2015, നവംബർ 27, വെള്ളിയാഴ്‌ച

ആദ്ധ്യാത്മിക പഠനം --പതിമ്മൂന്നാം ദിവസം



ആധ്യാത്മിക പഠനം --പതിമൂന്നാം ദിവസം -
***************************************************************************
ശൂര്‍പ്പകന്റെ കഥയും അവയില്‍ അടങ്ങിയ കുറച്ചു തത്വങ്ങളും മുന്‍പ് പറഞ്ഞുവല്ലോ.ബ്രഹ്മ ചര്യാവസ്ഥയില്‍ ആധ്യാത്മിക കാര്യങ്ങള്‍ പഠിച്ചതിനു ശേഷം ഗൃഹസ്ഥാശ്രമത്തില്‍ എത്തുമ്പോള്‍ ഭൌതിക നിയമങ്ങളും ധര്‍മ്മങ്ങളും ആവശ്യമാണ്‌.ഇത് നമുക്ക് തരുന്നവയാണ് ഇതിഹാസ പുരാണങ്ങളും സ്മൃതികളും.ഇതിഹാസ പുരാണങ്ങള്‍ സ്മൃതികള്‍ ആണെങ്കിലും സ്മൃതി എന്ന് വേറിട്ട്‌ പറഞ്ഞവയെ ആണ് ഇവിടെ ഉദ്ദേശിച്ചത്--കരിമ്പ്‌ ജ്യുസ് ഉണ്ടാക്കുന്നത്‌ പോലെ ഒരു കഥാ സന്ദര്‍ഭത്തെ വിവിധ തരത്തില്‍ എടുത്തു വ്യാഖ്യാനിച്ചു അര്‍ഥം ഗ്രഹിക്കണം. ഇനി അതില്‍ ഒന്നും എടുക്കാന്‍ ഇല്ല എന്ന് വരുമ്പോള്‍ മാത്രമേ ആ കഥ ഇല്ലാത്തതാണ് എന്ന് പറയാന്‍ പറ്റൂ എപ്പോളാണ് കരിമ്പിന്‍ ചാണ്ടി ഒഴിവാക്കുന്നത്? അത് പോലെ -- ശൂര്‍പ്പക കഥയിലെ മറ്റൊരു ദര്‍ശനം നോക്കാം -- ഇന്ന് ഒരു ജില്ലയില്‍ കലക്ടര്‍ ഇല്ലെങ്കില്‍ അടുത്ത ജില്ലയിലെ കലക്ടര്‍ ക്ക് ചാര്‍ജ്ജു കൊടുക്കുമല്ലോ അതെ പോലെ സംഹാര സ്വരൂപനായ പരമശിവന്‍ ദാനത്തിന്റെ മഹത്തും നമുക്ക് കാണിച്ചു തരുവാനായി സാധാരണ ഒരു മനുഷ്യന്റെ രൂപം അല്ലെങ്കില്‍ ഭാവം എടുത്തപ്പോള്‍ സംഹാര കൃത്യം മഹാവിഷ്ണുവിനെ ഏല്‍പ്പിച്ചു.പിന്നെ ശൂര്‍പ്പകനെ നശിപ്പിക്കുവാന്‍ വിഷ്ണു ആണല്ലോ തുനിഞ്ഞത്.ത്രിമൂര്‍ത്തികള്‍ക്ക് പ്രത്യേകം സ്ഥാനം ഉണ്ടെങ്കിലും പലപ്പോളും ധര്‍മ്മങ്ങള്‍ പരസ്പരം മാറി ചെയ്യുന്നതായി കാണാം .ബ്രഹ്മാവ്‌ തന്റെ ഉള്ളില്‍ ഉയര്‍ന്ന ഏതു ചിന്തയും ഇവിടെ സൃഷ്ടിയാകും --വസിഷ്ഠ സുധയിലെ ഒരു ശ്ലോകം ഇവിടെ വളരെ യോജിച്ചതാണ് 

************************************************************************************
യത് കൃതം മനസാ താവത് തത് കൃതം വിദ്ധിരാഘവ
യാദ് ത്യക്തം മനോ താവത് തദ് ത്യക്തം വിദ്ധിരാഘവ
************************************************************************************
ഇവിടെ രാമനെ പരമാത്മവായി കാണണം എന്താണോ മനസ്സില്‍ നീ വിചാരിച്ചത് അത് സംഭവിച്ചതായി കരുതുക=-ബ്രഹ്മ ഭാവത്തില്‍ ചിന്തിക്കുന്നു ഉടനെ സൃഷ്ടിയും നടക്കുന്നു. എന്ത് സൃഷ്ടിച്ചാലും സത് എന്നോ അസത്ത് എന്നോ നോക്കാതെ വിഷ്ണു സംരക്ഷിക്കുന്നു. ഇതില്‍ ഏതാണ് ഒഴിവാക്കി വെക്കേണ്ടത് എന്ന് നിരൂപണം നടത്തി അതിനെ ശിവ ഭാവത്തില്‍ സംഹരിക്കുന്നു --സൃഷ്ടി സ്ഥിതി സംഹാര
ങ്ങളുടെ പൊതു സ്വഭാവം ഇതാണ് --അത് കൊണ്ടാണ് വസിഷ്ടന്‍ രാമനോടിങ്ങനെ പറഞ്ഞത് --ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ