2015, നവംബർ 11, ബുധനാഴ്‌ച

ആരായിരുന്നു ചരകന്‍?




ആരായിരുന്നു

 ചരകന്‍?
ഒരു ആയുര്‍വേദ ആചാര്യന്‍ അതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല പക്ഷെ കാലം? അത് പ്രശ്നം ആണ് --കനിഷ്കന്റെ സമകാലികന്‍ ആയിരുന്നു ചരകന്‍ എന്നൊരു വാദം --ബൌധ ഗ്രന്ഥം ആയ ത്രിപീടികയില്‍ കനിഷ്കന്റെ കൊട്ടാരം വൈദ്യന്‍ ആയിരുന്ന വ്യക്തിയാണ് ചരകന്‍ എന്ന് പറയുന്നു --എന്നാല്‍ AD നൂറാം ആണ്ടിന് അടുത്താണ് കനിഷ്കന്റെ കാലഘട്ടം എന്നാണു വിദേശികളുടെ നിഗമനം --ത്രിപീടിക എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉള്ളവയാണ് --അപ്പോള്‍ അതില്‍ എങ്ങിനെ ഈ കാര്യം പരാമര്‍ശിക്കും?BCഅഞ്ചു ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ ആണ് ചരകന്റെ കാലഘട്ടം എന്ന് മറ്റൊരു കൂട്ടര്‍ -വേദകാല ത്തിനും മുമ്പാണെന്നു ചിലര്‍ പറയുന്നു കാരണം തൈത്തിരീയ ബ്രാഹ്മണത്തില്‍ ചരകനെപറ്റി പരാമര്‍ശം ഉണ്ട്-ബൌധ കാലത്ത് ജീവിച്ചിരുന്ന മഹാ ഭാഷ്യകാരന്‍ പതഞ്‌ജലി തന്നെയാണ് ചരകന്‍ എന്നൊരു വാദം ഉണ്ട് ചക്രപാണിവിജ്ഞാനഭിക്ഷു--രാമഭദ്രദീക്ഷിതര്‍ ഭോജന്‍ എന്നിവര്‍ ഇത് അംഗീകരിക്കുന്നു --കൂടാതെ വ്യാസന്റെ ശിഷ്യന്‍ ആയ വൈശ്മ്പായണന്‍ ചരകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു --കൂടാതെ വേദ പണ്ഡിതനും ആയുര്‍വേദ ശാസ്ത്രത്തില്‍ സമര്‍ത്ഥനും ആയ അനന്തന്‍ മുനിവേഷം എടുത്തു ഭൂമിയിലെ സ്ഥിതിഗതികള്‍ അറിയാനായി സഞ്ചരിച്ചുവത്ര ആ അനന്തന്‍ പതഞ്‌ജലി എന്നാ പേരില്‍ അറിയപ്പെട്ടു- സഞ്ചാരം സ്വഭാവം ആയതിനാല്‍ ചരകന്‍ എന്നാ പേരിലും അറിയപ്പെട്ടു --അപ്പോള്‍ പതഞ്‌ജലി തന്നെയാണ് ചരകന്‍ എന്നും അത് അനന്തന്റെ അവതാരം ആണ് എന്നുള്ളതും ആണ് കൂടുതല്‍ വിശ്വസിക്കപ്പെടുന്നത് --എന്നാല്‍ ഒന്നിലധികം ചരക്ന്മാര്‍ ഉണ്ടായിരിക്കാം വിവിധ ഗ്രന്ഥങ്ങ്ളില്‍ വിവിധ വ്യക്തികളെ ആയിരിക്കും പറഞ്ഞിട്ടുണ്ടാകുക --ശരിക്കും ആയുര്‍വേദ ആചാര്യനായ ചരകന്‍ അനന്തന്റെ അവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പതഞ്‌ജലി തന്നെ ആകാനാണ് സാധ്യത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ