2015, നവംബർ 9, തിങ്കളാഴ്‌ച

ആയുര്‍വേദവും ശസ്ത്രക്രിയയും --മൂന്നാം ഭാഗം







ആയുര്‍വേദവും ശസ്ത്രക്രിയയും --മൂന്നാം ഭാഗം 
**********************************************************************
ഔഷധങ്ങള്‍ അമൃതിനു തുല്യമാണ് എന്നാല്‍ അജ്ഞര്‍ അത് പ്രയോഗിച്ചാല്‍ വിഷവും ആണ് ദോഷമായി മാറുകയുംചെയ്യുന്നു-ശാസ്ത്രം ഗുരുമുഖത്തു നിന്ന് തന്നെ പഠിക്കണം --ഗ്രന്ഥം നോക്കി പഠിച്ചു പ്രയോഗിക്കുന്നത് വലിയ തെറ്റാണ് അത് മോഷണത്തിനു തുല്യമാണെന്ന് സുശ്രുതന്‍ പറയുന്നു -പൂര്‍വ കര്‍മ്മം -പ്രധാന കര്‍മ്മം -പാശ്ചാത് കര്‍മ്മം എന്നിങ്ങനെ 3 കര്‍മ്മങ്ങള്‍ ശസ്ത്രക്രിയക്കു ഉണ്ട് --തെയ്യാറെ ടുപ്പ് ആണ് പൂര്‍വ കര്‍മ്മം പ്രധാന കര്‍മ്മം ശസ്ത്രക്രിയ -അതിനു ശേഷം ചെയ്യേണ്ടതാണ് പശ്ചാത്കര്‍മ്മം----പ്രധാന കര്‍മ്മം ആയ ശസ്ത്രക്രിയക്കു എട്ടു ഘടകങ്ങള്‍ ഉണ്ട് --1--ച്ഛേദ്യം (മുറിക്കുക)2-ഭേദ്യം(പിളര്‍ക്കുക) 3-ലെഖ്യം (മാന്തുക)4--വേധ്യം --(തുളയ്ക്കുക) 5--ഏ ഷ്യം --ശസ്ത്രം കടത്തുക 6-ആഹാര്യം(പിടിച്ചെടുക്കുക) 7-വിസ്രാവ്യം --(ചോര്‍ത്തി എടുക്കുക ) 8 --സീവ്യം --(തുന്നുക )രോഗിയെ ബോധം കേടുത്തുവാനായി വേദന ഇല്ലാതിരിക്കാന്‍ പ്രത്യേക ഔഷധ ക്കൂട്ട് ഉപയോഗിച്ചിരുന്നു --മൈരെയം എന്ന ഔഷധം ഇങ്ങിനെ വേദന ഇല്ലാതിരിക്കാന്‍ ഉള്ള ഔഷധം ആണ് --ബോധം പോകും എന്നതിനാല്‍ ഇതിനെ മദ്യം എന്ന് പറഞ്ഞിരുന്നു --എന്നാല്‍ സാധാരണ നാം കാണുന്ന മദ്യം അല്ല ഇത് --രാമായണത്തില്‍ ശ്രീരാമന്‍ സീതയ്ക്ക് മൈരെയകം എന്നാ മദ്യം കൊടുത്തിരുന്നു എന്ന് പരിഹസിച്ചു ചിലര്‍ പറയാറുണ്ട്‌ --ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഉണ്ടായേക്കാവുന്ന ഗുന്മന്‍ എന്ന അസുഖത്തിനു ഉള്ള ഔഷധം ആണ് ഇത് --ആമാശയത്തിനു ഇടത്ത് വശത്ത് ഉള്ള പ്ലീഹ എന്ന  ഗ്രന്ഥി യില്‍ നീര് വരുന്നതാണ് ഗുന്മന്‍ എന്ന അസുഖം -ശസ്ത്രക്രിയ കഴിഞ്ഞാല്‍ രോഗാണുക്കളെ നശിപ്പിക്കാനും വ്രണങ്ങള്‍ ഉണ്ടാകാതിരിക്കാനും പ്രത്യേകം തെയ്യാര്‍ ചെയ്ത ഔഷധം കൊടുത്തിരുന്നു ---കൂടാതെ ശസ്ത്രക്രിയക്കു ഉപയോഗിക്കുന്ന 101 യന്ത്രങ്ങളെ പറ്റിയും സുശ്രുതന്‍ തന്‍റെ സംഹിതയില്‍ പറയുന്നു --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ