ശശ്വന്നശ്വര മേവ വിശ്വ മഖിലം നിശ്ചിത്യ വാചാ ഗുരോര്‍ -
ന്നിത്യം ബ്രഹ്മ നിരന്തരം വിമൃശതാ നിര്‍വ്യാജ ശാന്താത് മനാ !
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാസംവിന്മയേ പാവകേ
പ്രാരാബ്ധായ സമര്‍പ്പിതം സ്വവപുമിത്യേഷാ മനീഷാ മമ
അര്‍ത്ഥം ---വിശ്വം അഖിലവും എപ്പോളും നശിക്കുന്നതാണ് -എന്ന് മനസ്സില്‍ ഉറപ്പിച്ചു ഗുരുവിന്‍റെ വാക്യത്തിനാല്‍ ശാശ്വതമായ ബ്രഹ്മ ത്തെ നിരന്തരം ചിന്തിച്ചു കളങ്ക രഹിതവും ശാന്തവും ആയ അന്ത കരണ ത്തോട് കൂടി ജ്ഞാനമാകുന്ന അഗ്നിയില്‍ ഭൂത കാലത്തില്‍ ചെയ്തു പോയതും ഭാവിയില്‍ ചെയ്യുന്നതും ആയ ദുഷ്ക്രുത്യങ്ങളെ മുഴുവന്‍ ദഹിപ്പിച്ചു സ്വന്തം ശരീരം പ്രാരാബ്ധ ങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത് ആകുന്നു ഇപ്രകാരം ഉള്ളത് എന്‍റെ ദൃഡമായ അറിവ് ആകുന്നു
*
വ്യാഖ്യാനം
ഈ വിശ്വം മുഴുവനും നശിക്കാന്‍ ഉള്ളതാണ് നശിക്കാത്തത് ഒന്നേ ഒന്ന് മാത്രം ബ്രഹ്മം --ആ ബ്രഹ്മത്തെ ഗുരുവചനം അനുസരിച്ച് ചിന്തിച്ചു ചിന്തിച്ചു അന്ത കാരണം ശുദ്ധമാ ക്കണം --ഭൂതകാലത്തില്‍ ചെയ്ത ദുഷ് കൃത്യങ്ങളെ പശ്ചാത്താപ ത്തോടെ കണ്ടു പ്രായ ശ്ചിത്തം ചെയ്യുകയും മേലില്‍ ഇത്തരം ദുഷ്കൃത്യം ചെയ്യില്ലെന്ന് ജ്ഞാനം കൊണ്ട് ഉറപ്പിക്കുകയും ചെയ്തു ഈ ശരീരം വെറും പ്രാരാബ്ധ കര്‍മ്മങ്ങള്‍ക്ക് ഉള്ളതാണെന്ന് നിശ്ചയിച്ചു ഉറക്കുകയും ഒരാള്‍ ചെയ്‌താല്‍ --അത് തന്നെയാണ് ഉത്തമം എന്ന് ഉള്ളതാണ് എന്റെ ദൃഡമായ ജ്ഞാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ