2015, നവംബർ 19, വ്യാഴാഴ്‌ച

ആദ്ധ്യാത്മിക പഠനം --എട്ടാം ദിവസം








ആധ്യാത്മിക പഠനം --എട്ടാം ദിവസം --8/6/2015
**************************************************************++
++ ഭൂമിയില്‍ ശ്പര്‍ ശിക്കുന്നതോടെ നമ്മുടെ ശരീരത്തില്‍ ഉള്ള മലിനോര്‍ജ്ജം പുറത്ത് പോയി ശുദ്ധ മായ ഊര്‍ജ്ജം ശരീരത്തില്‍ പ്രവേശിക്കുന്നു. കാലു ആദ്യം സ്പര്‍ശിച്ചാല്‍ ഈ ഊര്‍ജ്ജം കീഴ്പ്പോട്ടു പോകും. കൈ ആയായാല്‍ ഊര്‍ജ്ജം മേല്‍പ്പോട്ടു വ്യാപിക്കും ശരീരത്തിനു ബലം വര്‍ദ്ധിക്കുകയും ചെയ്യും.--ശുദ്ധമായ ഊര്‍ജ്ജം അങ്ങിനെ ശരീരം മൊത്തം വ്യാപിക്കുവാന്‍ ആണ് ആദ്യം കൈ കൊണ്ട് തൊട്ടു തലയില്‍ വെച്ചതിനു ശേഷം എഴുന്നേല്‍ ക്കണം എന്ന് പറയുന്നത്. ഇത് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.--സ്നാനത്തെ കുറിച്ച് മുന്‍പ് പറഞ്ഞുവല്ലോ !പഠനകാലത്ത്‌ തന്നെ പ്രഭാത സന്ധ്യയിലും പ്രദോഷ സന്ധ്യയിലും വിലക്ക് വെച്ച് ഇഷ്ടമുള്ള ഈശ്വര രൂപം വെച്ച് പ്രാര്‍ത്ഥിച്ചു നമസ്കരിക്കെണ്ടാതാണ്.--പ്രധാന പ്പെട്ട നമസ്കാര മന്ത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു 
*******************************************************************************
1-ഗണപതി 
***************
ഏകദന്തം മഹാകായം 
തപ്ത കാഞ്ചന സന്നിഭം 
ലംബോദരം വിശാലാക്ഷം 
വന്ദേ/ഹം ഗണനായകം 
********************************
2--വിഷ്ണു 
***************
ഓം ശുക്ലാംബര ധരം വിഷ്ണും ശശി വര്‍ണം ചതുര്‍ഭുജം 
പ്രസന്ന വദനം ധ്യായേത്‌ സര്‍വ്വ വിഘ്നോപശാന്തയേ
*************************************************************************
3--ശ്രീകൃഷ്ണന്‍ 
*********************
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച 
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ
****************************************************************
4--സരസ്വതി 
****************
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ --വിദ്യാരംഭത്തിനും ഈ മന്ത്രമാണ് ഉപയോഗിക്കുക 
**************************************************************************
5--ശ്രീരാമന്‍ 
****************
ആപദാമപഹര്‍ത്താരം ദാതാരം സര്‍വ്വസംപദാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം 
********************************************************************
6--ദുര്‍ഗ്ഗാ ഭഗവതി 
************************
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൌരി നാരായണി നമോസ്തുതേ
**********************************************************************
7-സുബ്രഹ്മണ്യന്‍ 
*********************
ഷഡാനനം കുംകുമരക്ത വര്‍ണം മഹാമതിം ദിവ്യ മയൂരവാഹം
രുദ്രസ്യ സൂനും സുര സൈന്യ നാഥം ഗുഹം സദാഹം ശരണം പ്രപദ്യേ 
*****************************************************************************
8--ഹനുമാന്‍ 
*****************
മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധി മതാം വരി ഷ്ടം
വാതാത്മജം വാനര യൂഥമുഖ്യം
ശ്രീരാമ ദൂതം ശരണം പ്രപദ്യേ
******************************************************************************
ബാക്കിയുള്ളവ ആവശ്യാനുസരണം യോഗ്യമായ സന്ദര്‍ഭത്തില്‍ പറയാം --ഇത്രയും മന്ത്രങ്ങള്‍ ചൊല്ലി നമസ്കരിക്കുന്നത് നല്ലതാണ്.അതിനു ഇവരുടെ എല്ലാവരുടെയും ഫോട്ടോ വെക്കണം എന്നില്ല ഇഷ്ടമുള്ള ഒരു രൂപം മതി എല്ലാം ഒന്ന് തന്നെ --ഏകം സത് വിപ്രാ ബഹുധാ വദന്തി --(ഋഗ്വേദം )--തുടരും
t...

2 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. 2--വിഷ്ണു
    ***************
    ഓം ശുക്ലാംബര ധരം വിഷ്ണും ശശി വര്‍ണം ചതുര്‍ഭുജം
    പ്രസന്ന വദനം ധ്യായേത്‌ സര്‍വ്വ വിഘ്നോപശാന്തയേ

    ഇതു ഗണപതി മന്ത്രം അല്ലെ ???

    മറുപടിഇല്ലാതാക്കൂ