ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ -30/11/2015
************************************************
പതിനെട്ടാം നൂറ്റാണ്ടില്‍ ചില യൂറോപ്യന്‍ ചിന്തകന്മാര്‍ ഇന്ത്യയുടെ മതത്തിന്റെയും ആധ്യാത്മികതയുടെയും ആഴം അളക്കുവാന്‍ ശ്രമിക്കുകയുണ്ടായി -അപ്പോള്‍ അവര്‍ വിസ്മയ ഭരിതരായി ആ കാര്യം അവര്‍ വ്യക്തമായി പരസ്യമായി പറയുകയും ചെയ്തു -ജര്‍മ്മന്‍ പണ്ഡിതനായ ദോഹം(dohm) പറയുന്നു --ഇന്ത്യ മാനവ രാശിയുടെ കളിത്തൊട്ടില്‍ ആകുന്നു മാനവ സംസ്കാരത്തിന്‍റെ ജന്മ ഭൂമിയാകുന്നു --അദ്ദേഹം തുടര്‍ന്നു പറയുന്നു --:ഹിന്ദുക്കള്‍ ഏറ്റവും സൌമ്യ സ്വഭാവം ഉള്ള ജനങ്ങള്‍ ആണ് --മഹാനായ വോള്‍ടയര്‍ പറയുന്നു --ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകൊട്ടാക്കിയിരിക്കുന്നു? അത്രയും വിവേകത്തില്‍ അവര്‍ നമ്മെ പുറകോട്ടു ആക്കിയിരിക്കുന്നു ഇന്ദ്യക്കാരെക്കാള്‍ വിവേകത്തിന്റെ കാര്യത്തില്‍ നാം വളരെ പുറകില്‍ ആണ് നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവര്‍ ആണ് എന്നാല്‍ ഗ്രീസിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക് വന്നത് വിജ്ഞാനം ആര്ജ്ജിക്കുവാന്‍ മാത്രമായിരുന്നു --അദ്ദേഹം തുടരുന്നു --നമുക്ക് കിട്ടിയിട്ടുല്ലതെല്ലാം ഗംഗാ നദിയുടെ തീരങ്ങളില്‍ നിന്നാണ് ജ്യോതിശാസ്ത്രം ജ്യോതിഷം പുനര്‍ ജന്മ സിദ്ധാന്തം എന്നിവ ഉള്‍പ്പെടെ -- ഇന്ത്യയിലേക്ക് ആദ്യം വന്ന വിദേശികള്‍ക്ക് ഇതേ അ ഭിപ്രായം ആയിരുന്നു ഉണ്ടായിരുന്നത് -- കൃസ്ത്യന്‍ മിഷണറിമാരുടെ അഭിപ്രായം മാത്രമാണ് ഇതിനു വിരുദ്ധം ആയി ഉണ്ടായിരുന്നത് --William Macintosh ഇപ്രകാരം പറയുന്നു --എല്ലാ ചരിത്ര ഗ്രന്ധങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടെയും കലകളുടെയും മാതാവായി പ്രസ്താവിക്കുന്നു ---ഈ രാജ്യം പുരാതന കാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധി ആര്ജ്ജിച്ചതായിരുന്നു അതിനാല്‍ ഗ്രീസില്‍ നിന്നും തത്വ ശാസ്ത്രജ്ഞര്‍ ഇവിടേയ്ക്ക് വരാന്‍ മടി കാണിച്ചില്ല ഇന്ത്യയില്‍ വന്നു അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങള്‍ സമ്പുഷ്ടമാക്കി --തുടരും --മിഷല്‍ ഡനിനോ /സുജാത നഹര്‍ എന്നിവരുടെ ലേഖനങ്ങളോടു കടപ്പാട്
0
0
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ