ഭീഷ്മ ദ്രോണ തദാ ജയദ്ര ഥ ജലാ
ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേ ണ വാഹനീ കര്‍ണെന വേലകുലാ
ആശ്വ ഥാമവിക ര്‍ ണഘോര മകരാ ദുര്യോധനാ വര്‍ ത്തിനി
സോത്തീര്ണ്ണ്‍ാഖലു പാണ്ഡവൈ:രണ നദീ കൈവര്‍ ത്തക കേശവ:
അര്‍ഥം -- ഭീഷ്മര്‍,ദ്രോണര്‍,എന്നീ കരകളോടുംജയദ്രഥന്‍ ആകുന്ന ജലത്തോടും, ഗാന്ധാരന്‍ ആകുന്ന കരിമ്പാറ യോടും,ശല്യര്‍ ആകുന്ന മുതലയോടും, കൃപര്‍ ആകുന്ന ഒഴുക്കോടും കര്‍ണനാല്‍ ഇളക്കി മറിക്കപ്പെട്ട ഓളങ്ങളോടും ആശ്വതാമാ,വികര്‍ണരാകുന്ന ഘോര മകരങ്ങളോടും ദുര്യോധനന്‍ ആകുന്ന ചുഴിയോടും കൂടിയ ആ കുരുക്ഷേത്ര യുദ്ധ നദി നിശ്ചയ മായും പാണ്ഡവരാല്‍ കടക്കപ്പെട്ടു എങ്ങിനെ എന്നാണെങ്കില്‍ കേ ശവനാണ് കടത്തുകാരന്‍
വിശദീകരണം
*******************
ഇവിടെ കുരുക്ഷേത്ര യുദ്ധ ത്തിനെ ഒരു നദി യായി ചിത്രീകരിച്ചിരിക്കുന്നു..ആ നദി ഭീകരവും ആണ് .നമുക്ക് നദിയിലേക്ക് ഇറങ്ങി മറുകര കടക്കണം തോണിയില്‍ വേണം പോകാന്‍ എന്നാല്‍ രണ്ടു ഭാഗത്തും ഉള്ള കര വലിയ പ്രശ്നം ആണ് ഒരു കര ഭീഷ്മര്‍ ആണ് മറ്റേതു ദ്രോണരും എങ്ങിനെ എങ്കിലും നദിയില്‍ ഇറങ്ങാം എന്ന് വെച്ചാല്‍ തന്നെ നദിയിലെ ജലം ജയദ്ര ഥന്‍ ആണ് ഇനി ആ നദി കടക്കാന്‍ ഒരുങ്ങിയാല്‍ തന്നെ കൃപര്‍ ആകുന്ന ഒഴുക്ക് ശക്തമാണ് അതുകൊണ്ട് ഗാന്ധാരന്‍ ആകുന്ന പാറയില്‍ തട്ടി തോണി തകരാന്‍ സാധ്യത ഏറെ ആണ് .മാത്രമല്ല ഇളക്കി മറി ക്കപ്പെട്ട കര്‍ണന്‍ ആകുന്ന ഓളവും ഉണ്ട് .അഥവാ തോണി തകര്‍ന്നാല്‍ ശല്യര്‍ ആകുന്ന മുതലയും,ആശ്വതാമാവ്,വികര്ണന്‍ മുതലായ മകരമാല്സ്യങ്ങളും ഉണ്ട്..ഇതൊന്നും പോരാഞ്ഞു ഏറ്റവും വലിയ ഒരു ചുഴി ഉണ്ട് ബര്‍മുഡ ട്രയാങ്ക്ള്‍ പോലെ അത് ദുര്യോധനനും .വളരെ ബുധ്ധിമ്മുട്ടാണ് ഈ നദി കടക്കാന്‍ .എന്നാല്‍ പാണ്ഡവര്‍ കടക്കപ്പെട്ടു..അതിനു കാരണം അവരുടെ തോണി തുഴഞ്ഞിരുന്നത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ്,ഈ അപകടം പിടിച്ച തോണി ആ നദിയില്‍ ഇറക്കി മറുകര കടക്കുക എന്നത് വലിയ ഒരു സാഹസം ആണ്. അത് പാണ്ഡവര്‍ കടന്നു എന്നല്ല പറയുന്നത്, ഇവിടെ കര്‍മ്മണി പ്രയോഗം ആണ് കടക്ക പ്പെട്ടു എന്നാണു...അപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പാണ് ഇത് അവരുടെ കഴിവ് ഒന്നും അല്ല നല്ല സാമര്ത്യമുള്ള തോണിക്കാരന്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. അപ്പോള്‍ നമുക്ക് തരുന്ന സന്ദേശവും ഇതാണ് ഇങ്ങിനെ നല്ല ഒരു തോണിക്കാരന്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ പ്രയാസമേറിയ ജീവിത നദി കടക്കാന്‍ ആ തൊ ണിക്കാരനെ ആശ്രയിച്ചാല്‍ പോരെ?.അതാണ് ഉത്തമം ---ചിന്തിക്കുക
Like ·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ