2015, നവംബർ 30, തിങ്കളാഴ്‌ച

ആദ്ധ്യാത്മിക പഠനം --പതിനഞ്ചാം ദിവസം







ആധ്യാത്മിക പഠനം --പതിനഞ്ചാം ദിവസം --
************************************************************************
ഇതിഹാസ പുരാണങ്ങളെ പഠിച്ചു അതില്‍ അടങ്ങിയ തത്വങ്ങള്‍ മനസ്സിലാക്കി ജീവിതത്തില്‍ ഗൃഹസ്ഥാശ്രമ സമയത്ത് നടപ്പില്‍ വരുത്തണം.അതിനു ഇതിഹാസ പുരാണങ്ങള്‍ എന്താണെന്നും എങ്ങിനെ വ്യാഖ്യാനിച്ചു എടുക്കണം എന്നും ബ്രഹ്മചര്യം എന്നാ അവസ്ഥയില്‍ പഠിച്ചിരിക്കും.--ഭഗവാന്‍ കൃഷ്ണന്‍ മനുഷ്യന്‍ അല്ല.പക്ഷെ മനുഷ്യന്റെ ശരീര ഭാവത്തോടു കൂടിയവന്‍ ആണ് അതെ പോലെ ഇതിഹാസ പുരാണങ്ങള്‍ കഥകള്‍ അല്ല.പക്ഷെ കഥയുടെ രൂപഭാവം സ്വീകരിച്ചവയാണ്.അഥവാ അങ്ങിനെ അവയെ സൃഷ്ടിച്ചതാണ്.--ഇതാണ് ആദ്യം മനസ്സിലാക്കേണ്ടത്.ചില പുരാണ കഥാപാത്രങ്ങള്‍ ജീവാത്മാവും അതല്ലാത്തവയും ഉണ്ട് ഇത് തമ്മില്‍ പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല.പക്ഷെ ഇവയുടെ വ്യക്തിത്വങ്ങളും സ്വഭാവങ്ങളും പരസ്പരം ആരോപിച്ചിരിക്കുന്നു.ഇത് സാധാരണ കഥകളിലോ നോവലുകളിലോ കാണാത്ത ഒരു ശൈലിയാണ്.അത് കൊണ്ടാണ് ഇവ കഥകള്‍ അല്ലെന്നും കഥാ രൂപത്തില്‍ ഉള്ളതാണെന്നും പറഞ്ഞത് --ഉദാഹരണം -- കാളിന്ദിഎന്ന സൂര്യപുത്രിയും കൃഷ്ണന്റെ സഹധര്‍മ്മിണിയും കാളിന്ദി നദിയും തമ്മില്‍ ബന്ധമില്ല.പക്ഷെ വ്യക്തിത്വം പരസ്പരം ആരോപിച്ചിരിക്കുന്നു.സൂര്യനും,സൂര്യദേവനും,ചന്ദ്രന്‍,സോമന്‍,ബുധന്‍ മുതലായ ദേവന്മാരും ചന്ദ്രന്‍ എന്ന ഉപഗ്രഹവും ബുധന്‍ എന്ന ഗ്രഹവും തമ്മില്‍ പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല എന്നാല്‍ ഇവയുടെ സ്വഭാവവും വ്യക്തിത്വവും പരസ്പരം ആരോപിച്ചിരിക്കുന്നു. കാരണം ഒരു ശാസ്ത്രം ഇതിലൊക്കെ അടങ്ങിയിട്ടുണ്ട്. അതിനെ വേര്‍ തിരിച്ചു എടുക്കണം .അഗ്നി,അഗ്നി ദേവന്‍ ഇവര്‍ തമ്മില്‍ ബന്ധം ഇല്ല എന്നാല്‍ ഇവയുടെ സ്വഭാവവും വ്യക്തിത്വവും പരസ്പരം ആരോപിച്ചിരിക്കുന്നു,.--സൂര്യ പുത്രന്‍ ആണ് കര്‍ണന്‍ എന്ന് പറയുമ്പോള്‍ സൂര്യദേവന്റെ പുത്രനാണ് അതെ സമയം സൂര്യന്റെ വ്യക്തിത്വവും സ്വഭാവവും കര്‍ണനില്‍ ഉണ്ട് എന്ന് നാം ധരിക്കണം --അതെ പോലെ സരസ്വതിയും,സരസ്വതീ നദിയും തമ്മില്‍ ബന്ധം ഇല്ല പക്ഷെ കര്‍മ്മങ്ങളും വ്യക്തിത്വവും സ്വഭാവവും പരസ്പരം ആരോപിച്ചിരിക്കുന്നു.--ഇത്രയും മനസ്സിലാക്കി വേണം നമ്മള്‍ ഇതിഹാസ പുരാണങ്ങളെ സമീപിക്കാന്‍ --അപ്പോള്‍ നാം ഇന്ന് 
ധരിച്ചു വെച്ചിരിക്കുന്നതില്‍ നിന്ന് എത്രയോ അകലെ ആണ് സത്യം
എന്ന് ബോധ്യമാകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ