ശ്ലോകം --16
***************
ക്വ സുധാ ക്വ കഥാലോകേക്വ കാചഃ ക്വ മണിര്‍മഹാന്‍
ബ്രഹ്മരാതോ വിചാര്യൈവം തദാ ദേവാന്‍ജഹാസഹ
**********************************************************************
അര്‍ത്ഥം--അമൃത് എവിടെ ഇരിക്കുന്നു? ഭാഗവത കഥ എവിടെ ഇരിക്കുന്നു?പളുങ്ക് എവിടെ യഥാര്‍ത്ഥ രത്നം എവിടെ?ഇങ്ങിനെ ചിന്തിച്ചു ശുകന്‍ ദേവന്മാരെ നോക്കി ചിരിച്ചു
*****************************************************************************
ശ്ലോകം -17
*************
അഭക്താം സ്താം ച വിജ്ഞായന ദദൌ സ കഥാമൃതം
ശ്രീമദ് ഭാഗവതീ വാര്‍ത്താ സുരാണാമപി ദു ര്‍ലഭാ
*****************************************************************
അര്‍ത്ഥം--ദേവന്മാര്‍ ഭക്തര്‍ അല്ലെന്നു അറിഞ്ഞ് ഭാഗവത കഥാമൃതം അവര്‍ക്ക് ശുകന്‍ നല്‍കിയില്ല.ഭാഗവതം ദേവന്മാര്‍ക്കും ദുര്‍ലഭം ആകുന്നു
********************************************************************************
വ്യാഖ്യാനം
***************
മൃത്വിവില്‍ നിന്നും അമരത്വത്തിലേക്ക് നയിക്കുന്ന ഒന്നാണ് അമൃത്.അമൃത് പാനം ചെയ്‌താല്‍ അമരന്മാര്‍ ആകും.എന്നിട്ടും ആ അമൃതിനെ പളുങ്കിനോട് ആണ് ശുകന്‍ ഉപമിച്ചത്-ഭാഗവതത്തെ രത്നത്തിനോടും.അപ്പോള്‍ ഭാഗവതത്തിനെ അപേക്ഷിച്ച് എത്രയോ താണ നിലയില്‍ ആണ് അമൃതിന്റെ സ്ഥാനം-എന്നര്‍ത്ഥം--അമൂല്യമാണ് അമൃത് എന്ന് ധരിച്ച ദേവന്മാര്‍ക്ക് ഭക്തിയില്ല എന്ന് ശുകന്‍ തിരിച്ചറിഞ്ഞു.അമൃതുമായി ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയക്ക് ആണ് ദേവന്മാര്‍ തുനിഞ്ഞത്- ഈ പ്രപഞ്ചത്തില്‍ എന്ത് കൊടുത്താലും അപ്രാപ്യമായതാണ് ഭാഗവതം- ഭാഗവതത്തിന് വില നിശ്ചയിക്കാന്‍ പറ്റില്ല- അതായത് അമൂല്യം എന്നെ ഭാഗവത്തിനെ കുറിച്ച് പറയാനാകൂ എന്ന് സാരം --കേള്‍ക്കാന്‍ കഴിഞ്ഞാലും
ഉള്‍ക്കൊള്ളാന്‍ കഴിയണം എങ്കില്‍ ഭക്തി കോണ്ടെ കഴിയൂ എന്ന്
അര്‍ത്ഥം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ