2015, നവംബർ 11, ബുധനാഴ്‌ച

ശ്രീമദ്‌ ഭാഗവതം -പത്താം ദിവസം --മാഹാത്മ്യം --ശ്ലോകം -20







ശ്രീമദ്‌ ഭാഗവതം --പത്താം ദിവസം --മാഹാത്മ്യം --ശ്ലോകം -20-
**********************************************************************************
മേനിരേ ഭഗവദ് രൂപം ശാസ്ത്രം ഭാഗവതാം കലൌ 
പഠനാ ശ്രവണാത്സദ്യോ വൈകുണ്ഡ ഫല ദായകം 
*****************************************************************
അര്‍ത്ഥം--കലികാലത്ത് ഭഗവാന്‍റെ സ്വരൂപം തന്നെയാണ് ഭാഗവത ശാസ്ത്രം .എന്നും അതിന്റെ പഠനം കൊണ്ടും ശ്രവണം കൊണ്ടും വൈകുണ്ഡപ്രാപ്തി കൈവരും എന്നും അവര്‍ മനസ്സിലാക്കി******
************************************************************************************
ശ്ലോകം --21
**************
സപ്താഹേന ശ്രുതം ചൈതത് സര്‍വഥാ മുക്തി ദായകം 
സനകാദൈൃഃ പുരാ പ്രോക്തം നാരദായ ദയാ പരൈഃ
*********************************************************************
ശ്ലോകം -22
*************
യദ്യപി ബ്രഹ്മ സംബന്ധം ച്ഛ്റുത മേതത്സുരര്‍ഷിണാ
സപ്താഹ ശ്രവണ വിധിഃ കുമാരൈസ്തസ്യ ഭാഷിതഃ
********************************************************************
അര്‍ത്ഥം--ശ്രീമദ് ഭാഗവതം ഏഴു ദിവസം കൊണ്ട് കേള്‍ക്കുക എന്നത് എല്ലാ വിധത്തിലും മുക്തി പ്രദം ആണെന്ന് ദയാലുക്കള്‍ ആയ സനകാദികള്‍ നാരദന് ഉപദേശിച്ചു -ഭാഗവതത്തെ സംബന്ധിച്ച ജ്ഞാനം ബ്രഹ്മാവില്‍ നിന്ന് ലഭിച്ചിട്ടുണ്ട് എങ്കിലും സപ്താഹ വിധി സനകാദികളില്‍ നിന്നാണ് നാരദര്‍ ഗ്രഹിച്ചത്
************************************************************************************
വ്യാഖ്യാനം 
****************
ഇവിടെ ഒരു സംശയം തോന്നാം - ഭാഗവത കഥ ബ്രഹ്മാവ്‌ നാരദന് ഉപദേശിച്ചു നാരദന്‍ വ്യാസന് ഉപദേശിച്ചു വ്യാസന്‍ എഴുതുകയും ചെയ്തു. പിന്നെ എങ്ങിനെ ആണ് ബ്രഹ്മാവ്‌ അദ്ഭുതപ്പെട്ടത് എന്ന് --ഇവിടെ ആണ് വ്യാസന്റെ രചനാ ശൈലിയുടെ മാഹാത്മ്യം - വ്യാസന്റെ തൂലികയില്‍ നിന്ന് ഭാഗവതകഥ പുറത്ത് വന്നപ്പോള്‍ അതിന്‍റെഭാവം തന്നെ മാറിപ്പോയി -ചില പാട്ടെഴുത്തുകാര്‍ പാട്ട് എഴുതി വേറെ മഹാന്മാര്‍ സംഗീതവും നല്‍കി പ്രശസ്തര്‍ ആയ ഗായകരുടെ കണ്ഠത്തില്‍കൂടി അത് പുറത്ത് വരുമ്പോള്‍ ഇത് എഴുതിയവന്‍തന്നെ അണോഎന്ന്  ത്ഭുത പ്പെടും ഇത്രയും മനോഹരമാണോ താന്‍ എഴുതിയ ഗാനം? എന്ന് അത് പോലെ തന്നെ ഇതും താന്‍ നാര ദര്‍ക്ക് പറഞ്ഞു കൊടുത്ത കഥ നാരദര്‍ വ്യാസനോട് പറഞ്ഞു വ്യാ
സന്‍ അത് എഴുതി തീര്‍ത്തപ്പോള്‍ അതിന്റെ മാഹാത്മ്യവും ഫലവും
കണ്ടപ്പോള്‍ ബ്രഹ്മാവിന് അദ്ഭുതം തോന്നി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ