2015, നവംബർ 19, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --ഇരുപത്തി നാലാം ദിവസം










ഗീതാ പഠനം -----ഇരുപത്തി  നാലാം  ദിവസം -

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അര്‍ജുന വിഷാദ യോഗം --ശ്ലോകം 20
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അ ഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ ധാര്ത്ത രാഷ്ട്രാന്‍ കപിധ്വജ:
പ്രവൃത്തേ ശസ്ത്ര സംബാതേ ധനുരുദ്യമ്യ പാണ്ഡവ:
ശ്ലോകം --2 1 
*****************
ഋഷി കേശം തദാ വാക്യ മിട മാഹ മഹീപതേ
സേന യോരുഭയോര്‍ മദ്ധ്യേ രഥം സ്ഥാപയ മേ/ച്യുത
അര്‍ഥം --സഞ്ജയന്‍ തുടരുന്നു ---അല്ലയോ മഹാരാജാവേ ,അനന്തരം തെയ്യാറായി നില്‍ക്കുന്ന കൌരവന്‍ മാരെ കണ്ടിട്ട് ആയുധ പ്രയോഗങ്ങള്‍ തുടങ്ങിയ സമയത്ത്തുവില്ലിനെ ഉദ്യമിച്ചിട്ട്വാനരന്‍ കൊടിയടയാളം ആയവനായ അര്‍ജുനന്‍ ആ സമയത്ത് ഋഷി കേശനോട് ഇപ്രകാരം ഉള്ള വാക്യത്തെ പറഞ്ഞു. അല്ലയോ അച്യുത, എന്റെ ര ഥത്തെ ഇരു സൈന്യങ്ങളുടെയും നടുക്ക്സ്ഥാപിച്ചാലും,കൊണ്ട് പോയി നിര്‍ത്തുക
വിശദീകരണം 
^^^^^^^^^^^^^^
യുധ്ധത്ത്തിനു തെയ്യാറായി നില്‍ക്കുന്ന കൌരവ സൈന്യത്തെ കണ്ടിട്ട് വളരെ ഊര്‍ജ്വസ്വലന്‍ ആയി അര്‍ജുനന്‍ പറയുന്നു. അല്ലയോ അച്യുത എന്റെ ഈ തേരിനെ ഇരു സൈന്യ ങ്ങളുടെയും ഇടയില്‍ കൊണ്ട് പോയി നിര്‍ത്തുക --എല്ലാം തകര്‍ക്കും എന്ന ഭാവേന ശത്രുക്കളെ ഒന്ന് കാണട്ടെ എന്ന് സ്വല്പം അഹമ്കാര ഭാവത്തില്‍ ആണ് അര്‍ജുനന്‍ പറയുന്നത്. ആ അര്‍ജുനന്റെ വീര്യത്തെ കാണിക്കുന്നതാണ് ഇതിലെ ഓരോ പദങ്ങളും കപിധ്വജന്‍ എന്ന് പറഞ്ഞിരിക്കുന്നു, ഹനുമാന്‍ ആണ് അര്‍ജുനന്റെ കോടിയുടെ അടയാളം അപ്പോള്‍ ശ്രേഷ്ട്നും,ഭക്തനും ശക്തനും ചിരം ജീവിയുമായ ഹനുമാന്‍ കൊടിയുടെ അടയാളം ആയി വന്നു എന്ന് പറയുമ്പോള്‍ തന്നെ അര്‍ജുനന്റെ കേമത്തം ഇവിടെ പ്രകടം ആകുന്നു.ഇവിടെ ഓരോരുത്തരുടെയും സംബോധനയില്‍ ശ്രദ്ധിക്കണം എന്ന് ചിദാനന്ദ പുരി സ്വാമികള്‍ പറയുന്നു. അതായത് അര്‍ജുനന്‍ ആണ് കൃഷ്ണനെ സംബോധന ചെയ്യുന്നതെങ്കില്‍ പര്യായ പദങ്ങള്‍ ആയിരിക്കും പ്രയോഗിക്കുക അതെ സമയം വ്യാസന്‍ ആണെങ്കില്‍ വിഷ്ണു,പരമാത്മാ എന്നിങ്ങനെ ഉള്ള പദങ്ങള്‍ ആയിരിക്കും ഗീതാ ശാസ്ത്രം പഠിക്കുമ്പോള്‍ ഇത്ര് പ്രത്യേകം ഓര്‍മിക്കണം എന്ന് സ്വാമികള്‍ പറയുന്നു.അപ്പോള്‍ അര്‍ജുന്നന്‍ വളരെ ഊര്‍ജ്വസ്വല്ന്‍ ആയി സ്വല്‍പ്പം അഹം കാര ഭാവത്തില്‍ ആണ് എന്ന് കാണിച്ചിരിക്കുന്നത് ഇനി അര്‍ജുനന്റെ ശോക മോഹങ്ങള്‍ ആവേശിക്കപ്പെട്ട ദയനീയ സ്ഥിതിയെ നമുക്ക് ശരിക്കും ഉള്‍ക്കൊള്ളാന്‍ ആണ്.സ്വാഭാവികമായും ഇങ്ങിനെയുള അര്‍ജുനന്‍ ആണോ ഇപ്പോള്‍ ഇങ്ങിനെ തളര്‍ന്നു നില്‍ക്കുന്നത്? എന്ന ഒരു ചോദ്യം നമ്മളില്‍ ഉണ്ടാകും ഗീതോപ ദേശത്തിനു ശേഷം ഉള്ള അര്‍ജുനന്റെ അവസ്ഥ കൂടി വര്‍ണിക്കുന്നത് കാണുമ്പോള്‍ ഗീത എന്ന അമൃതിന്റെ പ്രസക്തി നമുക്ക് ശരിക്കും മനസ്സിലാക്കാന്‍ ആകും ആ രൂപത്തില്‍ ആണ് വാചകങ്ങളുടെ ഘടന --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ