2015, നവംബർ 10, ചൊവ്വാഴ്ച

ഗീതാ പഠനം പതിനഞ്ചാം ദി അധ്യായം -1 -അര്‍ജുന വിഷാദ യോഗം --ശ്ലോകം 7







ഗീതാ പഠനം പതിനഞ്ചാം ദി

അധ്യായം -1 -അര്‍ജുന വിഷാദ യോഗം --ശ്ലോകം 7 






അസ്മാകം തു വിശിഷ്ടാ യേ 

താന്‍ നിബോധ ദ്വിജോത്തമ 
നായകാ മമ സൈന്യസ്യ 
സംജ്ഞാ ര്‍ ഥം താന്‍ ബ്രവീതി തേ


അര്‍ഥം --അല്ലയോ ബ്രാഹ്മണോത്തമ, നമ്മുടെ സൈന്യത്തിലെ വിശിഷ്ടന്‍ മാരെ നല്ല പോലെ അറിഞ്ഞാലും എന്റെ സൈന്യത്തിന്‍റെ നായകന്മാര്‍ ആരോ? അവരെ നല്ല പോലെ അറിയുന്നതിനായി കൊണ്ട് ഞാന്‍ അങ്ങയോടു പറയുന്നു

വിശദീകരണം -----ഇവിടെ ദ്രോണരെ ബ്രാഹ്മണോത്തമ എന്ന് സംബോധന ചെയ്തിരിക്കുന്നു. അതിലൂടെ അങ്ങ് വളരെ ശ്രേഷ്ടന്‍ ആണെന്ന് ദുര്യോധനന്‍ പറയുന്നു.ഇത് ഒരു പ്രശംസ ആണ്.വി ശിഷ്ട്ന്മാര്‍ അനേകം പാണ്ഡവ സൈന്യത്തില്‍ ഉണ്ട് എന്ന് പറഞ്ഞതിന് ശേഷം നമ്മുടെ സൈന്യത്തിലും അനേകം വിശിഷ്ടരായ യോദ്ധാക്കള്‍ ഉണ്ട് എന്ന് പറയാന്‍ തുടങ്ങുന്നു. അതിന്റെ മുന്നോടിയായി ദ്രോണരെ ബ്രാഹ്മണ ശ്രേഷ്ടന്‍ എന്ന് സംബോധന ചെയ്തിരിക്കുന്നു.ദുര്യോധനന്റെ ഉള്ളില്‍ അഹമ്കാരാദികള്‍ ഉണ്ട് എന്ന് മമ സൈന്യസ്യ എന്ന പ്രയോഗത്തില്‍ നിന്ന് മനസ്സിലാക്കാം എന്ന് പണ്ഡിതന്മാര്‍ പറയുന്നു.നമ്മുടെ സൈന്യത്തില്‍ അനേകം ശ്രേഷ്ടന്മാര്‍ ഉണ്ടെങ്കിലും അവരെ മുഴുവന്‍ പേരെടുത്തു പറയാന്‍ ആകില്ലെന്നും അങ്ങ് ഇവരെ ഒക്കെ അറിഞ്ഞു കൊള്ള്ക നിബോധ എന്ന പ്രയോഗം  ശ്രദ്ധേയമാ ണെന്നു പണ്ഡിതന്മാര്‍ പറയുന്നു,പാണ്ഡവ സൈന്യത്തെ അടുത്ത് നിന്ന് നോക്കിയാ ശേഷം പശ്യ എന്നാണു ദ്രോ ണരോട് ദുര്യോധനന്‍ പറഞ്ഞത് .ഇവിടെ സംഭാഷണം വളരെ അകലെ ആയതിനാല്‍ പശ്യ എന്ന് പറയുന്നതിന് പകരം നിബോധ എന്ന് പറഞ്ഞിരിക്കുന്നു. നല്ല പോലെ അറിയൂ എന്ന് നിര്‍ദ്ദേശിക്കുന്നു.ഇങ്ങിനെ ഒക്കെ ആണെങ്കിലും തന്റെ സൈന്യത്തിലെ പ്രധാനികളെ പറ്റി ദുര്യോധനന്‍ പറയാന്‍ ത്ടങ്ങുന്നു
·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ