അര്‍ജുന വിഷാദ യോഗം
ഭഗവദ് ഗീതാ ധ്യാനത്തിലൂടെ ഗീതയുടെ മഹത്വം നമ്മള്‍ മനസ്സിലാക്കി .വ്യാസന്‍ ആരാണെന്നും ഭഗവാന്‍ ആരാണെന്നും,ഗീത എപ്രകാരം ഉള്ളതാണെന്നും കണ്ടു.ഇനി ഭഗവദ് ഗീത തുടങ്ങുന്നു.ഭീഷ്മ പര്‍വ ത്തില്‍ പതിമൂന്നാം അധ്യായം മുതലാണ് ഭഗവദ് ഗീതാ പര്‍വം എന്നാ ഉപ പര്‍വം ആരംഭിക്കുന്നതുപത്ത് ദിവസം യുദ്ധം നയിച്ച് യുദ്ധം ചെയ്ത ശേഷം ഭീഷ്മര്‍ വീഴ് ത്തപ്പെട്ടു.ഈ വിവരം സഞ്ജയന്‍ സമസാരിക്കുന്നു.ധൃത രാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയന്‍ യുദ്ധം തീരുമാനിച്ച ശേഷം ഒരു ദിവസം വ്യാസന്‍ ധൃത രാഷ്ട്രരോട് യുദ്ധം കാണുവാന്‍ ദിവ്യ ശക്തി വേണമോ എന്ന് ചോദിച്ചു,യുധ്ധത്തിന്റെ പരിണാമം എങ്ങിനെ ആയിരിക്കും എന്ന് ഏകദേശ ധാരണ ഉണ്ടായിരുന്ന ധൃത രാഷ്ട്രര്‍ തനിക്കു അഹിതമായത് കാണാന്‍ താല്‍പ്പര്യം ഇല്ലെന്നും.എന്നാല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യം ഉണ്ടെന്നും,അതിനാല്‍ തന്റെ മന്ത്രിയായ സഞ്ജയന് ദിവ്യ ദൃഷ്ടി കൊടുക്കണം എന്നും വ്യാസനോട് അഭ്യര്‍ഥിച്ചു.തന്റെ പുത്രന്റെ ആഗ്രഹപ്രകാരം വ്യാസന്‍ അപ്രകാരം ചെയ്തു.പല സ്ഥലങ്ങളില്‍ ആയി നടക്കുന്ന യുദ്ധം നേരില്‍ കാണാന്‍ ആര്‍ക്കും സാധ്യമല്ല.എന്നാല്‍ അതൊക്കെ കാണാന്‍ കഴിയുന്ന ഒന്നാണ് ദിവ്യ ദൃഷ്ടി .ഭീഷ്മരുടെ വീഴ്ച വിസ്തരിച്ചു നടന്ന സംഭാവങ്ങളടക്കം തന്നോട് പറയാന്‍ ധൃത രാഷ്ട്രര്‍ സന്ജയനോട് ആവശ്യപ്പെട്ടു. അത് അനുസരിച്ച് ആദ്യം മുതലുണ്ടായ കാര്യം സഞ്ജയന്‍ പറയുന്നു .
ശ്ലോകം 1 --ധൃത രാഷ്ട്രര്‍ ഉവാച --
ധര്‍മ്മ ക്ഷേത്രേ കുരുക്ഷേത്രേ സമവേതാ:യുയു ത്സവ:
മാമകാ: പാണ്ഡവാശ്ചൈവ കിമ കുര്‍വത സഞ്ജയ
അര്‍ഥം ---ധൃത രാഷ്ട്രര്‍ ചോദിച്ചു --അല്ലയോ സഞ്ജയ ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുധ്ധത്തിനായി ഒത്തു കൂടിയ എന്റെ മക്കളും ,പക്ഷക്കാരും,പാണ്ഡവരും എന്താണ് ചെയ്തത് ?
വിശദീകരണം
^^^^^^^^^സമ ന്ത പഞ്ചകം എന്നായിരുന്നു ഈ സ്ഥലത്തിന്‍റെ പേര് കുരു രാജാവ് ഇവിടെ തപസ്സു അനുഷ്ടിച്ചു കൂടാതെ ധര്‍മ്മം വിളയിക്കാന്‍ വേണ്ടി ആ സ്ഥലം ഉഴുതു മറിച്ചു കുരു രാജാവ് തപസ്സു ചെയ്തതിനാല്‍ കുരുക്ഷേത്രം എന്നും ധര്‍മ്മം വിളയിക്കാന്‍ ഉഴുതു മറിച്ചത് കാരണം ധര്‍മ ക്ഷേത്രം എന്നും പേരുവന്നു . പരശുരാമന്‍ ആണ് സമന്ത പഞ്ചകം തീര്‍ത്തത് .ക്ഷത്രിയന്മാരെ നശി പ്പിച്ച ശേഷം രാമന്‍ പാപ മുക്തിക്കായി ഇവിടെ ആണ് സ്നാനാദി ക്രിയകള്‍ ചെയ്തത് .സരസ്വതീ നദിക്കു തെക്കും ദൃ ഷ ദ്വതീ നദിക്കു വടക്കും ഉള്ള സ്ഥലമാണ് സമന്തപഞ്ചകം എന്ന പേരുള്ള ധര്മ്മക്ഷേത്രം എന്നാ പേരിലും കുരുക്ഷേത്രം എന്നാ പേരിലും പില്‍ക്കാലത്ത് അറിയപ്പെട്ട ഈ സ്ഥലം ---തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ