ഗീതാ പഠനം ---ഇരുപത്തി ആറാം ദിവസം ---
*******************************************************************************
അര്‍ജുന വിഷാദ യോഗം ----ശ്ലോകം --2 4
**********************************************************
ഏവമുക്തോ ഹൃഷികെശോ ഗുഡാകേശേന ഭാരത
സേനയൊരുഭയോര്‍ മദ്ധ്യേ സ്ഥാപയിത്വാ ര ഥോത്തമം
ശ്ലോകം --2 5
*****************
ഭീഷ്മ ദ്രോണ പ്രമുഖ ത: സര്‍വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ഥ പ്ശൈൃതാന്‍ സമവേതാന്‍ കുരു നിതി
അര്‍ഥം ----സഞ്ജയന്‍ തുടരുന്നു --അല്ലയോ ഭാരത ,അര്‍ജുനനാല്‍ ഇപ്രകാരം പറയപ്പെട്ട ശ്രീകൃഷ്ണന്‍ രണ്ടു സേന കളുടെയും മധ്യത്തില്‍ ഭീഷ്മര്‍ക്കും ദ്രോണര്‍ക്കും അഭിമുഖം ആയിട്ട് എല്ലാ രാജാക്കന്മാര്‍ക്കും ഉത്തമമായ രഥം നിര്‍ത്തിയിട്ടു അല്ലയോ, പാര്‍ഥാ ഇവരെ ഒത്തു ചേര്‍ന്ന ഈ കുരുവംശക്കാരെ കാണൂ എന്നിങ്ങനെ പറഞ്ഞു
വിശദീകരണം
******************
അര്‍ജുനന്‍ തന്റെ ശത്രുക്കളെ കാണാന്‍ വേണ്ടി തേരിനെ രണ്ടു സേനയുടെയും നടുക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കൃഷ്ണന്‍ അപ്രകാരം ചെയ്തു.പക്ഷെ ഭീഷ്മരുടെയും,ദ്രോനരുടെയും മുന്നില്‍ ആണ് കൊണ്ട് പോയി നിര്‍ത്തിയത്. തികച്ചും മനശാസ്ത്രപരമായ ഒരു നീക്കം ആണ് കൃഷ്ണന്‍ നടത്തിയത്.അതെ വരെ വീര്യഭാവത്ത്തില്‍ നിന്നിരുന്ന അര്‍ജുനന്‍ തത്സമയം തളരാന്‍ തുടങ്ങുകയാണ്.ഇവിടെ അര്‍ജുനനിലെ മമതാ ബ ന്ധത്തെ പുറത്ത് കൊണ്ട് വരുവാനും പിന്നെ യുധ്ധത്തില്‍ ശത്രുക്കളെ ഉള്ളൂ ബന്ധങ്ങള്‍ ഇല്ലെന്നും ബോധിപ്പിക്കുവാന്‍ ആണ് ഭഗവാന്‍ ശ്രമിക്കുന്നത്.പ്രത്യക്ഷത്തില്‍ ഒരു ഗുരുവിനു ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും സാഹചര്യത്തിന്റെ സമ്മര്‍ ദ്ദം മൂ ലമാ ണെങ്കിലും തനിക്കു വേണ്ടി ചെയ്ത ഗുരുനാഥന്‍ .അച്ഛനില്ലാത്ത കുട്ടികള്‍ ആയി വളര്‍ന്നത് കാരണം തങ്ങളോടു പ്രത്യേക വാത്സല്യം കാണിച്ച ഭീഷ്മ പിതാമഹന്‍ ഇവരുടെ ഒക്കെ നേരെ എങ്ങിനെ ആണ് താന്‍ യുദ്ധം ചെയ്യുക? എന്നാ ചിന്ത അര്‍ജുന നേ തളര്‍ത്തുന്നു. ഈ ഒരു തളര്‍ച്ച തന്നെയാണ് കൃഷ്ണന്‍ പ്രതീക്ഷിച്ചതും. മറ്റൊരു വിധം പറഞ്ഞാല്‍ ഈ തളര്‍ച്ചയാണ് പാണ്ഡവരുടെ വിജയത്തിനു ആധാരമായി പിന്നീടു പരിണമിച്ചത് ---തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ