2015, നവംബർ 8, ഞായറാഴ്‌ച

ആയുര്‍വേദവും ശസ്ത്രക്രിയയും






ആയുര്‍വേദവും ശസ്ത്രക്രിയയും 
***********************************************
ആയുര്‍ വേദത്തിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ എന്നറിയപ്പെടുന്ന വ്യക്തി സുശ്രുതന്‍ ആണ് --എന്നാല്‍ ഇദ്ദേഹം ആരായിരുന്നു?ഏതു കാലഘട്ടത്തില്‍? എന്നൊക്കെ ഇന്നും തര്‍ക്ക വിഷയം ആണ് --എന്നായാലും സുശ്രുതന്‍ എന്നൊരു ആയുര്‍വേദ ആചാര്യന്‍ നമുക്ക് ഉണ്ടായിരുന്നു എന്ന് ഭാരസ്തീയ്ര്‍ക്ക് അഭിമാനിക്കാം --വിശ്വാമിത്രന്റെ പുത്രനും കാശിരാജാവായ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനും ആണ് താന്‍ എന്ന് തന്‍റെ സംഹിതയില്‍ സുശ്രുതന്‍ രേഖപ്പെടുത്തിയിട്ടുണ്ട് --പ്രസിദ്ധ ചിന്തകന്‍ ആയിരുന്ന ചക്ര ദത്തന്‍ പറയുന്നു സുശ്രുതന്‍ വിശ്വാമിത്രന്റെ പുത്രനും കാശിരാജാവായ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനും ആയിരുന്നു എന്നുള്ളത് സത്യമാണ് എന്ന് -ഭാവ പ്രകാശം എന്നാ ഗ്രന്ഥത്തില്‍ വിശ്വാമിത്രന്‍ തന്‍റെ പുത്രനായ സുശ്രുതനെ കാശിരാജാവായ ദിവോ ദാസന്റെ അടുത്തേക്ക് പഠിക്കുവാന്‍ അയച്ചതായി പറയുന്നു

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ആര്യ നാഗാര്‍ജ്ജുനന്റെ --ഉപായ ഹൃദയം --എന്നാ തത്വ ശാസ്ത്ര ഗ്രന്ഥം ഇന്ന് ലഭ്യമാണ് --പക്ഷെ അതിന്റെ മൂല ഗ്രന്ഥം സംസ്കൃതത്തില്‍ അല്ല -- മൂല ഗ്രന്ഥത്തിന്‍റെ ചൈനീസ് ഭാഷയുടെ വിവര്‍ത്തനം പ്രോഫെസ്സര്‍ തുച്ചി സംസ്ക്രുതത്ത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് --അതായത് ആര്യ നാഗാര്‍ജ്ജുനന്‍ സംസ്കൃതത്തില്‍ എഴുതിയ ഗ്രന്ഥം ചൈനീസ് ഭായിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു --ഇപ്പോള്‍ ആ ചൈനീസ് തര്‍ജ്ജമയുടെ സംസ്കൃതം തര്‍ജ്ജമയാണ് പ്രോഫസ്സര്‍ തുച്ചി തെയ്യാരാക്കിയിട്ടുള്ളത് എന്ന് സാരം -ഈ ഗ്രന്ഥത്തില്‍ സുശ്രുതനെ പറ്റി പറയുന്നുണ്ട് അപ്പോള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് സുശ്രുതന്റെ കാലഘട്ടം എന്ന് ഉറപ്പാണ് എന്നാല്‍ ചില വിദ്വാന്മാര്‍ സുശ്രുതനെ ക്രിസ്തുവിനു ശേഷം ഉള്ള വ്യക്തി ആയിട്ടാണ് കാണുന്നത് -ലിട്ടാ ര്‍ ട്--മാക്സ് ന്യു ബരര്‍ എന്നിവര്‍ പറയുന്നത് ADഒന്നിനും പത്തിനും ഇടക്കുള്ള നൂറ്റാണ്ടുകളില്‍ ആണ് സുശ്രുതന്‍ ജീവിച്ചിരുന്നത് എന്നാണു --ഇത് അംഗീകരിക്കാന്‍ പ്രയാസം ആണ് --കാരണം 6 തരത്തിലുള്ള കുഷ്ഠ രോഗത്തെ കുറിച്ച് സുശ്രുത സംഹിതയില്‍ വിവരിക്കുന്നുണ്ട് ഈ രോഗത്തെ കുറിച്ചുള്ള പഠനത്തിനു ഇന്ത്യയിലും ചൈനയിലും രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം ഉണ്ട് - അപ്പോള്‍ അത്രയും പഴക്കം സുശ്ര്യുതനും അദ്ദേഹത്തിന്റെ കൃതിക്കും കല്പ്പിക്കണമല്ലോഇദ്ദേഹം ആണ് ആയുര്‍വേദത്തിലെ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ് എന്ന് പറയാം --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ