ഗീതാ പഠനം -- ഇരുപത്തി ഒന്‍പതാം ദിവസം -
*************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം 31
******************************************************
നിമിത്താനി ച പശ്യാമി
വിപരീതാനി കേശവ
ന ച ശ്രേയോ/നു പശ്യാമി
ഹത്വാ സ്വജന മാ ഹ വേ
അര്‍ഥം ----അല്ലയോ കേശവാ നിമിത്തങ്ങള്‍ വിപരീതങ്ങള്‍ ആയി ഞാന്‍ കാണുന്നു.സ്വജനത്തെ -ബന്ധുക്കളെ യുധ്ധത്ത്തില്‍ കൊന്നിട്ട് ശ്രേയസത്തെ ഞാന്‍ കാണുന്നില്ല -
വിശദീകരണം
*********************
ഇവിടെ നിമിത്തങ്ങള്‍ വിപരീതമായി കാണുന്നു എന്ന് അര്‍ജുനന്‍ പറയുന്നു. നാം എങ്ങിനെ ഒന്നിനെ വീക്ഷിക്കുന്നുവോ അത് പോലെ ആണ് അത് എന്ന് നാം ധരിക്കുന്നു, ഇവിടെ വേറെ ഒരു നിമിത്തവും ഇല്ല. മമതാ ബന്ധം മൂലം ഉണ്ടായ ശാരീരികവും,മാനസികമായും ഉണ്ടായ വിക്ഷോഭത്തെ ദുര്‍ നിമിത്തമായി അര്‍ജുനന്‍ തെറ്റിദ്ധരിക്കുന്നു.ഇതില്‍ നിന്നും നിമിത്തങ്ങളെ വിലയിരുത്തേണ്ടത് ചഞ്ചലമായ മനസ്സോടും പ്രക്ഷുബ്ധമായമനസ്സോടും കൂടിയാകരുത് എന്ന്നമ്മെ ബോധിപ്പിക്കുന്നു.ബാഹ്യമായ പ്രതിബന്ധങ്ങള്‍ ഏതുകാര്യത്തിലും പ്രതീക്ഷിക്കാം.അതിനെ അതിജീവിക്കലാണ് ഒരു ധീരന്‍ ചെയ്യേണ്ടത് അല്ലാതെ ആ പ്രതി ബന്ധങ്ങള്‍ക്ക് വഴങ്ങലല്ല. ഇവിടെ മമതാ ബന്ധം മൂലം ഉണ്ടായ ശാരീരികവും മാനസികവും അയ തളര്‍ച്ച അശുഭ നിമിത്ത മായി കാണുന്നത് അര്‍ജുനന്റെ അജ്ഞതയെ കാണിക്കുന്നു.സ്വ ധര്‍മ്മം വിട്ടു ബാഹ്യമായ പ്രതിബന്ധങ്ങള്‍ക്കു വഴിപ്പെടുന്ന ഒരു കാഴ്ച ആണ് നാം കാണുന്നത്.അപ്പോള്‍ സ്വധര്‍മ്മം ചെയ്യാന്‍ അര്‍ജുനനെ പ്രാപ്തനാക്കുക അതാണ് ഇനി ഭഗവാന്റെ ധര്‍മ്മം അതാണ് തുടര്‍ന്ന് നാം കാണുന്നത്
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ