-
യോ ബ്രഹ്മാ ണാ o വിദധാതി പൂര്‍വ്വം യോ വൈ വേദാ o ശ്ച പ്രഹിണോതി തസ്മൈതം ഹ ദേവം ആത്മ ബുദ്ധി പ്രകാശം മുമു ക്ഷുര്‍ വൈ ശരണ മഹം പ്രപദ്യേ
********************************************************************************************
അര്‍ത്ഥ൦--സൃഷ്ടിക്കു മുന്‍പ് ആരാണോ ബ്രഹ്മാവിനെ ജനിപ്പിച്ചു വേദങ്ങളെ പ്രകാശിപ്പിച്ചു അരുളിയത്? ആ ചൈതന്യ സ്വരൂപനുംആത്മ ജ്ഞാനം നല്‍കുന്നവനും ആയ ദേവനെമോക്ഷം ആഗ്രഹിക്കുന്നവനായ ഞാന്‍ ശരണം പ്രാപിക്കുന്നു
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വിശദീകരണം
^^^^^^^^^^^^^^^^
ആരാണോ സൃഷ്ടിക്കു മുന്‍പ് ബ്രഹ്മാവിനെ ജനിപ്പിച്ചത് എന്ന് ചോദിക്കുമ്പോള്‍ ഇവിടെ വിഷ്ണുവിനെ ആണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്.ഇവിടെ ആരാണോ എന്ന് ചോദിക്കുമ്പോള്‍ പുരുഷഭാവം ആണ് പ്രകടം ആകുന്നതു എന്താണോ എന്ന് ചോദിച്ചിരുന്നെങ്കില്‍ ശുദ്ധ ബോധം എന്ന് ഉത്തരം പറയാമായിരുന്നു അപ്പോള്‍ ആരാണോ എന്ന് ചോദിക്കുമ്പോള്‍ പുരുഷനാമം വേണംപറയാന്‍ .ചൈതന്യ സ്വരൂപനും ആത്മജ്ഞാനം നല്‍കുന്നവനും ആയ വിഷ്ണുവിനെ ആണ് മോക്ഷം ആഗ്രഹിക്കുന്ന ഞാന്‍ ശരണം പ്രാപിക്കുന്നത് എന്നാണു പറയുന്നത്.അപ്പോള്‍ പറയുന്നവന്റെ മനസ്സില്‍ വിഷ്ണുലോകം.വിഷ്ണുസാമീപ്യം,വിഷ്ണുസാരൂപ്യം വിഷ്ണുസായൂജ്യം എന്നിവയാണ് എന്ന് സ്പഷ്ടം-- അപ്പോള്‍ വേദത്തില്‍ നിന്ന് ഉല്‍പ്പന്നം ആയ എല്ലാവരും ഏറ്റവും ആധികാരികം എന്ന് പറയുന്ന ഉപനിഷത്തില്‍ ആണ് വിഷ്ണുവിനെ ശരണം പ്രാപിക്കുന്നു എന്ന് പറയുന്നത്.അപ്പോള്‍ വേദത്തില്‍ വിഷ്ണുവിന് പ്രാധാന്യം ഇല്ല എന്ന് പറയുന്നത് തെറ്റ് അല്ലെ? ചിന്തിക്കുക --നാം എന്തോ ആരോ പറയുന്നത് വിശ്വസിച്ചു അഭിപ്രായം പറയുന്നു.എന്നാല്‍ സത്യമോ വളരെ അകലെ ആണ് താനും -.അപ്പോള്‍ പുരാണങ്ങള്‍ സങ്കല്‍പ്പങ്ങള്‍ അല്ല എന്നുമൊരു ധ്വനിവരുന്നു.മാത്രമല്ല മോക്ഷം ആഗ്രഹിക്കുന്ന ഒരുവന്‍ വിഷ്ണു സങ്കല്‍പ്പത്തില്‍ മുഴുകണം എന്നും ഒരു ഉപദേശം തരുന്നു.ഇവിടെ ശിവന്‍ ദേവി എന്നീ പേരുകളെ തഴഞ്ഞിട്ടില്ല.കാരണം ഞാന്‍ മാത്രമേ ഉള്ളൂ അതിനാല്‍ ശിവനും ഞാന്‍ തന്നെ ദേവിയും ഞാന്‍ തന്നെ,.ആ അര്‍ത്ഥത്തില്‍ എടുക്കുകയും വേണം,കാരണം ഉപനിഷത്ത് വേദാന്തം ആണ് വേദാന്തത്തിന് ആധാരം ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്നാ ശ്രുതിയും -- .
ഈശാ വാസ്യോപ നിഷത്ത് ഇന്ന് മുതല്‍ ഇവിടെ ആരംഭിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ