2015, നവംബർ 12, വ്യാഴാഴ്‌ച

ശക്തി ഭദ്രനും ഭുവന ഭൂതിയും





ശക്തി ഭദ്രനും ഭുവന ഭൂതിയും

കേരളീയനായ നാടക കൃത്ത് ശക്തി ഭദ്രന്‍റെ തൂലികാ നാമം ആണ് ഭുവന ഭൂതി --ഈ നാമം കിട്ടിയതിന്‍റെ ഒരു കഥയുണ്ട് --ഒരിക്കല്‍ ആശ്ചര്യ ചൂഡാമണി എന്നാ നാടകം എഴുതി അക്കാലത്ത് ശങ്കരാചാര്യരെ അത് വായിച്ചു കേള്‍പ്പിച്ചു ശ്രദ്ധിച്ചു കേട്ടതല്ലാതെ ആചാര്യര്‍ മറുപടിയോ അഭിപ്രായമോ ഒന്നും പറഞ്ഞില്ല ദുഖിതനായ ശക്തി ഭദ്രന്‍ താന്‍ എഴുതിയ ആശ്ചര്യചൂഡാമണി തീയില്‍ ഇട്ടു കത്തിച്ചു -- ഒരു വര്‍ഷം കഴിഞ്ഞു വീണ്ടും സന്ദര്‍ശനത്തിനു എത്തിയ ശങ്കരാചാര്യര്‍ ഭുവനഭൂതി എവിടെ? എന്ന് അന്വേഷിച്ചു ആര്‍ക്കും ആദ്യം മനസ്സിലായില്ല -- ഒടുവിലാണ് അത് ശക്തി ഭദ്രന്‍ കഴിഞ്ഞ വര്‍ഷം തന്നെ വായിച്ചു കേള്‍പ്പിച്ച ആശ്ചര്യ ചൂഡാമണി എന്നാ നാടകത്തിലെ ഒരു പദം ആണെന്ന് മനസ്സിലായത്‌ കവിയെ മറ്റുള്ളവര്‍ ആചാര്യന്റെ മുന്നില്‍ എത്തിച്ചു -നാടകം വളരെ നന്നായിട്ടുണ്ട് എന്നും അന്ന് താന്‍ മൌന വ്രതം ആചരിക്കുന്നത് കൊണ്ടാണ് ഒന്നും പറയാതിരുന്നത് എന്നും ശങ്കരാചാര്യര്‍ പറഞ്ഞപ്പോള്‍ ശക്തി ഭദ്രന്‍ പൊട്ടി ക്കരഞ്ഞു താന്‍ അത് തീയിലിട്ടു കത്തിച്ചു എന്നും പറഞ്ഞു --ശങ്കരാചാര്യര്‍ പറഞ്ഞു സാരമില്ല അത് നശിച്ചിട്ടില്ല --ആചാര്യര്‍ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ചൊല്ലി ക്കൊടുത്തു അത് വീണ്ടും ശങ്കരാചാര്യരുടെ മോഴി യിലൂടെ ശക്തി ഭദ്രന്‍ പകര്‍ത്തി എന്നാണു കഥ ശക്തി ഭദ്രനെ ഉദ്ദേശിച്ചു ശങ്കരാചാര്യര്‍ പറഞ്ഞ ഭുവനഭൂതി പില്‍ക്കാലത്ത് ശക്തി ഭദ്രന്‍റെ തൂലികാ നാമം ആയി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ