ഈശ്വരന് രൂപമില്ല എന്ന് പറയുന്നു.അതെ സമയം ഹിന്ദുക്കള്‍ നിരവധി രൂപം വെച്ച് പൂജിക്കുകയും ചെയ്യുന്നു --ഇതിലെ വൈരുദ്ധ്യം എങ്ങിനെ വിശദീകരിക്കാം?
ഉത്തരം
---ഒരിക്കല്‍ ഇതേ ചോദ്യം അധ്യാപകരുടെ ക്ലസ്റര്‍ മീറ്റിങ്ങില്‍ വെച്ച് ഒരാള്‍ ചോദിച്ചു-apecial teachers ന്‍റെ ക്ലസ്റര്‍ ആയിരുന്നു --drawing ടീച്ചര്‍ ആണ് ചോദിച്ചത് --ഉച്ചക്ക് ഞാന്‍ അത് തെളിയിച്ചു തരാം എന്ന് പറഞ്ഞു --ഉച്ചക്ക് എല്ലാവരും ഒത്തു കൂടിയപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ ഒരു പെണ്‍കുട്ടിയെ-അവളുടെ സൌന്ദര്യത്തെ വിശദീകരിക്കാം നിങ്ങള്‍ക്ക് അത് വരക്കാന്‍ പറ്റുമോ?അവര്‍ വരക്കാം എന്ന് പറഞ്ഞു --ഞാന്‍ ഒരു പെണ്‍കുട്ടിയുടെ ഓരോ അവയവും വര്‍ണിച്ചു അവര്‍ അത് എഴുതിയെടുത്തു --6 പേര് വരയ്ക്കാന്‍ ആരംഭിച്ചു --ഒരു മണിക്കൂറിനുള്ളില്‍ അവര്‍ വരച്ചു തീര്‍ത്തു--ആ ചിത്രങ്ങള്‍ നോക്കി ഞാന്‍ പറഞ്ഞു നിങ്ങള്‍ ചോദിച്ചതിനു ഉത്തരം ഇതാ --എന്റെ മനസ്സില്‍ മാത്രമുള്ള ഒരു പെണ്‍കുട്ടിയുടെ രൂപം ഞാന്‍ പറഞ്ഞു നിങ്ങള്‍ വരയ്ക്കുകയും ചെയ്തു -പക്ഷെ ആറു പേര് വരച്ചതും ആറു ഛായ ആയിരുന്നു --അതായത് ഇല്ലാത്ത ഒന്നിന് നിങ്ങള്‍ വരച്ചതും എന്റെ മനസ്സില്‍ ഉള്ളതും കൂടി 7 രൂപങ്ങള്‍ --അപ്പോള്‍ പെണ്‍കുട്ടിക്ക് ആണോ അതോ നമ്മുടെ മനസ്സില്‍ ആണോ രൂപങ്ങള്‍? അതെ സമയം ഈ പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും നോക്കി വരചിരുന്നെങ്കില്‍ ഒരേ ഛായ ആകുമായിരുന്നു --അവര്‍ക്ക് കാര്യം പിടി കിട്ടി--അതായത് ഈശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോരുത്തരുടെ മനസ്സിലും ഓരോ രൂപങ്ങള്‍ അവ്യക്തമായി ഉദയം കൊള്ളുന്നു ആ രൂപത്തെ പറയുമ്പോള്‍--അതിനെ വാങ്മയ രൂപം ആക്കുന്നു --ആ വാങ്മയ രൂപത്തെ ദൃശ്യ രൂപം ആക്കുമ്പോള്‍ പല രൂപം ഉണ്ടാകുന്നു --അതിനാല്‍ ആണ് --ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന് വേദത്തില്‍ പറഞ്ഞത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ