ശ്ലോകം -11
കാല വ്യാള മുഖഗ്രാസത്രാസനിര്‍ണ്ണാശ ഹേതവേ
ശ്രീമദ് ഭാഗവതം ശാസ്ത്രം കലൌ കീരേണ ഭാഷിതം
അര്‍ത്ഥം---കാലമാകുന്ന സര്‍പ്പത്തിന്റെ വിഷജ്വാലയില്‍ നിന്ന് കളികാലത്ത് മോചനം നല്‍കുന്ന ഭാഗവതമാകുന്ന ശാസ്ത്രം ശുകനാല്‍ പറയ പ്പെട്ടിരിക്കുന്നു
.
ശ്ലോകം --12
എതസ്മാദപരം കിഞ്ചിന്മനഃ ശു ദ്ധൈൃ ന വിദ്യതേ
ജന്മാന്താരേ ഭവേത് പുണ്യം തദാ ഭാഗവതം ലഭേത്
അര്‍ത്ഥം--മനശ്ശുധ്ധിക്ക് പറ്റിയതായി ഇതില്‍ കൂടുതല്‍ ഒന്നും ഇല്ല .ജന്മാന്തര പുണ്യം കൊണ്ട് മാത്രമേ ഭാഗവത ശ്രവണം സാധ്യമാകുക യുള്ളൂ
വ്യാഖ്യാനം
ഇവിടെ ഭാഗവതത്തിനെ ശാസ്ത്രം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു --ശാസ്ത്രം സത്യവും ആണ്. ആയതിനാല്‍ ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത് സത്യ സന്ധമായ ശാസ്ത്രം ആണെന്ന് ഉറപ്പ്. അപ്പോള്‍ പുരാണം എന്ന് പറയുന്നത് മിത്ത് എന്ന് പറഞ്ഞു തള്ളിക്കളയെണ്ടതോ,അവഗണിക്കെണ്ടതോ അല്ല എന്ന് വ്യക്തമാണ് --അത് ശുകനാല്‍ പറയപ്പെട്ടിരിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പദ പ്രയോഗം ഉണ്ട് . കീരേണ ഭാഷിതം എന്ന് പറഞ്ഞിരിക്കുന്നു. കീരം,ശുകം എന്നീ പദങ്ങളുടെ അര്‍ത്ഥം തത്ത എന്നാണു -- ഇവിടെ ശുകന്‍ എന്ന വ്യക്തിത്വത്തിന്റെ പര്യായം ആയി കീരം എന്ന് കൊടുത്തിരിക്കുന്നു --തത്തയുടെ ശബ്ദം മനോഹരം ആണ് എന്ന് കവി സങ്കല്‍പ്പം ശുകന്‍ മൊഴിഞ്ഞതും മനോഹരം എന്ന് ആന്തരികാര്‍ത്ഥം -- ശുകന്‍ തത്ത യാണെന്ന് ധരിക്കരുത് എന്ന് സാരം ചില പദങ്ങളുടെ ആന്തരികാര്‍ത്ഥം മനസ്സിലാകാതെ കുറെ കേട്ട് കഥകള്‍ പ്രചരിച്ചിട്ടുണ്ട് -- കലികാലത്ത് മന ശുധ്ധിക്ക് ഏറ്റവും ഉപ യുക്തം ആയതു ഭാഗവതം ആണ് പക്ഷെ അത് കേള്‍ക്കണം എങ്കില്‍ ജന്മാന്തര സുകൃതം വേണം എന്ന് പറഞ്ഞിരിക്കുന്നു -- അതായത്
സുക്രുതിക ള്‍ക്കെ ഇത് കേള്‍ക്കാനോ വായിക്കാനോ തോന്നുകയുള്ളൂ എന്ന് സാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ