2015, നവംബർ 13, വെള്ളിയാഴ്‌ച

ഈശാവാസ്യോപനിഷത്ത് --മന്ത്രം -1










ഈ  ശാ വാസ്യോപ നിഷത്ത് --മന്ത്രം -1 തിയ്യതി - 
************************************************************************************
ഈ ശോവാസ്യമിദം സര്‍വ്വം യത് കിം ച ജഗത്യാം ജഗത് 
തേന ത്യക്തേന ഭുഞ്ജീഥാ: മാ ഗൃധ:കസ്യ സ്വി ദ്ധനം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അര്‍ത്ഥം-----ജഗത്യാം ജഗത് -=ലോകത്തില്‍ ഏതൊരു ചലിക്കുന്ന വസ്തു ഉണ്ടോ ?,ഇദം സര്‍വ്വം =ഇതെല്ലാം ,ഈ ശോവാസ്യം =ഈ ശ്വരനാല്‍ അവൃതമാകുന്നു ,തേന ത്യക്തേനഭുഞ്ജീഥാ:=അതിനാല്‍ ത്യാഗം കൊണ്ട് ഭുജിക്ക ണം ,ആത്മാവിനെ രക്ഷിക്കണം ജീവിത സുഖം അനുഭവിക്കണം ,കസ്യ സ്വിത് ധനം മാ ഗൃ ധ:=ഒരുവന്റെയും ധനത്തില്‍ ആഗ്രഹം അരുത്
*******************************************************************************************
വ്യാഖ്യാനം
****************
ജഡ സ്വരൂപം ആയ ഈ പ്രപഞ്ചം ഈ ശ്വരനാല്‍ ആവൃതം ആയതു കൊണ്ടാണ് ചേതന സ്വരൂപം ആയി കാണുന്നത് -അങ്ങിനെയുള്ള പ്രപഞ്ചം ത്യാഗം ചെയ്തു ഭുജിക്ക ണം എന്നു പറയുന്നു,.എന്താണ് ത്യജിക്കേണ്ടത്? ധനം ഐശ്വര്യം സ്ഥലം ബന്ധം ഇവ വന്നു ചേരുന്നവയാണ്‌ ഇവ എപ്പോള്‍ വേണം എങ്കിലും പോകാം അപ്പോള്‍ നമുക്ക് സ്വന്തമായി ഉള്ളതാണ് ത്യജിക്കേണ്ടത് അത് എന്താണ്? കാമം ക്രോധം ഇവയാണ് നമുക്ക് സ്വന്തമായി ഉള്ളത് അതാണ്‌ ത്യജിക്കേണ്ടത്.അപ്പോളെ അത്യാഗ്രഹം ഇല്ലാതിരിക്കൂ അന്യന്‍റെ വസ്തു വകകളില്‍ ആഗ്രഹം ഇല്ലാതിരിക്കൂ
അങ്ങിനെ കാമ ക്രോധാ ദികളെ ഒഴിവാക്കി ഈ പ്രപഞ്ച വസ്തുക്കളെ ആനന്ദത്തോടെ അനുഭവിക്കാനാണ് പറയുന്നത് അതായത് ഒരു യോഗീഭാവത്തില്‍.ഈ ഉപനിഷത് വാക്യം ശ്രുതിയായി എടുത്താണ് രാമായണത്തില്‍ ലക്ഷ്മണന്‍ ഗുഹനോട് പറയുന്ന വാക്കുകള്‍ ക്രമീകരിച്ചിട്ടുള്ളത് ===== ഭോഗത്തിനായ്ക്കൊണ്ട് കാമിക്കയും വേണ്ടാ ഭോഗം യഥാ വിധി വര്‍ജ്ജിക്കയും വേണ്ട ====ശരീരം എടുത്തത് കാരണം ഭോഗം അനിവാര്യമാണ്. അതാണ്‌ എങ്ങിനെ ഭോഗി ക്കണം എന്ന് പറഞ്ഞത്.
ഇതില്‍ നിന്നാണ് ധര്‍മ്മത്തിന്റെ ആവിര്‍ഭാവം ഏതെല്ലാം ധര്‍മ്മം നമ്മള്‍ അനുഷ്ടിക്കണം? എന്ന് ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നത് ഈ ത്യാഗത്തിലൂടെ വേണം എന്നതാണ് അപ്പോള്‍ ഈ മന്ത്രം എങ്ങിനെ ഈ പ്രപഞ്ചം അനുഭവിക്കണം എന്ന് നാമ്മേ ബോധിപ്പിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ