2015, നവംബർ 27, വെള്ളിയാഴ്‌ച

ആദ്ധ്യാത്മിക പഠനം --പന്ത്രണ്ടാം ദിവസം







ആദ്ധ്യാത്മിക പഠനം –പന്ത്രണ്ടാം ദിവസം -

************************************************************************************
വിദ്യയും,അവിദ്യയും –രണ്ടാം ഭാഗം 
***********************************************************************
ബ്രഹ്മചര്യ കാലത്തില്‍ വിദ്യാഭ്യാസം പൂര്ത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം എന്ന് മനു പറയുന്നു.വിദ്യാഭ്യാസം എന്നെങ്കിലും അവസാനിക്കുമോ? മരണം വരെ ഒരു വ്യക്തി വിദ്യാര്‍ഥിi തന്നെ.അപ്പോള്‍ ഗൃഹസ്ഥാശ്രമം നയിക്കുന്നതിനുള്ള യോഗ്യത നേടുക എന്ന് മാത്രമാണ് ഇവിടെ അര്‍ത്ഥം .മൂന്നാം ഘട്ടം അയ വാനപ്രസ്ഥം നയിക്കാനുള്ള പ്രാപ്തി ഗൃഹസ്ഥാശ്രമ സമയത്ത് നേടണം.അപ്പോള്‍ ഇവിടെയും വിദ്യാഭ്യാസം ഉണ്ട്.ഒരു വ്യത്യാസം മാത്രമേ ഉള്ളൂ ബ്രഹ്മചര്യ അവസ്ഥയില്‍ ഗുരു മുഖത്ത് നിന്ന് പഠിക്കുന്നു--.ഗൃഹസ്താശ്രമത്തില്‍ മുമ്പ് പഠിച്ച ആധ്യാത്മിക അറിവിലൂടെ ഗൃഹസ്ഥാശ്രമാ ത്തിന് ആവശ്യമായ ഭൌതിക കാര്യങ്ങള്‍ സ്വയം പഠിക്കുന്നു.ഈ കാലഘട്ടത്തില്‍ ആണ് ഇതിഹാസ പുരാണങ്ങളുടെയും സ്മ്രുതികളുടെയും ആവശ്യം.—വിദ്യ—അതായത് നേരായ വഴി –ഉള്ള അവസ്ഥയില്‍ മാത്രമേ ഇതിഹാസ പുരാണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആകൂ –ഈശ്വര ഭാവങ്ങള്‍ ആയ ത്രമൂര്‍ത്തികള്‍,അവതാരങ്ങള്‍ അയ ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ മുതലായവര്‍ അമ്ശാവതാരങ്ങള്‍ അയ വ്യാസന്‍ നാരദര്‍ തുടങ്ങിയവര്‍,ദേവന്മാരായ ഇന്ദ്രന്‍ അഗ്നിദേവന്‍ സൂര്യദേവന്‍ തുടങ്ങിയവര്‍ ദേവാംശ ഭൂതരായ ഭീഷ്മര്‍, കര്‍ണന്‍, അര്‍ജ്ജുനന്‍മുതലായവര്‍ സാധാരണ മനുഷ്യരെക്കള്‍ എത്രയോ ഉയരത്തില്‍ ഉള്ളവരാണ്.അവര്‍ യോഗികളും സത്യസന്ധരും ,ധര്മ്മിഷ്ടരും ആണ്.എന്നാല്‍ പലപ്പോളും മനുഷ്യരുടെ തലത്തിലേക്ക് അവരെ കൊണ്ട് വന്നു മനുഷ്യ ന്റെ‍ സ്വഭാവം അവരില്‍ ആരോപിച്ചു കഥകള്‍ സൃഷ്ടിക്കുകയാണ് വ്യാസാദി ഋഷിമാര്‍ ചെയ്തിട്ടുള്ളത്.ഇത് മനസ്സിലാക്കല്‍ ആണ് വിദ്യ.ഇത് ഭൌതികമായ ധര്‍മ്മവ്യവസ്ഥകള്‍ നമുക്ക് കാട്ടിത്തരുവാ നാണ് nഈശ്വരീയമായ കാര്യം ആധ്യത്മികമാണ് .ഭുതിക ജീവിതത്തില്‍ മനുഷ്യന്‍ എന്നാ ജീവാത്മാവിന് അനുഷ്ടിക്കെണ്ടാതായ കാര്യങ്ങള്‍ മേല്‍ പറഞ്ഞ കഥാപാത്രങ്ങളില്‍ കൂടി മനുഷ്യഭാവം നല്‍കിഅവതരിപ്പിച്ചതാണ്.—ഒരു കഥയെ വ്യാഖ്യാനിച്ചു നമുക്ക് തുടങ്ങാം— ശൂര്‍പ്പകന്‍അതികഠിനമായ തപസ്സു ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി.തന്റെ ചൂണ്ടു വിരല്‍ കൊണ്ട് ആരെ ചൂണ്ടിയാലും അവര്‍ ഭാസ്മമാക ണം എന്നാ വരം നേടി.വരം കിട്ടിയ ഉടനെ പരമശിവനെ തന്നെ പരീക്ഷിക്കാന്‍ അവന്‍ തുനിഞ്ഞു.ശിവന്‍ ഓടി രക്ഷപ്പെട്ടു,ഈ സമയം മഹാവിഷ്ണു മോഹിനീ രൂപം എടുത്തു അവനെ വശീകരിച്ചു അവന്റെ ചൂണ്ടു വിരല്‍ കൊണ്ട് തന്നെ അവന്റെ നേരെ പ്രയോഗിപ്പിച്ചു അവനെ നശിപ്പിക്കുകയും ചെയ്തു.—ഇതാണ് കഥ –ഇവിടെ ശിവനില്‍ മനുഷ്യ ഭാവവും വിഷ്ണുവില്‍ ഈശ്വര ഭാവവും കല്പ്പിപച്ചിരിക്കുന്നു.ഇത് മനസ്സിലക്കാ ത്തത് മൂലം—പലരും ചോദിക്കും ശിവന് അവന്റെ മനസ്സ് കാണാന്‍ കഴിയില്ലേ? പിന്നെന്തിനു വരം കൊടുത്തു? –ഇവിടെ ആരു എന്ത് വന്നു ചോദിച്ചാലും ദാനം ചെയ്യണം ഒരു മനുഷ്യന്‍ എന്ന് ശിവനില്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.ബ്രാഹ്മണ ലക്ഷണങ്ങളില്‍ ഒന്നാണ് ദാനം – ശൂര്‍പ്പകന്റെ പ്രവൃത്തിയില്ലൂടെ പാത്രം അറിഞ്ഞേ ദാനം ആകാവൂ എന്നാ തത്വം കിട്ടുന്നു.ഇനി പാത്രം മനസ്സിലാക്കാതെ ദാനം ചെയ്താലും താല്ക്കാ്ലികമായി ചില പ്രയാസങ്ങള്‍ നേരിടും പക്ഷെ ഈശ്വരന്‍ അവനെ അവന്റെ പ്രവൃത്തികള്‍ കൊണ്ട് തന്നെ ശിക്ഷിക്കും എന്ന് മഹാവിഷ്ണുവിന്റെ പ്രവൃത്തിയില്‍ നിന്ന് പഠിക്കാം ദുഷ്ടത്തരം ചെയ്യുന്നവന്‍ തമോഗുണം ഉള്ളന്‍ ആയിരിക്കും അവന്റെ ബലഹീനത സ്ത്രീ ആണ് എന്ന് ശൂര്‍പ്പകന്‍മോഹിനിയുടെ വലയില്‍ വീണതില്‍ നിന്ന് മനസ്സിലാക്കാം ---അപ്പോള്‍ 1—ദാനം എന്ത് ആയാലും ചെയ്യണം ,2—പാത്രം അറിഞ്ഞേ ദാനം ചെയ്യാവൂ 3-ഇനി അത് അറിഞ്ഞില്ലെങ്കിലും ഈശ്വരന്‍ അവനു അവന്‍ മൂലം തന്നെ 
നാശത്തെ നല്കുംി 4.ദുഷ്ടന്റെ ബലഹീനത സുന്ദരിയായ സ്ത്രീ 
ആണ് –ഇത്രയും തത്വങ്ങള്‍ ഈ കഥയില്‍ നിന്നും പഠിക്കാം ഇങ്ങിനെ മനസ്സിലാക്കുന്നതാണ് വിദ്യ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ