2015, നവംബർ 20, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം --ഇരുപത്തി അഞ്ചാം ദിവസം











ഗീതാ പഠനം --ഇരുപത്തി  അഞ്ചാം  ദിവസം----

*******************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം --22
********************************************************
യാവദേതാന്‍ നിരീക്ഷേ/ഹം യോധ്ധു കാമാ നവസ്ഥിതാന്‍ 
കൈര്‍മയാ സഹ യോധവ്യ മസ്മിന്‍ രണസമുദ്യമേ
ശ്ലോകം --2 3 
*****************
യോത്സ്യമാനാനവേക്ഷേ/ഹം യ ഏതേ/ത്ര സമാഗതാ:
ധാര്‍ ത്ത രാഷ്ട്രസ്യ ദുര്‍ ബുധ്ധേര്‍ യുദ്ധേപ്രിയ ചികീര്‍ ഷവ:
അര്‍ഥം ---ദുര്‍ ബുധ്ധിയായ ധൃത രാഷ്ട്ര പുത്രന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നവര്‍ ആരായാലും ഇവിടെ യുധ്ധത്തില്‍വന്നവര്‍ നില കൊള്ളുന്നവരെഞാന്‍ ശരിക്കും കാണുന്നത് വരെ ഈ യുദ്ധ സമുദ്യമത്തില്‍ എന്നാല്‍ ആരോടെല്ലാം യുദ്ധം ചെയ്യേണമോ അവരെ,,യുദ്ധം ചെയ്യാന്‍ ഒരുങ്ങുന്നവരെ ,യുദ്ധ കാമന്മാരെ ഞാന്‍ ശരിക്കും കാണുന്നത് വരെ --അത്രയും സമയം വരെ തേര് കൊണ്ട് പോയി നിര്‍ത്തുക
വിശദീകരണം 
********************
കോപം ഉള്ളില്‍ വെച്ചാണ് അര്‍ജുനന്‍ പറയുന്നത് ദുര്‍ ബുദ്ധി ആയ ഈ ദുര്യോധനന്റെ പ്രിയം നോക്കി യുദ്ധം ചെയ്യാന്‍ വന്ന യുധക്കൊതിയന്മാരെ ഞാന്‍ ശരിക്കും ഒന്ന് കാണട്ടെ കൃഷ്ണാ ,പിന്നെ ആരോടെല്ലാം യുദ്ധം ചെയ്യേണ്ടതുണ്ടോ അവരെ കൂടി ഒന്ന് കാണുന്നത് വരെ തേര് അവരുടെ മുന്നില്‍ കൊണ്ട് പോയി നിര്‍ത്തുക --ഇവിടെ ദുര്യോധനന്റെ ഇഷ്ടം ചെയ്യാന്‍ വന്നവരായ തനിക്കു നേരിടെണ്ടവരായ യുദ്ധ കൊതിയന്മാരെ അഥവാ യുദ്ധം ചെയ്യാന്‍ ഒരുങ്ങുന്നവരെ കാണണം എന്ന് പറയുമ്പോള്‍ ഇവരെ ഒക്കെ നശിപ്പിച്ചു യുദ്ധം ജയിക്കും എന്നൊരു ധ്വനിയും അത് വഴി പുച്ഛ ഭാവവും പ്രകടിപ്പിക്കുന്നു ദുര്യോധനനെ ദുര്‍ബുദ്ധി എന്ന് വിശേഷിപ്പിക്കുകയും യുദ്ധത്തെ സദ്‌ ഉദ്യമം എന്നും പറഞ്ഞതില്‍ നിന്ന് ധര്‍മ്മം മുഴുവനും പാണ്ഡവ പകഷത്താണ് എന്നൊരു സൂചനയും തരുന്നു.വര്‍ദ്ധിച്ച വീര്യത്തോട് കൂടിയാണ് അര്‍ജുനന്‍ ഇതൊക്കെ പറയുന്നത്.ഇനിയാണ് ഭഗവാന്‍റെ തന്ത്രങ്ങള്‍ തുടങ്ങുന്നത് .മേല്‍ പറഞ്ഞതൊക്കെ വെറും വീര്യം പറച്ചില്‍ മാത്രമാണെന്നും ശരിക്കും ഉള്‍ക്കൊണ്ടിട്ടല്ലെന്നും തെളിയിക്കാന്‍ ആണ് പിന്നെ ഭഗവാന്‍റെ ശ്രമം ഉണ്ടായത് --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ