ആദ്ധ്യാത്മിക പഠനം --ഒന്‍പതാം ദിവസം
*******************************************************************
രണ്ടാം അധ്യായം --ധര്‍മ്മം എന്നാല്‍ എന്ത്?
********************************************************************
ബ്രഹ്മചര്യം എന്നാ അവസ്ഥയിലെ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.ബ്രഹ്മചര്യ അവസ്ഥയില്‍ ഒരുവന്റെ വര്‍ണ്ണം ഉരുത്തിരിഞ്ഞു വന്നിട്ടില്ല.അപ്പോള്‍ ബ്രഹ്മചാരി എന്ന് മാത്രമാണ് പറയുന്നത് കുറച്ചു കഴിയുമ്പോള്‍ ഇഷ്ടമുള്ള വിഷയം പഠിക്കാന്‍ തുടങ്ങുമ്പോള്‍ ,വിഷയ സ്ഥിതി അനുസരിച്ച് ബ്രാഹ്മണ ബ്രഹ്മചാരി എന്നും ക്ഷത്രിയ ബ്രഹ്മചാരി എന്നും വൈശ്യ ബ്രഹ്മചാരി എന്നും പറയാറുണ്ട്.--തുടര്‍ന്നുള്ള ഭാഗം ഇന്നത്തെ പരിതസ്ഥിതിക്ക് ആവശ്യം ഇല്ലാത്തതിനാല്‍ പറയുന്നില്ല.എങ്കിലും ഇന്നത്തെ വിദ്യാര്‍ഥിക്കും ബ്രഹ്മചാരി എന്നാ അവസ്ഥ അത്യാവശ്യം ആണ്.യോഗ സൂര്യനമസ്കാരം എന്നിവ എല്ലാവരും ശീ ലിക്കെണ്ടാതാണ് കാരണം ശരീരത്തിലെ എഴുപത്തി ഈ രായിരം നാഡീ വ്യുഹങ്ങളും പ്രവര്‍ത്തന സജ്ജമാക്കുന്നതും ബുദ്ധിശക്തി വര്‍ദ്ധിക്കാന്‍ ഉതകുന്നതും ആണ് യോഗയും സൂര്യനമസ്കാരവും.പണ്ടുള്ള ഋഷീശ്വരന്മാര്‍ കേമ്ന്മാരായത് ഇത്തരം ശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയത് കൊണ്ട് കൂടിയാണ്.അവതാരങ്ങളായ ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ എന്നിവരും യോഗ സ്വീകരിച്ചിരുന്നു.യോഗീശ്വരന്മാരായ അവര്‍ക്ക് അത് ആവശ്യമില്ല എങ്കിലും ലോകാനുസാരിയായി അവര്‍ അത് ചെയ്തു
മാതൃക കാട്ടിയിരുന്നു.
വിദ്യാഭ്യാസകാലം കഴിഞ്ഞു ഗുരുവിനു ഇഷ്ടമുള്ള സംഖ്യയെ ദക്ഷിണ ആയി നല്‍കി ,പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്ത്യ്തികമാക്കുക സത്യം പറയുന്നവനാകുക ധര്‍മ്മം ആചരിക്കുന്നവന്‍ ആകുക പിന്നെ സന്തതി പരമ്പരയെ മുറിക്കാതിരിക്കുക അമ്മയെ ഈശ്വരനായി കാണുക,അച്ഛനെ ഈശ്വരനായി കാണുക ആചാര്യനെ ഈശ്വരനായി കാണുക അതിഥിയെ ഈശ്വരന്‍ ആയി കാണുക --തൈത്തിരിയോ പനിഷത്ത്
തരുന്ന ഈ സന്ദേശം മനസ്സില്‍ ഉറപ്പിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ