യം ബ്രഹ്മാ വരുണെന്ദ്ര രുദ്ര മരുത:സ്തുന്വന്തിദിവ്യൈ:സ്തവൈര്‍--
വേ ദൈ:സാംഗപദ ക്രമോപ നിഷദൈര്‍ഗായന്തി യം സമഗാ
ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദു: സുരാ സുര ഗണാ ദേവായ തസ്മൈ നമ:
അര്‍ഥം ----ബ്രഹ്മാവ്,വരുണന്‍ .ഇന്ദ്രന്‍,രുദ്രന്‍,മരുദ് ഗണങ്ങള്‍ തുടങ്ങിയ എല്ലാ ദേവന്മാരും ദിവ്യങ്ങളായ സ്തോത്രങ്ങളെ കൊണ്ട് ആരെയാണോ സ്തുതിക്കുന്നത്? വേദ ഗാനം ചെയ്യുന്നവര്‍ സര്‍വാംഗ യുക്ത ങ്ങളായ വേദങ്ങളെ കൊണ്ടും ആരെയാണോ പാടി പുകഴ്ത്തുന്നത്? ധ്യാനത്തില്‍ ഉറച്ച തത്‌പദഗതമായ അന്ത:കരണം കൊണ്ട് യോഗികള്‍ ആരെയാണോ കാണുന്നത്? ആരുടെ മഹിമയുടെ അറ്റമാണോ ദേവാസുര ഗണങ്ങള്‍ക്കു ഒക്കെ അപ്രാപ്യമായിരിക്കുന്നത് ആ ടെവനായിക്കൊണ്ട് നമസ്കാരം
വിശദീകരണം
***
ആരെയാണോ ബ്രഹ്മാവ്,വരുണന്‍ ഇന്ദ്രന്‍ രുദ്രന്‍ മരുദ് ഗണങ്ങള്‍ എന്നിവര്‍ ദിവ്യങ്ങളായ സ്തോത്രങ്ങളെ കൊണ്ട് സ്തുതിക്കുന്നത്?-
മഹാവിഷ്ണുവിനെ
സാമഗാനം ചെയ്യുന്നവര്‍ എല്ലാ അംഗങ്ങളോടും ഉപക്രമാദി ഉപനിഷദന്തങ്ങളോടും കൂടിയ വേദങ്ങളെ കൊണ്ട് പാടുന്നത് ആരെക്കുറിച്ച്?
മഹാവിഷ്ണുവിനെ
ധ്യാനത്തില്‍ മുഴുകി പരമാത്മ പ്രാപ്തമായ അന്ത:കരണം കൊണ്ട് യോഗികള്‍ കാണുന്നതാരെ ?
മഹാവിഷ്ണുവിനെ
ദേവാസുര ഗണങ്ങള്‍ ഒന്നും ആരുടെ അന്തത്തെ അറിയുന്നില്ല?
മഹാവിഷ്ണുവിന്‍റെ
--------അപ്രകാരം മുള്ളദേവനായ മഹാവിഷ്ണുവിന് ആയിക്കൊണ്ട് നമസ്കാരം
അപ്പോള്‍ ബ്രഹ്മാദി
കള്‍ സ്തുതിക്കുന്നതും ,വേദപാരായണം ചെയ്യുന്നതും യോഗികള്‍ അന്തകരനം കൊണ്ട് കാണുന്നതും ദേവാസുര ഗണങ്ങള്‍ക്കു അന്തത്തെ കാണാന്‍ കഴിയാത്തതും മഹാവിഷ്ണുവിനെ ആണ്. ആ മഹാവിഷ്ണുവിനെ ആണ് നമസ്കരിക്കുന്നത് അഥവാ നമസ്കരിക്കേണ്ടത്..അല്ലാതെ അവനിലേക്ക് എത്താനുള്ള വഴികളില്‍ അല്ല നമസ്കരിക്കേണ്ടത് എന്ന് ലീനമായ അര്‍ഥം ----ചിന്തിക്കുക
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ