2015, നവംബർ 27, വെള്ളിയാഴ്‌ച

ആദ്ധ്യാത്മിക പഠനം --പതിനാലാം ദിവസം






ആധ്യാത്മിക പഠനം --പതിനാലാം ദിവസം -
*********************************************************************
കര്‍മ്മങ്ങളില്‍ ഏറിയ പങ്കും ഗൃഹസ്ഥാ ശ്രമത്തില്‍ ആണ്. പ്രാര്‍ത്ഥന തുടങ്ങിയവ ഗൃഹ സ്ഥാശ്ര മത്തില്‍ ആവശ്യമാണ്‌.അത് കൊണ്ട് തന്നെ വിഗ്രഹത്തിന്റെ പ്രാധാന്യം എടുത്തു പറയട്ടെ.വിശേഷേണ ഗ്രാഹയതി ഇതി --വിഗ്രഹത്തെ പറ്റി ഇങ്ങിനെ പറയുന്നു.പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ കഴിയാത്തതിനെ വിഗ്രഹത്തിലൂടെ ദര്‍ശിക്കുന്നു.ഇവിടെ പൂജ ചെയ്യുന്നതോ,പ്രാര്‍ഥിക്കുന്നതോ വിഗ്രഹത്തില്‍ അല്ല അതിലൂടെ സങ്കല്‍പ്പിക്കുന്ന സാക്ഷാല്‍ ഈശ്വരനെ ആണ്.--വിഗ്രഹം അഥവാ മാധ്യമം എന്തിനാണ്? എന്നാ ചോദ്യം സാധാരണ ആണ്.ഈ ലോകത്ത് മാധ്യമം അല്ലെങ്കില്‍ പ്രതീകം ഇല്ലാതെ നമുക്ക് ജീവിക്കാന്‍ സാധ്യമല്ല--പലതും പ്രതീക ത്തിലൂടെ അല്ലെങ്കില്‍ മാധ്യമത്തിലൂടെ നമ്മള്‍ പ്രകടിപ്പിക്കുന്നു,.നമ്മുടെ കുഞ്ഞിനോടുള്ള സ്നേഹം ചുംബനം എ ന്ന മാധ്യമത്തില്‍ കൂടി നാം പ്രകടിപ്പിക്കുന്നു. ഇത് ചെയ്യാത്ത ഒരു പിതാവും,മാതാവും ഈ ഭൂമിയില്‍ ഉണ്ടാകില്ല.അവിടെയും സ്നേഹത്തിന്റെ വിഗ്രഹമായി ചുംബനം നിലനില്‍ക്കുന്നു.അന്നം ബ്രഹ്മ --എന്നാണു ഗുരുമൊഴി --എന്താണ് അന്നം? നമ്മുടെ ശരീരത്തിനും ഇന്ദ്രിയ മനോ ബുധികള്‍ക്കും ഊര്‍ജ്ജം പകരാന്‍ ആവശ്യമായത് എന്തോ? അതാണ്‌ അന്നം.-- ഇത് ഭക്ഷണത്തിലൂടെ നമ്മള്‍ സാധിചെടുക്കുന്നു.ഇവിടെ അന്നത്തിന്റെ പ്രതീകം ആയി അഥവാ വിഗ്രഹം ആയി ഭക്ഷണം എത്തുന്നു.--ഇങ്ങിനെ ലോകത്ത് വിഗ്രഹം അഥവാ മാധ്യമം അഥവാ പ്രതീകം ഇല്ലാതെ നമുക്ക് ജീവിക്കാന്‍ സാധ്യമല്ല -- ഈശ്വരന്‍ നമുക്ക് തരുന്ന
സുഖവും,ദുഖവും മാധ്യമത്തില്‍ കൂടി അല്ലെ?ഈശ്വരന്‍ നമ്മെ നേരിട്ട് വന്നു വധിക്കുകയാണോ ചെയ്യുന്നത്? രോഗം കാലം മുതലായവയില്‍ലൂടെ നമുക്ക് മരണത്തെ നല്‍കുകയല്ലേ ചെയ്യുന്നത്?
അപ്പോള്‍ വിഗ്രഹത്തെ എതിര്‍ക്കുന്നവര്‍ ഒരു കാര്യത്തിലും വിഗ്രഹം ഉപയോഗിക്കാന്‍ പാടില്ല.അമ്പലത്തിലെ പ്രതിമ മാത്രമല്ല വിഗ്രഹം--ചില കാര്യങ്ങളില്‍ വിഗ്രഹം ഉപയോഗിക്കാം അത്യാവശ്യമായ മനോ എകീകരണത്തിനു വിഗ്രഹം പാടില്ല എന്ന് പറയുന്നത് തികച്ചും അജ്ഞാനം ആണ് --ചിന്തിക്കുക --ഇനി 
വിഗ്രഹത്തിന്റെ ആവശ്യം ഇല്ലാത്തവര്‍ ആര്?--അത് അടുത്ത
ഭാഗത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ