ഈശ്വരന് രൂപം ഉണ്ട്
***ഒരു കാന്‍വാസ് നോക്കുക --അതില്‍ ഒന്നും ഇല്ല --പക്ഷെ അതില്‍ എന്താണ് ഇല്ലാത്തത്?ഒരു ചിത്രകാരന്‍റെ മുന്നില്‍ അതില്‍ ഇല്ലാത്തതൊന്നും ഇല്ല- അയാള്‍ക്ക് അതില്‍ കാണാന്‍ കഴിയാത്ത ചിത്രങ്ങള്‍ ഒന്നും ഇല്ല പക്ഷെ നമുക്കോ?ആ ഒഴിഞ്ഞ കാന്‍വാസില്‍ ഏതു ചിത്രവും വരക്കാം --അപ്പോള്‍ പിന്നെ അതായി ത്തീര്‍ന്നു --അതെ പോലെ നമുക്ക് ഈശ്വരന്‍റെ രൂപം കാണാന്‍ കഴിയുന്നില്ല -പക്ഷെ യോഗിക ളായ ഋഷിമാര്‍ അതില്‍ കാണാത്ത രൂപങ്ങള്‍ ഒന്നും ഇല്ല --അവര്‍ കണ്ടു --അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തു --ബ്രഹ്മാവ് വിഷ്ണു ശിവന്‍ ദേവി എന്നിങ്ങനെ വിവിധ രൂപത്തില്‍ ഈശ്വരന്‍റെ രൂപം നമുക്ക് കാണിച്ചു തന്നു --അപ്പോള്‍ തീര്‍ച്ചയായും നമുക്ക് ആരാധിക്കാനും ആശ്രയിക്കാനും പറ്റിയ ഈശ്വര രൂപങ്ങള്‍ തന്നെ ആണ് ഇത് -- അപ്പോള്‍ വേദാന്ത പരമായും മനശ്ശാസ്ത്രപരമായും ഋഷിമാര്‍ കണ്ടെത്തിയ രൂപങ്ങള്‍ നിഷേധിക്കുന്നത് അജ്ഞതയാണ് --ഇവിടെ ശൂന്യം എന്നൊന്നില്ല --ഉണ്ടായിരുന്നെങ്കില്‍ ഒഴിഞ്ഞ കാന്‍വാസില്‍ ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നില്ല --അപ്പോള്‍ വരയ്ക്കുന്ന ചിത്രകാരന്‍റെ ഉള്ളിലും വരയ്ക്കാന്‍ ആധാരമായ കാന്വാസിലും തിളങ്ങുന്നത് വരയ്ക്കാന്‍ ഉദ്ദേശിച്ച ചിത്രം തന്നെ --പിന്നെങ്ങിനെ അവിടം ശൂന്യം എന്ന് പറയും? അതെ പോലെ ഋഷിമാര്‍ ദര്‍ശിച്ച പ്പോള്‍ അവരുടെ ഉള്ളിലും പുറത്തും എവിടെയും ദര്‍ശന രൂപങ്ങള്‍ തന്നെ -- ഇതൊന്നും ഇത്ര ഗഹനമായി ചിന്തിക്കാതെയാണ് ഈശ്വരന് രൂപം ഇല്ല എന്ന് പറയുന്നത്--അതായത് ഇല്ല എന്നൊന്ന് ഇല്ലതന്നെ
നമ്മുടെ പഞ്ച ജ്ഞാനേന്ദ്രിയങ്ങൾക്ക് കാണാനും മനസ്സിലാക്കാനും പരിമിതികളുണ്ട്. കാണുന്നില്ലാ എന്ന ഒററ വസ്തുത രൂപമില്ലാ എന്ന ഒരു conclusion ലേയ്ക്ക് എത്താൻ പരൃാപ്തമല്ല.
മറുപടിഇല്ലാതാക്കൂ