2015, നവംബർ 11, ബുധനാഴ്‌ച

ആധ്യാത്മിക പഠനം --മൂന്നാം ദിവസം







അധ്യായം -2--ധര്‍മ്മം എന്നാല്‍ എന്ത്?--ഭാഗം -2
*********************************************************************
ഒരു ജീവാത്മാവിന് രണ്ടു തരത്തിലുള്ള ധര്‍മ്മം ഉണ്ടെന്നു പറഞ്ഞുവല്ലോ ഒന്ന് വ്യക്തി പരം --രണ്ടു--സാമൂഹ്യപരം --അതില്‍ ആദ്യത്തെ വ്യക്തിപരം എന്നതിലെ വഴികള്‍ ആണ് ചതുരാശ്രമം. അതില്‍ ആദ്യം ബ്രഹ്മ ചര്യം ആണ്.
******************************************************************************************
എന്താണ് ബ്രഹ്മചര്യം?
**************************************
പരമാത്മാവായ ബ്രഹ്മത്തിന്റെ നിയതികളെ പിന്‍ തുടര്‍ന്ന്.ആ ബ്രഹ്മത്തില്‍ ലയിക്കണം എന്ന ചിന്തയോടെ ജീവിതം നയിക്കുന്ന അവസ്ഥക്കാണ്‌ ബ്രഹ്മചര്യം എന്ന് പറയുന്നത് ഇതിന്റെ ആദ്യ പടി വേദ പഠനം ആണ് --വേദം എന്നാല്‍ ജ്ഞാനം.അപ്പോള്‍ ജ്ഞാന സംബാദനമാണ് ഒരു ബ്രഹ്മചര്യത്തിന്റെ ആദ്യത്തെ കര്‍ത്തവ്യം --സ്വാഭാവികമായും നിങ്ങള്ക്ക് ഒരു ചിന്ത ഉണ്ടാകാം. ശൂദ്രന് വേദാധികാരം ഇല്ലെന്നു മനു പറഞ്ഞിട്ടുണ്ടല്ലോ?എന്ന്.ശരിയാണ് വേദം കൈകാര്യം ചെയ്യാന്‍ ശൂദ്രന് അധികാരം ഇല്ല.പക്ഷെ കര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യം എപ്പോളാണ് അര്‍ത്ഥവത്താകുന്നത്? ഒരാള്‍ ജോലി ചെയ്യുമ്പോള്‍ --ഇവിടെ വിദ്യാര്‍ഥി ആണ്.വിദ്യാര്തികള്‍ക്ക് വര്‍ണ്ണം ബാധകമല്ല .കാരണം ഗൃഹസ്ഥാശ്രമം എന്നാ രണ്ടാമത്തെ ആശ്രമ സമയത്താണ് ഒരാള്‍ ജോലിക്ക് പോകേണ്ടത്.ഇപ്പോള്‍ പഠിക്കേണ്ട സമയം ആണ് --വേദം പഠിക്കുമ്പോള്‍ അവനവനു ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു പഠിക്കാം .നാല് വേദങ്ങള്‍ക്ക് പുറമേ നാല് ഉപവേ ദങ്ങളും,6 അംഗങ്ങളും ഉണ്ട് .ഉപവേദങ്ങളില്‍ ധനുര്‍വേ ദത്തില്‍ പ്രാഗത്ഭ്യം നേടുന്ന ബ്രഹ്മചാരി ഒരിക്കലും ബ്രാഹ്മണന്‍ ആകില്ല അയാള്‍ ക്ഷത്രിയനെ ആകൂ ധന തത്വ ശാസ്ത്രമോ ശില്‍പ്പ ശാസ്ത്രമോ ആയുര്‍ വേദമോ പഠിച്ച ഒരാള്‍ വൈശ്യന്‍ ആകാനെ തരമുള്ളൂ.അപ്പോള്‍ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം തൊഴില്‍ എടുക്കുമ്പോള്‍ മാത്രമേ ഒരാളുടെ വര്‍ണ്ണം വ്യക്തമാകൂ.--എന്നാല്‍ സമൂഹത്തില്‍ വിപരീതമായി ചില അനാചാരങ്ങള്‍ കണ്ടേക്കാം അത് ഇതുമായി കൂട്ടി കുഴയ്ക്കരുത്‌ കാരണം നമ്മള്‍ സനാതനമായ ധര്‍മ്മ ശാസ്ത്രം പഠിക്കുകയാണ്.സമൂഹത്തില്‍ ഇത് നടക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സത്യം നമ്മള്‍ അറിഞ്ഞേ പറ്റൂ--ബ്രഹ്മചര്യം എന്ന പദം നിരവധി അര്‍ഥം ഉള്ള ഒന്നാണ്.അതില്‍ ഒരര്‍ഥം ആണ് ഞാന്‍ ഇവിടെ പറഞ്ഞത് --ബാക്കിയുള്ള അര്‍ഥങ്ങള്‍ സന്ദര്‍ഭം വരുമ്പോള്‍ പറയാം
********************************************************************

2 അഭിപ്രായങ്ങൾ: