ഗീതാ പഠനം--മുപ്പത്തി രണ്ടാം ദിവസം ദിവസം -
************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം--3 4
********************************************************
ആചാര്യാ:പിതര:പുത്രാ-
സ്തഥൈവ ച പിതാമഹ:
മാതുലാ:ശ്വശുരാ:പൌത്രാ:
സ്യാലാ:സംബന്ധിന സ് ത ഥാ
ശ്ലോകം --3 5
*****************
ഏതാന്ന ഹന്തു മി ഛാമി
ഘ്നതോ / പി മധു സൂദന
അപി ത്രൈലോക്യരാജ്യസ്യ
ഹേതോ: കിം നു മഹീകൃതേ
അര്‍ഥം --ആചാര്യന്മാരും,പിതാക്കന്മാരും പുത്രന്‍മാരും,അപ്രകാരം തന്നെ പിതാമാഹന്മാരും ,അമ്മാവന്മാരും,ഭാര്യാ പിതാക്ക്ന്മാരുംപൌത്രന്മാരും പത്നീ സഹോദരരും സംബന്ധികളും എല്ലാം യുധ്ധത്തിനായി നില കൊള്ളുന്നു.ഹേ മധു സൂദനാ,കൊല്ലപ്പെട്ടാല്‍ പോലും മൂന്നു ലോകങ്ങളുടെയും രാജ പദവിക്കായി പോലും ഇവരെ വധിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല പിന്നെ ഈ ഭൂമിക്കു വേണ്ടി?(ഭൂമിക്കു വേണ്ടിയോ)
വിശദീകരണം
*******************
ഇവിടെ പിതാക്കന്മാര്‍ എന്ന് പറയുന്നത് വാക്യാര്‍ഥത്തില്‍ എടുക്കാനുള്ളതല്ല. പിതാവിന് സമം ആയവര്‍ എന്നര്‍ത്ഥം .ഭാര്യാ പിതാക്കന്മാര്‍ എന്ന് പറയുമ്പോളും ഭാര്യക്ക് പിതൃ സമാനന്‍ മാര്‍ ആയവര്‍ എന്നര്‍ത്ഥം.അല്ലാതെ പിതാവ് ഒന്നല്ലേ ഉള്ളൂ പിന്നെങ്ങിനെ പിതാക്കന്മാര്‍ എന്ന് പറയും? എന്നൊക്കെ ചിന്തിക്കുന്നവര്‍ ഉണ്ടാകാം .ഇവിടെ മൂന്നു ലോകങ്ങളിലെ യും അധിപന്‍ ആകാന്‍ വേണ്ടി ആണെങ്കിലും ഇവരെ വധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഇനി ഞാന്‍ കൊല്ലപ്പെട്ടാലും വേണ്ടില്ല എന്നാണു അര്‍ജുനന്‍ ഇവിടെ പറയുന്നത് മൂന്നു ലോകങ്ങള്‍ എന്ന് പറയുമ്പോള്‍ സംശയം തോന്നാം പതിനാലു ലോകങ്ങള്‍ എന്നാണല്ലോ പറയാറ്? പതിനാലു ലോകങ്ങളില്‍ ഭൂമിയെ ഒരു ലോകമായും ഭൂമിക്കു താഴെ ഉള്ള എല്ലാം കൂടി ചേര്‍ത്ത് ഒന്നായും,ഭൂമിക്കു മുകളില്‍ സത്യലോകം അടക്കം ഉള്ളതിനെ ഒന്നായും കണ്ടാണ് മൂന്ന് ലോകം എന്ന് പറയുന്നത്.അതായത് പതിനാലു ലോകങ്ങളെ തന്നെയാണ് മൂന്ന് ലോകം എന്ന് വിശേഷിപ്പിക്കുന്നത് .അപ്പോള്‍ ഈ പതിനാലു ലോകങ്ങള്‍ ക്ക് അധിപന്‍ ആകാന്‍ വേണ്ടി ആണെങ്കിലും ഇവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്റെ മരണം പോലും സംഭവിക്കുക ആണെങ്കിലും എന്നാണു അര്‍ജുനന്‍ പറയുന്നത്.അതായത് യുധ്ധത്ത്തിനു ഒരു കാരണവശാലും താന്‍ തെയ്യാ റല്ല.എന്നാണു യുദ്ധം തുടങ്ങാന്‍ വെമ്പി സൈന്യം നില്‍ക്കുമ്പോള്‍ പ്രധാന യോധ്ധാവായ അര്‍ജുനന്‍ പറയുന്നത് .ആ അവസ്ഥയില്‍ നിന്നും യുധ്ധത്ത്തില്‍ പാണ്ഡവര്‍ ജയിക്കുന്നത് വരെയുള കാര്യം ആലോചിച്ചാല്‍ നമുക്കുഒന്നു മനസ്സിലാക്കാന്‍ കഴിയും ഇവടെ ഭഗവാന്‍ ചെയ്യുന്ന തന്ത്രങ്ങളുടെ മാഹാത്മ്യം.തികച്ചുംശാസ്ത്രവും,മനശ്ശാസ്ത്രവും ആയ സമീപനം
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ