ഗീതാ പഠനം -- പതിനേഴാം ദിവസം
അര്‍ജുന വിഷാദ യോഗം --ശ്ലോകം -10
അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭി രക്ഷിതം
പര്യാപ്തം ത്വിദമേതേ ഷാം
ബലം ഭീമാഭി രക്ഷിതം
അര്‍ഥം --നമ്മുടെ ഭീഷ്മരാല്‍ രക്ഷിതമായ ആ ബലം അപര്യാപ്തമാണ് അവരുടെ ഭീമനാല്‍ രക്ഷിതമായ ഈ ബാലമാകട്ടെ പര്യാപ്തമാണ്
വിശദീകരണം
********************
വ്യാഖ്യാതാക്കള്‍ക്ക് വളരെ വിഷമം സൃഷ്ടിക്കുന്ന ഒരു ശ്ലോകം ആണ് ഇതെന്ന് മുന്‍പ് ചിദാനന്ദ പുരി സ്വാമികള്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് .കാരണങ്ങള്‍ പലതാണ്,പാണ്ഡവര്‍ക്കു ഏഴും,കൌരവര്‍ക്കു പതിനൊന്നും അക്ഷൌഹിണി പട ആണ് ഉള്ളത് അതായത് പാണ്ടവര്‍ക്ക് 153o9 0 രഥം,,153 090 ആന ,,765 450 കാലാള്‍ ,,459 270 കുതിര എന്നിവയും കൌരവര്‍ക്കു 240 570 രഥം ,240 570 ആന,,1202850 കാലാള്‍ 72171 0 കുതിര എന്നിവയും ആണ് ഉള്ളത് ഇവ തമ്മില്‍ വലിയ അന്തരം ഉണ്ട് എന്നിരിക്കെ ദുര്യോധനന്‍ ഇങ്ങിനെ പറയാന്‍ കാരണം എന്ത് ? ചില പണ്ഡിതന്മാര്‍ പറയുന്നത് പണ്ടവ സൈന്യം പര്യാപ്തമാണ് എന്ന് പറയുമ്പോള്‍ അതിനു പരിമിതി ഉണ്ട് എന്നും,നമ്മുടെ സൈന്യം അപര്യാപ്തം ആണ് എന്ന് പറയുമ്പോള്‍ പരിമിതി ഇല്ലാത്തതും ആണെന്നും നമ്മുടെ സൈന്യം തന്നെ ആണ് മികച്ചത് എന്നും ആണ് ദുര്യോധനന്‍ പറയുന്നത് .ഇവിടെ എനിക്ക് തോന്നുന്നത് മറ്റൊന്നാണ് . ഒരിക്കലും ദുര്യോധനന്‍ ശ്രീകൃഷ്ണനെ പരാമര്‍ശിച്ചിട്ടില്ല .അത് അവഗണിച്ചത് ആണ് എന്ന് പറയാന്‍ പറ്റില്ല.കാരണം ദുര്യോധനന്റെത് വിദ്വേഷ ഭക്തിയാണെന്ന് പലപ്പോഴും സൂചന ലഭിച്ചിട്ടുണ്ട് .കൃഷ്ണനെ നേരില്‍ കാണുമ്പോള്‍ ഒക്കെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആവശ്യം വരുമ്പോള്‍ കൃഷ്ണനെ സമീപിക്കുക എന്നത് ദുര്യോധനന്‍ ചെയ്തിട്ടുണ്ട് ദൂതിന് പോയപ്പോള്‍ പാശം കൊണ്ട് കൃഷ്ണനെ ബന്ധിക്കാന്‍ ആവശ്യപ്പെട്ട ദുര്യോധനന്‍ തന്നെ യുധ്ധത്ത്തിനു സഹായം അഭ്യര്‍ഥിച്ചു കൃഷ്ണന്റെ അടുത്ത് പോകുകയും ചെയ്തുവല്ലോ ഇവിടെ ഭഗവാന്റെ മുന്നില്‍ നാണിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.ഈ സമയത്ത് ഭഗവാനെ കുറിച്ച് ദുര്യോധനന് ഉള്ള യഥാര്‍ത്ഥ മനസ്സ് അറിയാന്‍ കഴിയുന്നു. ഭഗവാന്‍ ആയുധം യുദ്ധത്തിനായി എടുക്കില്ലെന്ന് പറഞ്ഞ്ട്ടുണ്ട്.അപ്പോള്‍ കൃഷ്ണന്‍ തന്ത്രങ്ങളെമാത്രമേ പ്രയോഗിക്കൂ. അതും ധാര്‍മികമായി.അതിനെ ധാര്‍മ്മികമായി തടയാന്‍ കെല്‍പ്പുള്ള വരും ആണ് ഭീഷ്മരും,ദ്രോണരും പക്ഷെ ഭീമന്‍റെ മനസ്സും, ശരീരവും പാണ്ഡവ പക്ഷത്താണ് എന്നാല്‍ തന്റെ സൈന്യാധിപനായ ഭീഷ്മരുടെ ശരീരം മാത്രമേ കൌരവ പക്ഷത്ത് ഉള്ളൂ മനസ്സ് പാണ്ഡവ പക്ഷത്താണ്.ഭീഷ്മരുടെ മാത്രമല്ല ദ്രോണരുടെയും അപ്പോള്‍ ബലം കൊണ്ട് തന്റെ സൈന്യം മുന്‍പന്തിയില്‍ ആണെങ്കിലും പ്രവൃത്തിയില്‍ കൃഷ്ണന്റെ തന്ത്രങ്ങള്‍ തടയാന്‍ ഇവര്‍ ശ്രമിക്കില്ല എന്ന ചിന്തയാണ് ദുര്യോധനനെ ഇങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചത് --സൂക്ഷിച്ചു നോക്കിയാല്‍ അത് ശരിയാണെന്ന് പിന്നീടുള്ള സംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നു --ചിന്തിക്കുക
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ