്ങള്‍ ഭഗവദ്  ഗീതാര്‍ത്ഥമാകുന്ന സുഗന്ധത്ത്തോട് കൂടിയതും --എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ വാക്കുകളില്‍ ഗീതയ്ക്കു പുറമേ ഉള്ളതും എന്നര്‍ഥം വന്നു. ചുരുക്കി  പറഞ്ഞാല്‍ മഹാഭാരതവും,ഭാഗവതവും എല്ലാം താമരയാണ് ആ താമര ഗീതാര്‍ത്ഥം ആകുന്ന സുഗന്ധത്ത്തോട് കൂടിയതും അനേകം വ്യാഖ്യാനങ്ങള്‍ ആകുന്ന കേസരത്തോട് കൂടിയതും ആണ് എന്ന് പറയുന്നു. ആ താമരയില്‍ സജ്ജനങ്ങള്‍ ആകുന്ന ഷഡ്പദ ങ്ങള്‍ വന്നു രസം ആസ്വദിക്കുന്നു .ഇവിടെ ഭാരതമാകുന്ന താമര എന്ന് പറയുമ്പോള്‍ ഭാഗവതം ഇതില്‍ അന്തര്‍ ലീനമാണ്.കാരണം വ്യാസന്റെ വാക്കുകള്‍ ആകുന്ന താമര എന്നാണു പറഞ്ഞിരിക്കുന്നത്.ഭാഗവതവും വ്യസന്റെവാക്കുകള്‍ ആണല്ലോ .മാത്രമല്ല കലിമല ദോഷങ്ങളെ ഇല്ലാതാക്കുന്നതാണ് ഭാഗവതം എന്ന് പറയുന്നു.ഭക്തിക്കുപ്രാധാന്യം ഉള്ള കലിയുഗത്തില്‍ മഹാഭാരതം മാത്രം പോരാ ഭാഗവതം കൂടി വേണം .ഭാഗവത മാഹാത്മ്യം കലി കാല ദോഷ നിവാരിണിയാണ്. എന്നാല്‍ ഗീതാ ധ്യാന ശ്ലോകം ആണല്ലോ എന്ന് കരുതിയാകണം ഭാഗവതത്തിന്റെ കാര്യം വ്യാസ വാക്കാകുന്ന താമര എന്നതില്‍ നിന്ന് ഭാഗവതത്തെ ഒഴിവാക്കാന്‍ കാരണം
 ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ