രണ്ടാം അധ്യായം മ--ധര്‍മ്മം എന്നാല്‍ എന്ത് ? -ഭാഗം 3
*************************************************************************
ബ്രഹ്മചര്യം എന്നാ ഘട്ടത്തില്‍ ജ്ഞാന സാംബാ ദനം ആണെന്ന് പറഞ്ഞുവല്ലോ അപ്പോള്‍ ഒരു ശിഷ്യന്‍ ചെയ്യേണ്ടത് എന്ത് എന്ന് അറിയണം .ശിഷ്യന് ബ്രാഹ്മണ സ്വഭാവം ഉണ്ടായിരിക്കണം.ആരാണ് ബ്രാഹ്മണന്‍?
**************************************************************************************
യോഗ സ്ഥപോ ദമം ദാനം സത്യം ശൌച്യം.ദയാ ശ്രുതം വിദ്യ വിജ്ഞാന മാസ്ഥിക്യമേ തദ് ബ്രാഹ്മണ ലക്ഷണാ
***************************************************************************************
യോഗം,തപസ്സു,ദമം ദാനം സത്യം ശൌച്യംദയ ശ്രുതം വിദ്യ വിജ്ഞാനം --എന്നീ പത്ത് ഗു ണങ്ങളോട് കൂടിയവന്‍ ആരായാലും അവന്‍ ബ്രാഹ്മണന്‍ ആണ് --ഇവിടെ വിദ്യാ ര്‍തഥിക്ക് ബാല ചാപല്യം നിശ്ചയമായും ഉണ്ടായിരിക്കും അപ്പോള്‍ ഒരു യോഗി ആകാനോ തപസ്സ്വി ആകാനോ സാധ്യമല്ല -- അതിനാല്‍ ദമം ആവശ്യാമാണ് അതായാത് ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും വിട്ടു നിര്‍ത്തുക അതായത് പഠിപ്പിവ്ച്ചു കൊണ്ടിരിക്കുമ്പോള്‍ വേറെ വല്ല ഇടത്തും നോക്കുക അല്ലെങ്കില്‍ അടുത്ത് ഇരിക്കുന്നവരോട് സംസാരിക്കുക മുതലായവ പാടില്ല ഗുരുവിലും ഗുരു വചനങ്ങളിലും ശ്ര്ധ്ധ ഉണ്ടായിരിക്കണം -- സത്യം പറയുകയും ആചരിക്കുകയും വേണം.ഗുരുവിനോടോ മാതാ പിതാക്ക ളോടോ തമാശ ആയിട്ട് പോലും കളവു പറയരുത് .-പിന്നെ ശൌച്യം---ശരീരവും മനസ്സും ശുദ്ധി ഉള്ളതായിരിക്കനം എന്നാലെ ശുദ്ധമായ ജ്ഞാനം ഉള്ളിലാക്കാന്‍ അര്‍ഹത ഉണ്ടാകുകയുള്ളൂ -പിന്നെ വിദ്യ--
എല്ലാറ്റിന്റെയും നേരായ അവസ്ഥ മനസ്സിലാക്കുവാനുള്ള മനസ്സ് എന്നാ അര്‍ഥം ഇവിടെ എടുക്കണം തെറ്റി ധ്ധരിക്കാന്‍ പാടില്ല --
ചുരുങ്ങുയത് ശിഷ്യനായാ ബ്രഹ്മചാരിക്ക് ഇത്രയും ഗുണങ്ങള്‍
നിര്‍ബന്ധം ആണ്-- ഇങ്ങിനെ വിദ്യാഭ്യാസം അതും പ്രാഥമികമാ യത് നേടിക്കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യാണം എന്ന് തൈത്തിരി യോപ നിഷത്ത് പറയുന്നുണ്ട് --അത് അടുത്ത പോസ്റ്റില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ